പ്ലാസ്റ്റിക് മാലിന്യം: 25 സംസ്ഥാനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴ

പ്ലാസ്റ്റിക് മാലിന്യം: 25 സംസ്ഥാനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴ

ആന്ധ്രപ്രദേശ്, സിക്കിം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി സമര്‍പ്പിച്ചില്ല

ന്യൂഡെല്‍ഹി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജ്ജനം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് രാജ്യത്തെ 25 സംസ്ഥാനങ്ങള്‍ക്ക് ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴ വിധിച്ചു. പരിസ്ഥിതി നഷ്ടപരിഹാര തുകയായി ഒരു കോടി രൂപ വീതമാണ് സംസ്ഥാനങ്ങള്‍ നല്‍കേണ്ടത്. പദ്ധതി സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 ആയിരുന്നു.

ചില സംസ്ഥാനങ്ങള്‍ ഉത്തരവുകള്‍ അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ദേശീയ ഹരിത ട്രിബ്യൂണലിനെ തങ്ങള്‍ സമീപിച്ചിരുന്നതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്‍ അഡീഷണല്‍ ഡയറക്റ്റര്‍ എസ് കെ നിഗം പറഞ്ഞു. ‘ഇപ്പോള്‍ സംസ്ഥാനങ്ങള്‍ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുകളെയും ലംഘിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനുള്ള വിലയാണ് അവര്‍ നല്‍കേണ്ടി വരുന്നത്,’ നിഗം പ്രതികരിച്ചു. ഇത്തരം കേസുകളില്‍ ചിലപ്പോള്‍ നഷ്ട പരിഹാരത്തിന് പുറമേ ജയില്‍ ശിക്ഷയും ലഭിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക്, ഘര മാലിന്യ നിര്‍മാര്‍ജ്ജന നിയമങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഛത്തീസ്ഗഡ്, ദാമന്‍ ദിയു, അരുണാചല്‍ പ്രദേശ്, ഡെല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കാള്‍മീര്‍, കര്‍ണാടക തുടങ്ങി 22 ഓളം സംസ്ഥാനങ്ങള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എന്നാാല്‍ ഡെല്‍ഹി അടക്കമുള്ള ഭൂരിപക്ഷ സംസ്ഥാനങ്ങളിലും പ്ലാസ്റ്റിക് ഉപയോഗവും മാലിന്യങ്ങള്‍ തുറസായ സ്ഥലത്ത് കത്തിക്കുന്നതും തുടരുകയാണെന്നും ദേശീയ ഹരിത ട്രിബ്യൂണല്‍ നിരീക്ഷിച്ചു.

Comments

comments

Categories: FK News

Related Articles