ആഡംബരത്തികവില്‍ റോള്‍സ് റോയ്‌സ് റെയ്ത്ത് ഈഗിള്‍ 8 കളക്ഷന്‍ എഡിഷന്‍

ആഡംബരത്തികവില്‍ റോള്‍സ് റോയ്‌സ് റെയ്ത്ത് ഈഗിള്‍ 8 കളക്ഷന്‍ എഡിഷന്‍

1919 ജൂണിലെ ആദ്യ നോണ്‍സ്‌റ്റോപ്പ് ട്രാന്‍സ്അറ്റ്‌ലാന്റിക് വിമാനയാത്രയുടെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് സ്‌പെഷല്‍ എഡിഷന്‍ റോള്‍സ് റോയ്‌സ് റെയ്ത്ത് നിര്‍മ്മിച്ചിരിക്കുന്നത്

ലൊംബാര്‍ഡി (ഇറ്റലി) : റോള്‍സ് റോയ്‌സ് റെയ്ത്ത് ആഡംബര ഗ്രാന്‍ഡ് ടൂററിന്റെ ഈഗിള്‍ 8 കളക്ഷന്‍ എഡിഷന്‍ അനാവരണം ചെയ്തു. ബ്രിട്ടീഷ് വൈമാനികരായ ജോണ്‍ അല്‍കോക്ക്, ആര്‍തര്‍ ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്ന് 1919 ജൂണില്‍ നടത്തിയ ആദ്യ നോണ്‍സ്‌റ്റോപ്പ് ട്രാന്‍സ്അറ്റ്‌ലാന്റിക് വിമാനയാത്രയുടെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് സ്‌പെഷല്‍ എഡിഷന്‍ റോള്‍സ് റോയ്‌സ് റെയ്ത്ത് നിര്‍മ്മിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയിലെ ന്യൂഫൗണ്ട്‌ലന്‍ഡിലെ സെന്റ് ജോണ്‍സില്‍നിന്ന് അയര്‍ലന്‍ഡിലെ ക്ലിഫ്ഡനിലേക്കാണ് ഇരുവരും നിര്‍ത്താതെ പറന്നത്. റോള്‍സ് റോയ്‌സിന്റെ രണ്ട് ഈഗിള്‍ 8 എന്‍ജിനുകളാണ് (20.3 ലിറ്റര്‍ എന്‍ജിന്‍, 350 ബിഎച്ച്പി) വിമാനത്തിന് അന്ന് കരുത്തേകിയത്.

ഇരട്ട നിറങ്ങളിലാണ് റോള്‍സ് റോയ്‌സ് റെയ്ത്ത് ഈഗിള്‍ 8 കളക്ഷന്‍ എഡിഷന്‍ പെയിന്റ് ചെയ്തിരിക്കുന്നത്. ഇതിലൊരു നിറമായ സെല്‍ബി ഗ്രേ മുകള്‍ഭാഗത്തായി നല്‍കിയിരിക്കുന്നു. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ബ്രാസ് ലൈന്‍ കാണാം. പ്രശസ്തമായ ഗ്രില്ലില്‍ ബ്ലാക്ക് ഫിനിഷ് നല്‍കി. കാറിനകത്ത് തികച്ചും വ്യത്യസ്തമായ ഫീല്‍ ലഭിക്കും. ഇന്റീരിയര്‍ ഡിസൈന്‍, കാബിന്‍ ലേഔട്ട് എന്നിവയില്‍ മാറ്റം വരുത്തിയിട്ടില്ല. കാറിനകത്ത് സെല്‍ബി ഗ്രേ, ബ്ലാക്ക് ലെതര്‍ നല്‍കിയിരിക്കുന്നു. പുറത്തെന്ന പോലെ, ബ്രാസ് ഇന്‍സെര്‍ട്ടുകളും കാണാം. ഡ്രൈവര്‍ സൈഡ് ഡോറില്‍ പിച്ചള കൊണ്ടുള്ള ഫലകം പതിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിന് കുറുകെ നിര്‍ത്താതെ പറന്ന ഇരു വൈമാനികരെയും അഭിനന്ദിച്ചുകൊണ്ടുള്ള വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രശംസാവചനം ഇവിടെ എഴുതിവെച്ചിരിക്കുന്നു.

അമ്പത് യൂണിറ്റ് റോള്‍സ് റോയ്‌സ് റെയ്ത്ത് ഈഗിള്‍ 8 കളക്ഷന്‍ എഡിഷന്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്. യന്ത്രങ്ങള്‍ക്ക് പകരം കൈകൊണ്ടാണ് നിര്‍മ്മിക്കുന്നത്. സ്റ്റാന്‍ഡേഡ് റോള്‍സ് റോയ്‌സ് റെയ്ത്ത് ഉപയോഗിക്കുന്ന 6.6 ലിറ്റര്‍ വി12 എന്‍ജിന്‍ ഈഗിള്‍ 8 കളക്ഷന്‍ എഡിഷന്‍ മോഡലിന് കരുത്തേകും. ഈ മോട്ടോര്‍ 624 ബിഎച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്.

Comments

comments

Categories: Auto