ഐസിഎല്‍ ഫിന്‍കോര്‍പ്പ് സുതാര്യതയുടെ വിജയം

ഐസിഎല്‍ ഫിന്‍കോര്‍പ്പ് സുതാര്യതയുടെ വിജയം

ബാങ്കേതര ധനകാര്യ മേഖലയില്‍ പ്രവര്‍ത്തന രീതികൊണ്ടും സേവനം കൊണ്ടും വ്യത്യസ്തമായ സാന്നിധ്യമായിരിക്കുകയാണ് ഇരിങ്ങാലക്കുട ആസ്ഥാനമായ ഐസിഎല്‍ ഫിന്‍കോര്‍പ്പ്. പ്രവര്‍ത്തന രംഗത്ത് നീണ്ട 28 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഐസിഎല്‍ സമാനതകളില്ലാത്ത സേവനമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്

ചെറുതും വലുതുമായ സാമ്പത്തികാവശ്യങ്ങള്‍ക്ക് ഇന്ന് ഗോള്‍ഡ് ലോണ്‍ പോലെ എളുപ്പമുള്ള മറ്റൊരു മാര്‍ഗമില്ല. സ്വര്‍ണ്ണം കയ്യിലുള്ള ആര്‍ക്കും ഐഡന്റിറ്റി പ്രൂഫും അഡ്രസ് പ്രൂഫും നല്‍കി ഗോള്‍ഡ് ലോണെടുക്കാം. മുമ്പ് മലയാളികള്‍ക്ക് സ്വര്‍ണ്ണപ്പണയം അവസാന മാര്‍ഗമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ആരെയും ആശ്രയിക്കാതെ നേടാവുന്ന ആദ്യത്തെ സാമ്പത്തിക മാര്‍ഗ്ഗമാണെന്ന് ആളുകള്‍ തിരിച്ചറിയുന്നു. എന്നാല്‍ സ്വര്‍ണ്ണത്തിന് തൂക്കം അനുസരിച്ചുള്ള മാര്‍ക്കറ്റ് വാല്യു മാത്രമല്ല ഉള്ളത്, സ്വര്‍ണ്ണം ഒരു ഇമോഷണല്‍ അസെറ്റാണെന്നും അത് ഏല്‍പിക്കുന്നത് ഏറ്റവും വിശ്വസിക്കാവുന്ന സ്ഥലത്താവണമെന്നും ആളുകളെക്കൊണ്ട് ആദ്യം ചിന്തിപ്പിച്ച ബ്രാന്‍ഡാണ് ഐസിഎല്‍.

ഏറ്റവും കുറഞ്ഞ പലിശനിരക്കായ 9%ല്‍ ലഭ്യമാകുന്ന ഗോള്‍ഡ്‌ലോണ്‍ തന്നെയാണ് ഐസിഎല്‍ എന്ന പേരിനെ സാധാരണക്കാര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കുന്നത്. ലളിതമായ നടപടി ക്രമങ്ങളും തവണകളായി തിരിച്ചടവിനുള്ള സൗകര്യവും ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളിലും ഐസിഎല്‍ ഉണ്ടാകുമെന്ന വിശ്വാസം ഉറപ്പിക്കുന്നു. ഓരോ ബ്രാഞ്ചിലും വിദഗ്ദ്ധരായ ഗോള്‍ഡ് അപ്രൈസര്‍മാര്‍ സ്വര്‍ണ്ണത്തിന്റെ തൂക്കം കൃത്യമായി വിലയിരുത്തി അതിനനുസരിച്ച് യഥാര്‍ത്ഥമൂല്യം നല്‍കുന്നു. ഈ സുതാര്യത മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഐസിഎല്‍ നെ വ്യത്യസ്തമാക്കുന്നു. ഗോള്‍ഡ് ലോണിന് ഡെയ്‌ലി കളക്ഷന്‍ സൗകര്യത്തോടൊപ്പം പരമാവധി കാലാവധിയും ഐസിഎല്‍ നല്‍കുന്നു. കൂടാതെ ഏറ്റവും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ സ്വര്‍ണ്ണത്തിന് പൂര്‍ണ്ണ സുരക്ഷിതത്വവും ഐസിഎല്‍ ഉറപ്പാക്കുന്നു. അമിത പലിശ ഈടാക്കാത്തതിനാല്‍ തന്നെ നിശ്ചിത കാലാവധിയ്ക്കുള്ളില്‍ പണമടയ്ക്കാനും സ്വര്‍ണ്ണം ഒരു വലിയ ബാധ്യതയാകാതെ തിരിച്ചെടുക്കുവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു.

