സൂറത്തിലെ അഗ്നിബാധയ്ക്കിടെ 23-കാരന്‍ സാഹിസകമായി രക്ഷിച്ചത് 10 വിദ്യാര്‍ഥികളെ

സൂറത്തിലെ അഗ്നിബാധയ്ക്കിടെ 23-കാരന്‍ സാഹിസകമായി രക്ഷിച്ചത് 10 വിദ്യാര്‍ഥികളെ

‘ഇവനാണ് ഹീറോ, യഥാര്‍ഥ ഹീറോ’

സൂറത്ത്: ഈ മാസം 24നു ഗുജറാത്തിലെ സൂറത്തില്‍ ബഹുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലുണ്ടായ അഗ്നിബാധയ്ക്കിടെ 23-കാരനായ കേതന്‍ ജോറവാഡിയ സാഹിസകമായി രക്ഷിച്ചത് പത്തോളം വരുന്ന വിദ്യാര്‍ഥികളെ. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ട്രന്‍സ് കോച്ചിങ് സെന്ററിലാണ് അഗ്നിബാധയുണ്ടായത്. ഈ സമയത്ത് നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും അവരില്‍ ഭൂരിഭാഗം പേരും കാഴ്ചക്കാരായി മാത്രം നിലകൊണ്ടു. ചിലര്‍ മൊബൈലില്‍ ചിത്രമെടുക്കാനും ശ്രമിച്ചു. തീ പടരുന്നത് കണ്ട് ഭയന്ന വിദ്യാര്‍ഥികള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും രക്ഷപ്പെടാനായി മുന്‍കരുതലുകളൊന്നും എടുക്കാതെ താഴേയ്ക്കു ചാടി. ഇങ്ങനെ ചാടിയ ഒരു പെണ്‍കുട്ടി കേതന്റെ മുന്നില്‍ വന്നു വീണു. ഇത് കേതനെ വല്ലാതെ മുറിവേല്‍പ്പിച്ചു. അതോടെ മറ്റ് കുട്ടികളെ രക്ഷപ്പെടുത്തണമെന്ന ചിന്തയും കേതനിലുണ്ടാക്കി. ഉടന്‍ തന്നെ അഗ്നിക്കിരയായ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലേക്കു കയറി. സാധാരണ എല്ലാവരും മടിക്കുന്ന ഒരു കാര്യമാണ്. പക്ഷേ കേതന്‍ ധൈര്യം സംഭരിച്ചു കയറി. തുടര്‍ന്നു കാല്‍ കുത്തിനില്‍ക്കാന്‍ പോലും സ്ഥലമില്ലാതിരുന്ന കെട്ടിടത്തിന്റെ ഓരത്തുനിന്നു കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. 20 കുട്ടികള്‍ക്കു ജീവഹാനിയുണ്ടായി. 15-17 വയസിനിടയിലുള്ളവര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്. കേതന്റെ രക്ഷാപ്രവര്‍ത്തനം പത്തോളം വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. ഇപ്പോള്‍ കേതനു കുട്ടികളുടെ മാത്രമല്ല, നാട്ടുകാരുടെയും ഹീറോയായി മാറിയിരിക്കുകയാണ്.

Comments

comments

Categories: FK News
Tags: fire, Rescue