സാമൂഹ്യശൃംഖലകള്‍ വഴി വിഷാദരോഗം പടരും

സാമൂഹ്യശൃംഖലകള്‍ വഴി വിഷാദരോഗം പടരും

വിഷാദവും മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങളും സാമൂഹ്യശൃംഖലകള്‍ വഴിപടരാന്‍ ഇടയുണ്ടെന്ന് മാനസികാരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യ എന്നിവ വര്‍ധിച്ചുവരുന്ന നിരാശാജനകമായ മരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരാശയും ദുഃഖവും സോഷ്യല്‍ നെറ്റ്‌വക്കിലൂടെ വ്യാപിക്കുമെന്ന് ഫ്‌ള്ിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍ ആന്‍ഡ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ തരുണ്‍ ബസ്തിമ്പിള്ളൈ പറഞ്ഞു. മരുന്നുകളെ മാത്രം ആശ്രയിക്കുന്നതിനും വ്യക്തിഗത മനശാസ്ത്രചികില്‍സക്കും പകരം, സാമൂഹ്യശൃംഖലകളളും വിശാലമായ സാമൂഹ്യ പശ്ചാത്തലവും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്വാധീനവും ജോലിയില്‍ സന്തുഷ്ടിയും ഉണ്ടായിരിക്കണം എന്നതാണ് പ്രധാന ലക്ഷ്യം ബസ്തിമ്പിള്ളൈ പറഞ്ഞു.150-ഓളം അംഗങ്ങള്‍ ഉള്ള ഈ ക്ലസ്റ്റഡ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന് പരമ്പരാഗതമായ വൈകാരിക അനുഭവങ്ങളിലൂടെനല്ലതോ ചീത്തയോ ആയ പ്രഭാവം ഉണ്ടാക്കാനാകും. ഒരു വ്യക്തിയുടെ മനഃശാസ്ത്രം പരിശോധിച്ച് വ്യക്തിയുടെ വിശാലമായ സോഷ്യല്‍ നെറ്റ് വര്‍ക്കിനെ നോക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ ശൃംഖലയില്‍ സജീവമായ വിഷാദ രോഗികള്‍ക്ക് അവരുടെ നല്ല പ്രവര്‍ത്തനങ്ങളുമായി ഇടപഴകാന്‍ സഹായിക്കുന്ന സമൂഹ്യനിര്‍ദേശങ്ങള്‍ നല്‍കുന്ന കാര്യ ഡോക്റ്റര്‍മാര്‍ പരിഗണിക്കണമെന്ന് അവര്‍ പറഞ്ഞു. ആധുനിക മനുഷ്യന്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് മാനസിക സമ്മര്‍ദ്ദം. ഭക്ഷണരീതി,ഉറക്കം,വ്യക്തിത്വം എന്നിവയെ കടുത്ത തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്‌നേഹം നഷ്ടപ്പെടുമ്പോള്‍, രോഗം പിടിപെടുമ്പോള്‍, ജോലി നഷ്ടപ്പെടുമ്പോള്‍, സാമ്പത്തിക പ്രശ്‌നങ്ങളില്‍പെട്ടുഴലുമ്പോള്‍ തുടങ്ങി പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീര്‍ക്കാറുണ്ട്. വിഷാദരോഗത്തില്‍ വിഷാദം,ആത്മഹത്യാ പ്രവണത, ശരീരക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ് എന്നീ മാനസിക ലക്ഷണങ്ങളോടൊപ്പം പലതരത്തിലുള്ള ശാരീരികലക്ഷണങ്ങളും കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേദന, കഴപ്പ്, വയറെരിച്ചില്‍, തലവേദന, തലകറക്കം, സന്ധിവേദന, നീര്‍ക്കെട്ട് തുടങ്ങി പലതും ഇതിലുള്‍പ്പെടുന്നു.ചില രോഗികളില്‍ വിഷാദത്തെക്കാള്‍ കൂടുതല്‍ ശാരീരികലക്ഷണങ്ങളാണ് കാണുന്നത്.

Comments

comments

Categories: Health