പെട്ടെന്നുള്ള സാമ്പത്തികാവശ്യങ്ങള്‍ക്ക് മാത്രമല്ല വീട്, വാഹനം എന്നീ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായും ഒരു കുടുംബ സുഹൃത്തിനെപ്പോലെയാണ് ഐസിഎല്ലി നെ ഉപഭോക്താക്കള്‍ സമീപിക്കുന്നത്. ലോകോത്തര നിലവാരത്തിലേക്ക് ഉയരുമ്പോഴും നാളിതുവരെ കാത്തുവച്ച വിശ്വാസ്യതയും മൂല്യങ്ങളും അതേപടി പിന്തുടരുന്നതാണ് ഐസിഎല്‍ ന്റെ ഈ സ്വീകാര്യതയ്ക്ക് കാരണം. ഇന്ന് കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസഥാനങ്ങളിലെ അതിവേഗം വളരുന്ന ചആഎഇ ആയി ഐസിഎല്‍ ഫിന്‍കോര്‍പ്പ് മാറിക്കഴിഞ്ഞു.

റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരമുള്ള ഐഎസ്ഒ സര്‍ട്ടിഫൈഡ് ക്രിസില്‍ റേറ്റ്ഡ് കമ്പനിയാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ്. ഐസിഎല്‍ ഗ്രൂപ്പിന് കീഴില്‍ ഐസിഎല്‍ ഫിന്‍കോര്‍പ്പിന് പുറമെ ഐസിഎല്‍ മെഡിലാബ് പ്രൈവറ്റ് ലിമിറ്റഡ് , സ്‌നോവ്യൂ ടെക്‌സ് കളക്ഷന്‍സ് ഐസിഎല്‍ ടൂര്‍സ് & ട്രാവല്‍സ്, ഐസിഎല്‍ നിധി ലിമിറ്റഡ് തുടങ്ങിയ സംരംഭങ്ങളുണ്ട ്. ദക്ഷിണേന്ത്യയിലുടനീളം വ്യത്യസ്ത മേഖലകളില്‍ ഐസിഎല്‍ സേവനം വിപുലമാക്കുന്നു.

ഐസിഎല്‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ആയ കെ ജി അനില്‍കുമാറിന്റെ വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്ഥാപനത്തിന്റെ ഉയര്‍ച്ചക്ക് പിന്നില്‍. കൂടെ പിന്തുണയുമായി ഭാര്യയും സിഇഒയുമായ ഉമാ അനില്‍കുമാറും ഉണ്ട്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എരേക്കത്ത് ഗോവിന്ദമേനോന്റെ മകനായ കെ. ജി. അനില്‍കുമാര്‍ അഛന്റെ ആദര്‍ശങ്ങള്‍ പിന്തുടരുന്ന ബിസ്സിനസ് മൂല്യങ്ങളാണ് കാത്തു സൂക്ഷിക്കുന്നത്. പുതിയ സംരംഭങ്ങളുടെ ആരംഭം മുതല്‍ ആസൂത്രണം, രൂപീകരണം തുടങ്ങി ഫണ്ടിംഗ് വരെയുള്ള എല്ലാ കാര്യങ്ങളും തികഞ്ഞ ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്നതാണ് കെ. ജി അനില്‍കുമാര്‍ എന്ന സംരംഭകനെ വ്യത്യസ്തനാക്കുന്നത്. ബിസിനസ് രംഗത്തെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി ഗ്ലോബല്‍ എക്‌സലന്‍സ് അവാര്‍ഡ്, ഭാരത് എക്‌സലന്‍സ് അവാര്‍ഡ്,കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ്, കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഉപഭോക്തൃ സംതൃപ്തി പ്രഥമ ലക്ഷ്യം

”ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിച്ച ബിസിനസ്സ് ശൃംഖലയായി വളരുമ്പോഴും സാധാരണക്കാര്‍ക്ക് എന്നും ആശ്രയിക്കാവുന്ന വിശ്വാസമായി നിലനില്‍ക്കുക എന്നതായിരുന്നു ഐസിഎല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ ലക്ഷ്യം. ഞങ്ങള്‍ വളര്‍ന്നത് ജനങ്ങളുടെ അരികിലേക്കായിരുന്നു. ചെറിയതുടക്കങ്ങളില്‍ നിന്നും നേടിയ വളര്‍ച്ചയിലുടനീളം കാത്തുവച്ചതും ആ വിശ്വാസ്യതയായിരുന്നു. ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെവിജയകുതിപ്പുകള്‍ക്ക് കരുത്തേകിയതും ഈ മൂല്യങ്ങള്‍ തന്നെയാണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ഓരോ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോഴും നിശ്ചയിച്ചതീരുമാനങ്ങളിലൊന്നും വ്യതിചലിക്കാതെ കൂടുതല്‍ ഉണര്‍വ്വോടെ ഒരോന്നും നടത്തുവാനും ചിലത് പൂര്‍ത്തികരിക്കുവാനും സാധിച്ചതും പ്രവര്‍ത്തനങ്ങളിലെ സുതാര്യത മൂലമാണ്.ഇതിനോടൊപ്പം ബ്രാഞ്ചുകളുടെ എണ്ണത്തിലെ വന്‍ കുതിപ്പിലൂടെനോണ്‍ ബാങ്കിംഗ് ഫിനാന്‍സ് രംഗത്ത് സമാനതകളില്ലാത്ത നേട്ടംകൈവരിച്ച് ഐസിഎല്‍ ജനശ്രദ്ധ നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുതുതായി 77 ബ്രാഞ്ചുകളാണ് റെക്കോഡ് വേഗത്തില്‍ ഐസിഎല്‍ പൂര്‍ത്തീകരിച്ചത്.ഇതിനു പുറമെ ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ കേരളം തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ 5 സംസ്ഥാനങ്ങളിലായ് ഒരേ ദിവസം 50പുതിയ ബ്രാഞ്ചുകളും ഉദ്ഘാടനം ചെയ്ത്ചരിത്രനേട്ടം കൈവരിക്കുവാന്‍ ഐസിഎല്‍ ന്
കഴിഞ്ഞു.

-കെ. ജി. അനില്‍കുമാര്‍, ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍

വളര്‍ച്ചയുടെ പാതയിലെ ചരിത്ര നിമിഷം

ഒരേ ദിവസം, ഒരേ സമയം 5 സംസ്ഥാനങ്ങളില്‍ 50 പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്ത് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ഐസിഎല്‍ ഫിന്‍കോര്‍പ്പ്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ 5 സംസഥാനങ്ങളിലാണ് ഐസിഎല്ലിന്റെ പുതിയ ബ്രാഞ്ചുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, എന്നീ ജില്ലകളിലായി 30ലധികം ബ്രാഞ്ചുകളാണ് ഐസിഎല്‍ ആരംഭിച്ചത്. കൂടാതെ തമിഴ്‌നാട്ടില്‍ 8, തെലുങ്കാനയില്‍ 3, ആന്ധ്രാപ്രദേശില്‍ 5, കര്‍ണ്ണാടകയില്‍ 4 എന്നിങ്ങനെയാണ് പ്രവര്‍ത്തമാരംഭിച്ച പുതിയ ബ്രാഞ്ചുകളുടെ എണ്ണം.

