പ്ലാസ്റ്റിക് മലിനീകരണം ഓക്‌സിജന്‍ ഉല്‍പ്പാദക ബാക്റ്റീരിയയെ ബാധിക്കുന്നു

പ്ലാസ്റ്റിക് മലിനീകരണം ഓക്‌സിജന്‍ ഉല്‍പ്പാദക ബാക്റ്റീരിയയെ ബാധിക്കുന്നു

നാം ശ്വസിക്കുന്ന ഓക്‌സിജന്റെ 10 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കടലിലെ സൂക്ഷ്മജീവിസഞ്ചയമാണ്

സമുദ്രത്തിലേക്ക് ആളുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകള്‍ മല്‍സ്യസമ്പത്തിനെ മാത്രമല്ല ബാധിക്കുന്നത്. അന്തരീക്ഷത്തില്‍ കാണപ്പെടുന്ന ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ പല തരം ബാക്റ്റീരിയകള്‍ക്കു പങ്കുണ്ട്. നാം ശ്വസിക്കുന്ന ഓക്‌സിജന്റെ 10 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത് കടലിലെ ചിലയിനം ബാക്റ്റീരിയകളാണ്. പ്രോക്ലോറോകോക്കസ്സ് എന്നാണ് ഈ ബാക്റ്റീരിയ അറിയപ്പെടുന്നത്. ലോകത്തിലെ സമുദ്രങ്ങളില്‍ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യം കാരണം ഇത്തരം ബാക്റ്റീരിയകള്‍ ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നുണ്ടെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. ഓസ്‌ട്രേലിയയിലെ മക്വാരി സര്‍വകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്.

കടല്‍വിഭവ ശൃംഖലയില്‍ പ്രോക്ലോറോകോക്കസ്സ് ബാക്റ്റീരിയയുടെ പങ്ക് നിര്‍ണായകമാണ്. ഈ ചെറിയ സൂക്ഷ്മാണുക്കള്‍ കാര്‍ബണ്‍ ചംക്രമണത്തിന് കാരണമാകുകയും, ആഗോള ഓക്‌സിജന്‍ ഉല്‍പാദനത്തിന്റെ 10% വരെ നിര്‍വഹിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് മീനുകളുടെ നാശത്തിനു കരണമാകുന്നു. ഓരോ വര്‍ഷവും 12.7 മില്ല്യന്‍ ടണ്‍ പ്ലാസ്റ്റിക്ക് കടലില്‍ അടിയുന്നു, ഇത് ഏകദേശം ഇനം 200 കടല്‍ ജീവികള്‍ക്കും ഭീഷണിയാണ്. കടല്‍വിഭവങ്ങള്‍ കഴിക്കുന്ന മനുഷ്യരിലും പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തിയതായി 2018 ല്‍ മെഡിക്കല്‍ ന്യൂസ് ടുഡേ ഗവേഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്നും പഠനം ചര്‍ച്ച ചെയ്തു.

അടുത്തിടെ ഫ്‌ളോറ ഇന്റര്‍നാഷണല്‍ (എഫ്എഫ്‌ഐ) എന്ന ബ്രിട്ടീഷ് പരിസ്ഥിതി സംഘടന പ്ലാസ്റ്റിക് മലിനീകരണം വരുത്തുന്ന മനുഷ്യരിലെ മരണനിരക്ക് സംബന്ധിച്ച് പഠനഫലം പ്രസിദ്ധീകരിച്ചിരുന്നു. ഓരോ 30 സെക്കന്‍ഡിലും, വികസ്വര ലോകത്തിലെ ഒരു വ്യക്തി മലിനീകരണത്തിന്റെ പരിണിതഫലമായി മരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യപ്രശ്‌നം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്നു. 2050 ആകുമ്പോഴേക്കും സമുദ്രത്തിലെ പ്ലാസ്റ്റിക് അളവ് മത്സ്യങ്ങളുടെ എണ്ണത്തെ കവച്ചു വെക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്ലാസ്റ്റിക് സാന്നിധ്യം ബാക്റ്റീരിയയുടെ ഓക്‌സിജന്‍ ഉല്‍പ്പാദനം കുറയ്ക്കുന്നു. പഠനസംഘം പ്രോക്ലോറോകോക്കസ്സ് ബാക്റ്റീരിയകളെ പ്ലാസ്റ്റിക് സഞ്ചികളില്‍നിന്നും പിവിസി മാറ്റിംഗില്‍ നിന്നും വേര്‍തിരിച്ചെടുത്ത രാസവസ്തുക്കളിലേക്കു തുറന്നു വിട്ടു. രാസവസ്തുക്കള്‍ ബാക്റ്റീരിയയുടെ വളര്‍ച്ചയും പ്രവര്‍ത്തനവും ഗണ്യമായി കുറയ്ക്കുന്നതായി അവര്‍ കണ്ടെത്തി. ബാക്റ്റീരിയയുടെ ജനിതകവ്യതിയാനം സംബന്ധിച്ച് ഗവേഷണങ്ങള്‍ നടത്തി വരുകയാണ്്, അതായത് ഓക്‌സിജന്‍ ഉല്‍പ്പാദനത്തിന് ആവശ്യമുള്ള പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രവര്‍ത്തനം ഇത്തരം ബാക്റ്റീരിയകളിലെ ജീനുകളില്‍ സജീവമല്ല.

