ജോലിക്കിടയില്‍ ശ്രദ്ധിക്കേണ്ട ഭക്ഷണശീലങ്ങള്‍

ജോലിക്കിടയില്‍ ശ്രദ്ധിക്കേണ്ട ഭക്ഷണശീലങ്ങള്‍

തൊഴിലാളികളുടെ ഭക്ഷണശീലവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് പഠനം. തൊഴിലിനിടയിലെ അനാരോഗ്യ ഭക്ഷണശീലം ജീവിതശൈലീരോഗങ്ങള്‍ക്ക് എളുപ്പം വഴിവെക്കും. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കും. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവെന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന പ്രകാരം, നഗരമധ്യത്തിലെ വലിയൊരു ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ആശുപത്രി കഫറ്റേരിയയില്‍ നിന്നുള്ള ജങ്ക് ഫുഡ് ശീലം അനാരോഗ്യം ഉണ്ടാക്കി. ഇവര്‍ക്ക് ആരോഗ്യകരമായ ആഹാരക്രമം സൂക്ഷിച്ചവരെ അപേക്ഷിച്ച് പ്രമേഹവും ഹൃദയ സംബന്ധമായ അസുഖവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണു കണ്ടെത്തിയത്. ഇത് തൊഴിലിടത്തിലെ ആഹാരക്രമം എങ്ങനെ മെച്ചപ്പെടുത്തണമെന്നതിനെക്കുറിച്ചും ആരോഗ്യകാര്യങ്ങളില്‍ തൊഴിലിടത്തും പുറത്തും പാലിക്കേണ്ട നിഷ്‌കര്‍ഷയെയും ക്രമീകരണങ്ങളെ കുറിച്ചുമെല്ലാം ഒരു വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ സഹായിക്കും. ഇത് ദീര്‍ഘകാലം ആരോഗ്യസംരക്ഷണത്തിനും ചെലവു കുറയ്ക്കലിനും സഹായിക്കും. കമ്പനികള്‍ തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്ന ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പരിപാടികള്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാരിലേക്ക് എത്തുകയും അമിതവണ്ണത്തെ നിയന്ത്രിക്കാനും, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്ന ശീലങ്ങളില്‍ നിന്ന് മുക്തരാക്കാനും ഇടയാക്കിയിട്ടുണ്ടെന്ന് മസാച്ചുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലിലെ ആനി എന്‍ തോന്‍ഡൈക്ക് പറഞ്ഞു. ജീവനക്കാരുടെ കുറഞ്ഞ ഹാജര്‍ നില, കാര്യക്ഷമതയില്ലായ്മ, വര്‍ധിച്ച ചികില്‍സാച്ചെലവ് എന്നിവയ്ക്ക് കാരണം അമിതവണ്ണമാണെന്ന് മുന്‍ ഗവേഷണങ്ങള്‍ കാണിക്കുന്നു. ഈ കണ്ടെത്തലുകള്‍, ആരോഗ്യപരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. തൊഴിലിടങ്ങളിലെ ആരോഗ്യക്ഷേമ പരിപാടികള്‍ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്കിടയിലെ ജീവിതശൈലീ മാറ്റങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, എന്നിരുന്നാലും ഫലപ്രദമായ പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിനു വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ട്.

Comments

comments

Categories: Health
Tags: food habits