മറ്റു പദ്ധതികള്‍

ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് പുറമെ സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളെ ഉള്‍പ്പെടുത്തി മറ്റു ചില പദ്ധതികളും ഐസിഎല്‍ നടപ്പാക്കി വരുന്നു.തൃശ്ശൂര്‍ ജില്ലയിലെ ആദ്യ പ്രൊഫഷണല്‍ ഡിസൈനര്‍ ഫാക്ടറിയായ സ്‌നോ വ്യൂടെക്‌സ് കളക്ഷന്‍സ് ഇതില്‍ ഒന്നാണ്.ഏറ്റവും ലേറ്റസ്റ്റ് ഫാഷന്‍ അപ്‌ഡേറ്റുകളും സിനിമ രംഗത്തെ പുതുതരംഗങ്ങളും ശ്രദ്ധിക്കുമ്പോള്‍ തന്നെ കേരളത്തിലെ ഡിസൈനര്‍ ഫാഷന്‍ രംഗത്തെ ബിസിനസ്സ് സാദ്ധ്യതകളെക്കുറിച്ചും മനസ്സിലാക്കിയാണ് ഉമാ അനില്‍കുമാറിന്റെ സാരഥ്യത്തില്‍ സ്‌നോ വ്യൂ ടെക്‌സ് കളക്ഷന്‍സ് എന്ന എക്‌സ്‌ക്ലുസീവ് വുമണ്‍ ഡിസൈനര്‍ ഫാക്ടറി ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചത്.

ഐസിഎല്‍ മെഡിലാബ്

ഐസിഎല്‍ മെഡിലാബിലൂടെ ഐസിഎല്‍ ഗ്രൂപ്പ് ആരോഗ്യചികിത്സാരംഗത്ത് സാന്നിദ്ധ്യം അറിയിക്കുകയാണ്. അത്യാധുനിക സാങ്കേതികസൗകര്യങ്ങളും നൂതനരോഗനിര്‍ണ്ണയ സംവിധാനങ്ങളും അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ രോഗനിര്‍ണ്ണയ ചികിത്സാ കേന്ദ്രമാണ് ഐസിഎല്‍ മെഡിലാബ്. ലോകോത്തര നിലവാരമുള്ള ചികിത്സാസൗകര്യങ്ങള്‍ കുറഞ്ഞനിരക്കില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഐസിഎല്‍ മെഡിലാബിന്റെ ലക്ഷ്യം.ഇതിന്റെ ഭാഗമായ് നോണ്‍ ഇന്‍വാസീവ് കാര്‍ഡിയാക് ചികിത്സാരംഗത്തെ സൗത്ത് ഇന്‍ഡ്യയിലെ തന്നെ പ്രഗല്‍ഭരായ ചെന്നൈ ആസ്ഥാനമായുള്ള വാസോ മെഡിടെകുമായ് ചേര്‍ന്ന് 2 വര്‍ഷത്തിനുള്ളില്‍ കേരളത്തിലുടനീളം 50 അത്യാധുനിക എന്‍ഹാന്‌സ്ഡ് എക്‌സ്‌റ്റേര്‍ണല്‍ കൗണ്ടര്‍ പള്‍സേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനായി ഐസിഎല്‍ ഗ്രൂപ്പ് 100 കോടി രൂപയാണ് നിക്ഷേപിക്കുന്നത്.

ഐസിഎല്‍ മെഡികെയര്‍ ഇന്‍ഷുറന്‍സ്

ഐസിഎല്‍ മെഡിലാബ് ലിബര്‍ട്ടി വീഡിയോകോണ്‍ ഇന്‍ഷുറന്‍സുമായ്‌ചേര്‍ന്ന് ഐസിഎല്‍ മെഡികെയര്‍ എന്ന പേരില്‍ മിതമായ നിരക്കിലുള്ളപ്രീമിയവുമായ് ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആരംഭിച്ചിട്ടുണ്ട്. വിവിധ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഒരുമിച്ച് ലഭ്യമാക്കേണ്ടത് ആധുനിക കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നത് പരിഗണിച്ചാണ് ഇത്തരത്തില്‍ ഒരു സേവനം നടപ്പാക്കുന്നത്.

ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്

ഏറ്റവും കുറഞ്ഞ ചെലവില്‍ യാത്രകള്‍ സാദ്ധ്യമാക്കുന്ന സംരംഭമാണ് ഐസിഎല്‍ ടൂര്‍സ് & ട്രാവല്‍സ്.വിദേശയാത്രകള്‍, ഇന്ത്യയ്ക്കകത്തും പുറത്തുമുളള വിനോദ യാത്രകള്‍, തീര്‍ത്ഥാടന യാത്രകള്‍, ഹണിമൂണ്‍ പാക്കേജുകള്‍, സൗത്ത് ഇന്ത്യന്‍ പാക്കേജുകള്‍, നോര്‍ത്ത് ഇന്ത്യന്‍ പാക്കേജുകള്‍, കേരള ബാക്ക് വാട്ടര്‍ & ആയുര്‍വ്വേദ പാക്കേജുകള്‍ തുടങ്ങി വ്യത്യസ്തമായ ടൂര്‍ പാക്കജേുകളാണ് ഐസിഎല്‍ ഒരുക്കിയിരിക്കുന്നത്.

ഐസിഎല്‍ കള്‍ച്ചറല്‍ & ചാരിറ്റിള്‍ ട്രസ്റ്റ് പ്രതിബദ്ധതയോടെയുള്ള ബിസ്സിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കെ. ജി. അനില്‍കുമാറിന്റെ സാമൂഹിക സേവനങ്ങള്‍ പ്രശംസയും അംഗീകാരങ്ങളും നേടുന്നു. തിരക്കുകള്‍ക്കിടയിലും സമൂഹത്തിലെ നിര്‍ധനര്‍ക്കും രോഗികള്‍ക്കും സഹായങ്ങള്‍ എത്തിക്കുവാനും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാനും അനില്‍കുമാര്‍ സമയം കണ്ടെത്തുന്നു. വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ധനസഹായം നല്‍കിയും വീട് നിര്‍മിച്ച് നല്‍കിയും ഐസിഎല്‍ ദുരന്ത ബാധിതര്‍ക്കൊപ്പം നിന്നു. എല്ലാ വര്‍ഷവും ഐസിഎല്‍ കള്‍ച്ചറല്‍ & ചാരിറ്റിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളിലെ സാമ്പത്തികമായ് പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പുതിയ അദ്ധ്യയന വര്‍ഷത്തിലേക്കായി സ്‌കൂള്‍ ബാഗുകളും പഠനോപകരണങ്ങളും വിതരണം ചെയ്യുന്നു. ഇതോടൊപ്പം നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായവും ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളും ഐസിഎല്‍ ചാരിറ്റബിള്‍ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു.

ഐസിഎല്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്

13 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ജേതാക്കളാകുമ്പോള്‍ ടീമിന് ഊര്‍ജ്ജവും കരുത്തുമായ് നിന്നത് ഒഫീഷ്യല്‍ സ്‌പോണ്‍സറായ ഐസിഎല്‍ ഫിന്‍കോര്‍പ്പും ഫുട്‌ബോള്‍ എന്ന വികാരം ഹൃദയത്തിലേറ്റിയ കെ.ജി അനില്‍കുമാറും ആയിരുന്നുവെന്നത് ചരിത്രം അളയാളപ്പെടുത്തിയ നിയോഗമാണ്. മുന്‍ ഫുട്‌ബോള്‍ പ്ലേയറും സ്‌പോര്‍ട്‌സ് ആരാധകനുമായ കെ.ജി അനില്‍കുമാര്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ സ്വന്തം എഫ്‌സി ടീമിന്റെ ആവേശം കൂടിയാണ്. സ്റ്റേറ്റ്, നാഷണല്‍ ക്ലബുകള്‍ക്കായ് കളിച്ച അനുഭവപരിചയമുള്ള പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി തികഞ്ഞ ആത്മവിശ്വാസത്തോടെ യാണ് ഐസിഎല്‍ എഫ്‌സി ഇന്റര്‍‌സ്റ്റേറ്റ് ക്ലബ് മത്സരങ്ങളുടെ വരുന്ന സീസണിലേക്കായ് തയ്യാറെടുക്കുന്നത്. ചുരുങ്ങിയ കാലയളവില്‍ ഇന്റര്‍‌സ്റ്റേറ്റ് ക്ലബ് മത്സരങ്ങളില്‍ മികച്ച വിജയങ്ങള്‍ കരസ്ഥമാക്കി നിര്‍ണ്ണായക സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് ഐസിഎല്‍ എഫ്‌സി.

Categories: FK Special, Slider