എന്തുകൊണ്ടാണ് ഇന്ത്യന്‍ ജനത മോദിയെ വീണ്ടും തെരഞ്ഞെടുത്തത്

എന്തുകൊണ്ടാണ് ഇന്ത്യന്‍ ജനത മോദിയെ വീണ്ടും തെരഞ്ഞെടുത്തത്

എല്ലാ തരത്തിലുള്ള വിഭജനങ്ങള്‍ക്കുമപ്പുറം സകലരെയും ഉള്‍ക്കൊള്ളുന്നതും സുശക്തവും സുഭദ്രവുമായ രാഷ്ട്രം കെട്ടിപ്പടുക്കുന്ന നരേന്ദ്ര മോദിയുടെ മഹാ യജ്ഞത്തിന്റെ തുടര്‍ച്ച ആഗ്രഹിച്ചാണ് ഇന്ത്യ അദ്ദേഹത്തെ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്

അസാധാരണമായ ജനവിധിയിലൂടെ മേയ് 23ന് ഭാരതത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള അവരുടെ വിശ്വാസം ആവര്‍ത്തിച്ച് സ്ഥിരീകരിച്ചു. 2014ലെ തകര്‍പ്പന്‍ ‘തൂത്തുവാരലി’നേക്കാള്‍ വലുതും സംശയച്ഛേദിയായതുമാണിത്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ രാഷ്ട്രീയ നിഘണ്ടുവില്‍ ‘വിശ്വാസം’ എന്ന വാക്ക് വീണ്ടും ചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ പ്രധാനമന്ത്രി മോദിയുടെ കീഴില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയും പരിവര്‍ത്തനവും കേന്ദ്രീകരിച്ചുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണങ്ങളിലും അത് വളരെയധികും നിഴലിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ പുതിയ ഇന്ത്യയെന്ന സങ്കല്‍പ്പം പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കപ്പെടുന്നതിനായി, പോയ അഞ്ച് വര്‍ഷങ്ങളില്‍ കൈവരിച്ച പുരോഗതി തുടരണമെന്ന് തന്നെയായിരുന്നു ഭൂരിപക്ഷം ഇന്ത്യക്കാരുടെയും ആഗ്രഹം. സമൃദ്ധിയും എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങളുമുള്ള ദാരിദ്ര്യമുക്തമായ ഇന്ത്യയാണ് മോദിയുടെ ദര്‍ശനം. അകത്തുനിന്നോ പുറത്തുനിന്നോ ഉള്ള ഏത് തരത്തിലെ ഭീഷണികളില്‍ നിന്നും സമ്പദ് വ്യവസ്ഥയെയും ജനതയെയും സംരക്ഷിക്കാന്‍ ശേഷിയുള്ള കരുത്തുറ്റ ഇന്ത്യ കൂടിയാണത്.

തെരഞ്ഞെടുപ്പിന്റെ ചൂടെല്ലാം കഴിഞ്ഞു. എന്നാല്‍ അതിനെത്തുടര്‍ന്നുണ്ടായ മാറ്റത്തിന്റെ പ്രഭാവം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കും. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ശ്രദ്ധ പുതിയ ഇന്ത്യയിലായി മാറി. മികച്ചൊരു ഭാവിക്കായി അവര്‍ ആഗ്രഹിക്കുന്നു. വിദ്വേഷത്തിലും വെറുപ്പിലും അധിഷ്ഠിതമായ, ജനങ്ങളെ വിഭജിക്കുന്ന പ്രതിപക്ഷത്തിന്റെ പ്രചരണങ്ങളെ അവര്‍ വലിച്ചെറിഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ ദുഷ്പ്രവാദങ്ങളും നുണകളും അധിക്ഷേപങ്ങളുമെല്ലാം ഒരൊറ്റ, എന്നാല്‍ അതിശക്തമായ ആശയത്തിന്റെ പുറത്താണ് തകര്‍ന്നടിഞ്ഞത്. പ്രധാനമന്ത്രിയായും തങ്ങളുടെ നേതാവായും നരേന്ദ്ര മോദിയിലുള്ള ജനങ്ങളുടെ വിശ്വാസമായിരുന്നു അതിനെയെല്ലാം നിഷ്പ്രഭമാക്കിയ ആ ആശയം.

