കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കുന്ന ജീനിനെ കണ്ടെത്തി

കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കുന്ന ജീനിനെ കണ്ടെത്തി

കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാക്കുന്ന പൊതു ജനിതകഘടകത്തെ ഗവേഷകര്‍ കണ്ടെത്തി. ഭക്ഷണത്തിനോടുള്ള ആസക്തി വര്‍ധിപ്പിക്കുന്ന എഫ്ടിഒ എന്ന ഒരുതരം ഘടകമാണ് പൊണ്ണത്തടിയുണ്ടാക്കുന്നത്. ഒബിസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതു കണ്ടെത്തിയത്. പുതിയ കണ്ടുപിടിത്തം ശരീരഭാരം, ഭാരം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശരീരശാസ്ത്രം, പെരുമാറ്റം എന്നിവ തുടക്കത്തില്‍ തിരിച്ചറിയാനും കുട്ടികളില്‍ പൊണ്ണത്തടി തടയുന്നതിനും സഹായിക്കുമെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ മൈക്കല്‍ റോസെന്‍ബോം പറഞ്ഞു. ഈ ജനിതക വ്യത്യാസം മൂലം, പൊണ്ണത്തടി കാണപ്പെടും മുമ്പു തന്നെ അതിനു സാധ്യതയുള്ള കുട്ടികള്‍ കൂടുതലായി ആഹാരം കഴിക്കുന്നതയി കാണപ്പെടുന്നു. പഠനത്തില്‍ 5-10 പ്രായപരിധിയിലുള്ള 122 കുട്ടികളെയാണു പങ്കെടുപ്പിച്ചത്.

ഈ ജനിതക വ്യതിയാനം മൂലം പൊണ്ണത്തടിയ്ക്ക് സാധ്യതയുള്ള കുട്ടികള്‍ വര്‍ദ്ധിച്ച കലോറി ഉപഭോഗത്താല്‍ അമിതശരീരഭാരം ഉള്ളവരായിത്തീരുന്നുവെന്ന് പഠനം കണ്ടെത്തി. 65 കലോറി അത്ര അമിതമായി കണക്കാക്കാനാകില്ലെങ്കിലും, ഈ പാറ്റേണില്‍ ആഴ്ചതോറും ആഹാരം കഴിക്കുന്നത്, ക്രമേണ അധികഭാരം വര്‍ധിപ്പിക്കാനും പൊണ്ണത്തടിക്കും കാരണമായേക്കാം. കുട്ടികളില്‍ പൊണ്ണത്തടിക്കുള്ള മറ്റ് സാധ്യതയെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ഈ റിപ്പോര്‍ട്ട് ഉപയോഗിക്കാനാകുമെന്നു ഗവേഷകര്‍ പറയുന്നു. പഠനത്തിന്റെ ആത്യന്തിക ലക്ഷ്യം പൊണ്ണത്തടി വരാന്‍ സാധ്യതയുള്ള കുട്ടികളെ അതില്‍ നിന്നു മുക്തരാക്കുകയണ്. ജനസംഖ്യയില്‍ ഏതാണ്ട് 70 ശതമാനത്തിലും കുറഞ്ഞത് ഈ ഘടകങ്ങളുടെ ഒരു വകഭേദമെങ്കിലും ഉണ്ടാകുന്നു, ഇത് പൊണ്ണത്തടി വര്‍ധിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു.

Comments

comments

Categories: Health
Tags: Gene, obesity