ഹ്യുണ്ടായ് എന്‍ പെര്‍ഫോമന്‍സ് ബ്രാന്‍ഡ് 2022 ല്‍ ഇന്ത്യയിലെത്തും

ഹ്യുണ്ടായ് എന്‍ പെര്‍ഫോമന്‍സ് ബ്രാന്‍ഡ് 2022 ല്‍ ഇന്ത്യയിലെത്തും

ഹ്യുണ്ടായ് എന്‍ കാറുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് സാധ്യതാ പഠനം നടത്തുകയാണെന്ന് എസ്എസ് കിം

ന്യൂഡെല്‍ഹി : ഹ്യുണ്ടായുടെ ‘എന്‍’ പെര്‍ഫോമന്‍സ് ഉപ ബ്രാന്‍ഡ് 2022 ഓടെ ഇന്ത്യയിലെത്തും. ഹ്യുണ്ടായ് എന്‍ കാറുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് സാധ്യതാ പഠനം നടത്തുകയാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എസ്എസ് കിം പറഞ്ഞു.

എന്‍ ബ്രാന്‍ഡ് കാറുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ചില എന്‍ കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഹ്യുണ്ടായ് മോട്ടോറിന്റെ നമ്യാംഗ് ഗവേഷണ വികസന കേന്ദ്രത്തിലാണ് എല്ലാ എന്‍ കാറുകളും ഡിസൈന്‍ ചെയ്യുന്നത്. 2012 ല്‍ ഹ്യുണ്ടായ് മോട്ടോര്‍സ്‌പോര്‍ട് എന്ന പേരിലാണ് ആരംഭിച്ചത്. 2015 ല്‍ ഹ്യുണ്ടായ് ഐ30 എന്‍ എന്ന ആദ്യ റോഡ് ലീഗല്‍ മോഡലിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Comments

comments

Categories: Auto