സുരക്ഷ വര്‍ധിപ്പിച്ച് ടാറ്റ ടിയാഗോ

സുരക്ഷ വര്‍ധിപ്പിച്ച് ടാറ്റ ടിയാഗോ

ടാറ്റ ടിയാഗോ ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും അധിക സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി

ന്യൂഡെല്‍ഹി : ടിയാഗോ ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും അധിക സുരക്ഷാ ഫീച്ചറുകള്‍ സ്റ്റാന്‍ഡേഡായി നല്‍കുന്നതായി ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചു. പുതിയ ഫീച്ചറുകള്‍ നല്‍കിയതോടെ 4.40 ലക്ഷം രൂപ മുതലാണ് ടാറ്റയുടെ ടോപ് സെല്ലിംഗ് ഹാച്ച്ബാക്കിന് ഡെല്‍ഹി എക്‌സ് ഷോറൂം വില.

മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ (ഇബിഡി), കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ (സിഎസ്‌സി), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് അലര്‍ട്ട്, ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് അടിസ്ഥാന സുരക്ഷാ ഫീച്ചറുകളായി നല്‍കുന്നത്.

സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്കിംഗ്, ഫോളോ-മീ-ഹോം ലാംപുകള്‍, റിയര്‍ സെന്‍സറുകള്‍ & ഡിസ്‌പ്ലേ സഹിതം പാര്‍ക്ക് അസിസ്റ്റ്, ഡേ & നൈറ്റ് ഇന്റീരിയര്‍ റിയര്‍ വ്യൂ മിറര്‍, ഫ്രണ്ട് ഫോഗ് ലാംപുകള്‍, റിയര്‍ ഡീഫോഗ്ഗര്‍, വാഷര്‍ സഹിതം റിയര്‍ സ്മാര്‍ട്ട് വൈപ്പര്‍ തുടങ്ങിയവ ഓപ്ഷണലായും ലഭിക്കും.

ഈ മാസമാദ്യം, ടിയാഗോയുടെ ടോപ് എക്‌സ്ഇസഡ് പ്ലസ് വേരിയന്റില്‍ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സഹിതം ആപ്പിള്‍ കാര്‍പ്ലേ നല്‍കി പരിഷ്‌കരിച്ചിരുന്നു.

Comments

comments

Categories: Auto
Tags: tata Tiago