വാവെയെ ലോകമെങ്ങും വിലക്കാന്‍ ട്രംപിനാവില്ല: ഷെംഗ്‌ഫെയ്

വാവെയെ ലോകമെങ്ങും വിലക്കാന്‍ ട്രംപിനാവില്ല: ഷെംഗ്‌ഫെയ്

വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ചൈനീസ് കമ്പനി സിഇഒ

ബെയ്ജിംഗ്: ചൈനീസ് ടെലികോം കമ്പനിയായ വാവെയെ കരിപ്പട്ടികയില്‍പ്പെടുത്തിയ ശേഷം യൂറോപ്യന്‍ സഖ്യകക്ഷികളോട് നിരോധനം ഏര്‍പ്പെടുത്താന്‍ സമ്മര്‍ദം ചെലുത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി വിജയം കാണില്ലെന്ന് സ്ഥാപകനും സിഇഒയുമായ റെന്‍ ഷെംഗ്‌ഫെയ്. വാവെയ്‌ക്കെതിരിയുള്ള യുഎസ് പ്രചാരണം എല്ലാവരും അത് പിന്തുടരും വിധം ശക്തമല്ലെന്നും ഷെംഗ്‌ഫെയ് അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി ഇതിനകം കമ്പനി ആശയവിനിമയം നടത്തിയതായും എല്ലാ രാജ്യങ്ങള്‍ക്കും അവരുടേതായ താല്‍പ്പര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാവെയ് ഉല്‍പ്പന്നങ്ങള്‍ക്കു മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ നിരോധനം 5ജി ടെക്‌നോളജി വിന്യാസത്തെ ബാധിക്കുമെന്ന വാര്‍ത്തകളും അദ്ദേഹം നിക്ഷേധിച്ചു.

‘വാവെയ്ക്ക് തുടര്‍ന്നും ഉപഭോക്താക്കളെ സേവിക്കാന്‍ പ്രാപ്തിയുണ്ട്. കമ്പനിയുടെ ഉല്‍പ്പാദനശേഷി വിലുതാണ്. കമ്പനിക്ക് ഏറ്റവും ആധുനിക സാങ്കേതികവിദ്യകളുള്ള മേഖലകളില്‍, കുറഞ്ഞത് 5ജി മേഖലയിലെങ്കിലും നിരോധനം പ്രഭാവമുണ്ടാക്കില്ല,’ അദ്ദേഹം പറഞ്ഞു. ദേശസുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് ആരോപിച്ചാണ് യുഎസ്, വാവെയെയും അനുബന്ധ കമ്പനികളെയും നിരോധിച്ചിരുന്നത്. ഗൂഗിള്‍, ക്വാല്‍കോം, ഇന്റല്‍ തുടങ്ങിയ ടെക് ഭീമന്‍മാര്‍ വാവെയുമായുള്ള വാണിജ്യ ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചിപ് നിര്‍മാതാക്കളായ തായ്‌വാന്‍ സെമികണ്ടക്റ്റര്‍ മാനുഫാക്ചറിംഗ് കമ്പനി വാവെയ്ക്കു സെമികണ്ടക്റ്ററുകള്‍ നല്‍കുന്നത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

പങ്കാളികളില്‍ നിന്ന് ആവശ്യത്തിന് ഉപകരണങ്ങള്‍ ലഭിച്ചില്ലെങ്കിലും കമ്പനിക്കത് വെല്ലുവിൡയാകില്ലെന്ന് ഷെംഗ്‌ഫെയ് പറഞ്ഞു. എല്ലാ ഉയര്‍ന്ന തലത്തിലുള്ള ചിപ്പുകളും സ്വന്തമായി നിര്‍മിക്കാന്‍ വാവെയ്ക്ക് കഴിയും. ചിപ്പ്‌സെറ്റ് നിര്‍മിക്കുന്ന വാവെയ് ഉപകമ്പനിയായ ഹൈസിലികോണ്‍ ഉപകരണങ്ങള്‍ വന്‍തോതില്‍ സംഭരിച്ചുവരികയാണ്. ഭൂരിഭഗം ഉല്‍പ്പന്നങ്ങള്‍ക്കുടെയും സ്ഥിരമായ വിതരണം സാധ്യമാക്കാനാകുമെന്നും സിഇഒ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഗൂഗിള്‍ വാവെയെ ാെഴിവാക്കുന്നത് സംബന്ധിച്ച പ്രശ്‌നം യുഎസ് സര്‍ക്കാരുമായുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് നിരോധനം മുന്നില്‍ കണ്ട് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഹോംഗ്‌മെംഗിന്റെ വികസനത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട് വാവെയ്.

Categories: Business & Economy, Slider
Tags: huawei

Related Articles