പ്ലാസ്റ്റിക് മലിനീകരണം കടലാമകളുടെയും പറവകളുടെയും വംശനാശം പോലെ പ്രകടമായ ആഘാതത്തിനപ്പുറം സൂക്ഷ്മജീവി മേഖലകളിലും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു പഠനവിവരങ്ങള്‍ വ്യക്തമാക്കുന്നു. സമുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പൂര്‍ണമായ സ്വാധീനം മനസ്സിലാക്കാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനും സൂക്ഷ്മജീവിസഞ്ചയങ്ങളില്‍വരെ സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങളെക്കുറിച്ച് നാം ചിന്തിക്കേണ്ടതുണ്ട്. നിങ്ങള്‍ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ആശങ്ക പരിഹരിക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (ഡബ്ല്യുഡബ്ല്യുഎഫ്) നിര്‍ദ്ദേശിക്കുന്നത് ഇക്കാര്യങ്ങളാണ്

ആവര്‍ത്തിച്ച് ഉപയോഗിക്കാനാകുന്ന കോഫി ഫഌസ്‌കുകളും വാട്ടര്‍ ബോട്ടിലുകളും ഉപയോഗിക്കുക. ഡിസ്‌പോസിബിള്‍ കോഫി കപ്പുകളില്‍ ഒരു ശതമാനത്തില്‍ കുറവ് മാത്രമേ പുനരുല്‍പ്പാദനവിധേയമാക്കാന്‍ പറ്റുന്നവയുള്ളൂ. ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് കുപ്പികള്‍ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. അവയുടെ അടപ്പുകള്‍ പക്ഷികള്‍ വിഴുങ്ങാറുണ്ട്. പ്ലാസ്റ്റിക് കത്തി, സ്പൂണ്‍, ഫോര്‍ക്ക് എന്നിവ ഒഴിവാക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യുക. ശരാശരി ഒരാള്‍ എല്ലാ വര്‍ഷവും ഒറ്റത്തവണഉപയോഗിച്ച് ഒഴിവാക്കുന്നത് 466 പീസ് കട്‌ലറികളാണ്. പാനീയങ്ങള്‍ കുടിക്കാന്‍ പ്ലസ്റ്റിക് സ്‌ട്രോയ്ക്കു പകരം കടലാസ് സ്‌ട്രോ ഉപയോഗിക്കുക. ഉപയോഗിക്കുക. പ്ലാസ്റ്റിക് പ്ലാസ്റ്റിക് സ്‌ട്രോ മണ്ണില്‍ അലിയാന്‍ 200 വര്‍ഷം വരെ എടുക്കാം. ടീ ബാഗുകള്‍ക്കു പകരം തേയിലയോ ചായപ്പൊടിയോ ഉപയോഗിക്കുക. ഡിസ്‌പോസ്ബിള്‍ ടീബാഗുകള്‍ ഉറവകളിലും ഭക്ഷ്യശൃംഖലകളിലും സൂക്ഷ്മ പ്ലാസ്റ്റിക് അടിയാന്‍ ഇടയാക്കുന്നു.

Comments

comments

Categories: Health