ബജാജ് അര്‍ബനൈറ്റ് പരീക്ഷണ ഓട്ടം തുടങ്ങി

ബജാജ് അര്‍ബനൈറ്റ് പരീക്ഷണ ഓട്ടം തുടങ്ങി

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബജാജ് ഓട്ടോ ആരംഭിക്കുന്ന അര്‍ബനൈറ്റ് എന്ന ബ്രാന്‍ഡിലൂടെ സ്‌കൂട്ടര്‍ വില്‍ക്കും

ന്യൂഡെല്‍ഹി : ബജാജ് അര്‍ബനൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ബജാജ് ഓട്ടോ ആരംഭിച്ച അര്‍ബനൈറ്റ് എന്ന ബ്രാന്‍ഡിലൂടെ ആയിരിക്കും സ്‌കൂട്ടര്‍ വില്‍ക്കുന്നത്. പ്രൊട്ടോടൈപ്പ് മോഡല്‍ പുണെയ്ക്കു സമീപം പരീക്ഷണ ഓട്ടം നടത്തുന്നതായാണ് കണ്ടെത്തിയത്. റെട്രോ സ്‌റ്റൈല്‍ ഡിസൈനിലുള്ളതാണ് സ്‌കൂട്ടറെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാം. കൂടാതെ എക്‌സ്‌ഹോസ്റ്റ് സംവിധാനം കാണാനായില്ല. അതുകൊണ്ടുതന്നെ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കുമെന്ന് തീര്‍ച്ചയായും മനസ്സിലാക്കാം.

ഇരട്ട ടെയ്ല്‍ലാംപുകള്‍, അല്‍പ്പം ഉയര്‍ന്ന ഗ്രാബ് റെയ്ല്‍, അലോയ് വീലുകള്‍ എന്നിവയോടെയായിരിക്കും അര്‍ബനൈറ്റ് ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നത്. ഡിസ്‌ക് ബ്രേക്കുകളും ഉണ്ടായിരിക്കും. ടെയ്ല്‍ മിററുകള്‍, കുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തില്‍ കണ്ടു. മറ്റ് ഫീച്ചറുകളും സാങ്കേതികവിവരങ്ങളും ഇപ്പോള്‍ ലഭ്യമല്ല.

അര്‍ബനൈറ്റ് ബ്രാന്‍ഡിലൂടെ, ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ ടെസ്‌ലയാവുകയാണ് ലക്ഷ്യമെന്ന് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ആരംഭിക്കുകയാണ് ബജാജ് ഓട്ടോയുടെ ലക്ഷ്യം. ഏതര്‍ എനര്‍ജി, ഒക്കിനാവ, ഹീറോ ഇലക്ട്രിക് തുടങ്ങിയ ബ്രാന്‍ഡുകളെയാണ് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ബജാജ് ഓട്ടോ എതിരാളികളായി പ്രതീക്ഷിക്കേണ്ടത്.

Comments

comments

Categories: Auto