പൊതുപരിപാടികളിലായും റോഡ് ഷോകളിലായുമെല്ലാം വോട്ടര്‍മാരുമായി നിരവധി തവണ പല തലങ്ങളിലുള്ള ആശയവിനിമയം നടത്തുകയുണ്ടായി. രാഷ്ട്രത്തിന്റെ പുരോഗതി തുടരണമെന്നും മോദിയില്‍ അചഞ്ചലമായ വിശ്വാസം തങ്ങള്‍ക്കുണ്ടെന്നുമുള്ള കാര്യം നല്ലൊരു ശതമാനം ആളുകളുടെയും പ്രതികരണങ്ങളില്‍ പ്രത്യക്ഷവും സ്പഷ്ടവുമായിരുന്നു

മുമ്പും പല തെരഞ്ഞെടുപ്പുകളിലും ഞാന്‍ പ്രചരണത്തിനിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഒരു ബിജെപി കാര്യകര്‍ത്താവ് എന്ന നിലയില്‍ ഇതെന്റെ ആദ്യത്തെ തെരഞ്ഞെടുപ്പായിരുന്നു. നിരവധി പ്രവര്‍ത്തകരോടും നേതാക്കളോടുമൊത്ത് ഞാന്‍ പ്രവര്‍ത്തിച്ചു. കര്‍ണാടകത്തിലെ നേതാക്കളും ദേശീയ നേതാക്കളും അതില്‍ പെടും. പൊതുപരിപാടികളിലായും റോഡ് ഷോകളിലായുമെല്ലാം വോട്ടര്‍മാരുമായി നിരവധി തവണ പല തലങ്ങളിലുള്ള ആശയവിനിമയം നടത്തുകയുണ്ടായി. രാഷ്ട്രത്തിന്റെ പുരോഗതി തുടരണമെന്നും മോദിയില്‍ അചഞ്ചലമായ വിശ്വാസം തങ്ങള്‍ക്കുണ്ടെന്നുമുള്ള കാര്യം നല്ലൊരു ശതമാനം ആളുകളുടെയും പ്രതികരണങ്ങളില്‍ പ്രത്യക്ഷവും സ്പഷ്ടവുമായിരുന്നു.

മിക്ക റോഡ്‌ഷോകളിലും കാഴ്ച്ചക്കാരാകാന്‍ വന്നവര്‍ തന്നെ പരിപാടിയുടെ ഭാഗമാകുന്നത് സാധാരണമായി മാറിയത് ശ്രദ്ധേയമായിരുന്നു. പാര്‍ട്ടിയുടെയോ സ്ഥാനാര്‍ത്ഥിയുടെയോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍, അത് ജനങ്ങളാല്‍ നയിക്കപ്പെട്ടതായി മാറി. പ്രചരണങ്ങളിലുടനീളം കണ്ട ഈ ശക്തമായ വികാരം മനസിലാക്കിയാണ് സാധാരണ പ്രവചനങ്ങള്‍ക്കും അതീതമായി 21-23 സീറ്റുകള്‍ ബിജെപി നേടുമെന്ന് ഞാന്‍ പറഞ്ഞത്.

ഒരിക്കല്‍ തുംകൂറിനെ കുറിച്ച് എന്റെ നേതാവ് യെദ്യൂരപ്പ എന്നോട് ചോദിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായ ബസവരാജു മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡയെ തോല്‍പ്പിക്കുമെന്നായിരുന്നു ഞാന്‍ പ്രവചിച്ചത്. പലരും സംശയം പറഞ്ഞെങ്കിലും ജെഡി(എസ്) ഒരു സീറ്റിലേക്ക് ചുരുങ്ങുമെന്ന കാര്യത്തില്‍ എനിക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു.

കര്‍ണാടകത്തിലെ 28ല്‍ 25 സീറ്റുകളിലും ബിജെപി ജയിച്ചു. മാന്‍ഡ്യയില്‍ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലതയും വെന്നിക്കൊടി പാറിച്ചു. കര്‍ണാടകയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നാഴികക്കല്ലാണിത്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുകയും കോണ്‍ഗ്രസ് ഏറ്റവും കുറഞ്ഞ, ഒരു സീറ്റെന്ന ദുരവസ്ഥയിലേക്ക് എത്തുകയും ചെയ്തു. 51.4 ശതമാനമെന്ന ബിജെപിയുടെ വോട്ട് വിഹിതവും ഏറ്റവും ഉയര്‍ന്നതാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു കോണ്‍ഗ്രസ് ഇതര പാര്‍ട്ടി നേടിയ ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതമാണിത്. 1984ന് ശേഷം ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും വലുതും.

ഒരിക്കല്‍ തുംകൂറിനെ കുറിച്ച് എന്റെ നേതാവ് യെദ്യൂരപ്പ എന്നോട് ചോദിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയായ ബസവരാജു മുന്‍ പ്രധാനമന്ത്രി ദേവ ഗൗഡയെ തോല്‍പ്പിക്കുമെന്നായിരുന്നു ഞാന്‍ പ്രവചിച്ചത്. പലരും സംശയം പറഞ്ഞെങ്കിലും ജെഡി(എസ്) ഒരു സീറ്റിലേക്ക് ചുരുങ്ങുമെന്ന കാര്യത്തില്‍ എനിക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു

യഥാര്‍ത്ഥ കാരണങ്ങള്‍ ഉള്ളതിനാലാണ് ഇത്രയും ശക്തമായ വിജയം നേടാനായത്. കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് ഒരു പ്രത്യേക കാഴ്ച്ചപ്പാടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്രത്തില്‍ നമോയുടെ ഭരണവും സംസ്ഥാനത്ത് രാഹുല്‍ ഗാന്ധി-മഹാമിലാവത് ഭരണവും അനുഭവിച്ച ഏക വോട്ടിംഗ് വിഭാഗമാണ് അവര്‍.

ജനങ്ങളില്‍ കേന്ദ്രീകൃതമായ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി രഹിത ഭരണവും കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും അഴിമതി അധിഷ്ഠിത ഭരണവും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് വളരെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിച്ചു. സംസ്ഥാനത്തുള്ളത് കുടുംബ കേന്ദ്രീകൃത ഭരണമാണെതും അവര്‍ക്കറിയാം.

അസഹിഷ്ണുതയുടെ പ്രതിഫലനമായ മമതാ ദീദിയോടൊപ്പം ചന്ദ്രബാബു നായിഡു, ലാലു യാദവ്, അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കള്‍ അണിനിരക്കുന്ന കാഴ്ച്ച ബിജെപിയെ പിന്തുണയ്ക്കാത്ത വോട്ടര്‍മാരെ സംബന്ധിച്ച് പോലും അത്യന്തം അസ്വസ്ഥത പടര്‍ത്തുന്നതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ കാര്യമായിരുന്നു. ആ ‘മഹാസഖ്യത്തിന്’ ഒരു നേതാവോ കൃത്യമായൊരു കാഴ്ച്ചപ്പാടോ ഉണ്ടായിരുന്നില്ല. കുടുംബരാഷ്ട്രീയം ആഗ്രഹിക്കുന്നവരുടെ അവസരവാദപരമായ ഒരു സഖ്യമായിരുന്നു അത്. നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയുമെല്ലാം ഭീഷണിയില്‍ നിന്ന് അവരെ സ്വയം രക്ഷിക്കുക മാത്രമായിരുന്നു അതിന്റെ ഉദ്ദേശ്യം. എന്തൊരു യാത്രയാണിത്. ഒരു കപ്പിത്താനോ മാര്‍ഗദര്‍ശിയോ ഇല്ല. കാറ്റാണെങ്കില്‍ അനുകൂലവുമല്ല, ആടിയുലയുന്ന ബോട്ടും-പ്രധാനമന്ത്രി ഒരിക്കല്‍ ഇതിനെ വിശേഷിപ്പിച്ചതിങ്ങനെയാണ്.

കര്‍ണാടകത്തിലെ 28ല്‍ 25 സീറ്റുകളിലും ബിജെപി ജയിച്ചു. മാന്‍ഡ്യയില്‍ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലതയും വെന്നിക്കൊടി പാറിച്ചു. കര്‍ണാടകയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നാഴികക്കല്ലാണിത്

ഇത്തരമൊരു സഖ്യത്തെ ഭൂരപിക്ഷം ഇന്ത്യക്കാരും പിന്തുണയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ വ്യക്തമായിരുന്നു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള ഈ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയത് എല്ലാ ഇന്ത്യക്കാര്‍ക്കും ശക്തമായൊരു ഭാവി സൃഷ്ടിച്ചെടുക്കുന്നതിനായി പരിശ്രമിക്കുന്ന ഒരു നേതാവിലുള്ള വോട്ടര്‍മാരുടെ അടിയുറച്ച വിശ്വാസമാണ്.

2014ല്‍ എന്‍ഡിഎ അധികാരമേറ്റെടുക്കുമ്പോള്‍ ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളികള്‍ വളരെ വലുതായിരുന്നു. സാമ്പത്തിക രംഗം അത്യന്തം പരിതാപകരമായ അവസ്ഥയിലായിരുന്നു. ഇന്ത്യയുടെ സ്ഥാനം ഏറ്റവും ദുര്‍ബലമായ അഞ്ച് രാജ്യങ്ങളുടെ കൂട്ടത്തിലും. ആത്മവിശ്വാസമില്ലായ്മയും നിരാശയും സര്‍വവ്യാപകമായിരുന്നു, അഴിമതിയാണെങ്കില്‍ പടര്‍ന്നുകയറുന്ന അവസ്ഥയിലും. പൗരന്മാരുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും പൂര്‍ത്തീകരിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടോയെന്ന കാര്യത്തില്‍ പലരുടെയും മനസില്‍ ഗൗരവതരമായ സംശയങ്ങളുണ്ടായിരുന്നു.

എന്നാല്‍, വെല്ലുവിളികള്‍ ശക്തമായിരുന്നെങ്കില്‍ അതുപോലെ തന്നെ ശക്തമായിരുന്നു, അത് പരിഹരിച്ച് കരുത്തുറ്റതും സുരക്ഷിതവും സമൃദ്ധി നിറഞ്ഞതുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും. അതിന് ഊര്‍ജം പകര്‍ന്നതാകട്ടെ, 130 കോടി ഇന്ത്യക്കാരുടെ ശക്തിയും വിശ്വാസവുമായിരുന്നു. തടസങ്ങള്‍ അവസരങ്ങളായി രൂപാന്തരപ്പെട്ടു. ആത്മവിശ്വാസമില്ലായ്മ പോസിറ്റിവിറ്റി നിറഞ്ഞ, ശുഭപ്രതീക്ഷകളായും.

ഭീകരതയുടെ കാടത്തം നിറഞ്ഞ ശക്തികളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ നിസഹായ അല്ല ഇന്ന് രാഷ്ട്രം. ഇന്ത്യയിലെ സമാധാന അന്തരീക്ഷവും പുരോഗതിയും തടസപ്പെടുത്താന്‍ ശ്രമിക്കുന്ന ആര്‍ക്കും തക്കതായ മറുപടി നല്‍കും ഇന്ന് നമ്മള്‍. അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ തന്നെ അവരുടെ ചെയ്തികള്‍ക്ക് തിരിച്ചടി നല്‍കാന്‍ രാജ്യത്തിന് ഇന്ന് സാധിക്കുന്നു.

ആഗോളതലത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു ഇന്ത്യ ഇപ്പോള്‍. രാജ്യത്തിന്റെ ഉയര്‍ച്ച ലോകം അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നേതാക്കളില്‍ നിന്ന് ഒഴുകിയെത്തുന്ന അഭിനന്ദനസന്ദേശങ്ങള്‍ തന്നെ അത് പ്രതിഫലിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ജനവിധി നേടിയ നേതാവെന്ന നിലയിലാണ് ലോകനേതാക്കള്‍ ഇന്ന് മോദിയെ അംഗീകരിക്കുന്നത്.

എന്നാല്‍ ആസൂത്രിതമായി, സര്‍ക്കാരിനെകുറിച്ച് വിഭജനത്തിന്റെ, ഭിന്നിപ്പിന്റെ തെറ്റായ ഒരു ആഖ്യാനം നിര്‍മിച്ചെടുക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞ ആദ്യ കാര്യങ്ങളിലൊന്ന് ഇതായിരുന്നു, ‘ഒരുമിച്ച് നമുക്ക് വളരാം, ഒരുമിച്ച് നമുക്ക് പുരോഗതി നേടാം. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ നമുക്കൊരുമിച്ച് നിര്‍മിക്കാം. ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു.” പൂര്‍ണമായും എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള സന്ദേശമാണിത്. ലിംഗ, ദേശ, ജാതി, മത, വിശ്വാസ ഭേദമന്യേ എല്ലാ ഭാരതീയര്‍ക്കും വികസനവും ഒരു പോലുള്ള അവസരങ്ങളും വാഗ്ദാനം ചെയ്യുന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്. എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തിന്റെയും പുരോഗതിയുടെയും അടിസ്ഥാനമായി നിലകൊള്ളുന്നത് ഭരണഘടനയാണെന്ന് അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.

എന്‍ഡിഎ 3.0 സര്‍ക്കാരിനുള്ള അജണ്ട ബിജെപിയുടെ പ്രകടനപത്രികയായ സങ്കല്‍പ്പ് പത്രയിലൂടെ മുന്നോട്ടുവെക്കുന്നുണ്ട്. ഇലക്ഷന്‍ കഴിഞ്ഞതോടെ അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഇതിന്റെ അജണ്ട മാറുകയാണ്. പുതിയ ഇന്ത്യ സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള ഈ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കും. ഉയര്‍ന്ന വളര്‍ച്ചയുള്ള സുസ്ഥിര സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിലധിഷ്ഠിതമായിട്ടായിരിക്കും മുന്നോട്ടുപോക്ക്. പാവപ്പെട്ട ജനങ്ങള്‍ക്ക് ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനും അവസരങ്ങളുടെയും സമൃദ്ധിയുടെയും ജീവിതം അവര്‍ക്ക് പ്രദാനം ചെയ്യുന്നതിനുമായിരിക്കും മുന്‍ഗണന നല്‍കുക.

(ബിജെപി നേതാവായ ലേഖകന്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കര്‍ണാടക ഇലക്ഷന്‍സ് മാനേജ്‌മെന്റ് കോ-കണ്‍വീനറായിരുന്നു)

 

Comments

comments