വിറ്റാര ബ്രെസ്സ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

വിറ്റാര ബ്രെസ്സ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 29,990 രൂപ അധികം നല്‍കി സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ സ്വന്തമാക്കാം

ന്യൂഡെല്‍ഹി : മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രത്യേക ആക്‌സസറി പാക്കേജിലും സ്‌പോര്‍ട്ടി ഇന്റീരിയറിലുമാണ് പുതിയ മോഡല്‍ വരുന്നത്. നിലവില്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കോംപാക്റ്റ് എസ്‌യുവിയാണ് മാരുതി സുസുകി വിറ്റാര ബ്രെസ്സ.

സ്റ്റാന്‍ഡേഡ് മോഡലിനേക്കാള്‍ 29,990 രൂപ അധികം നല്‍കി സ്‌പോര്‍ട്‌സ് ലിമിറ്റഡ് എഡിഷന്‍ സ്വന്തമാക്കാവുന്നതാണ്. പുതിയ സീറ്റ് കവറുകള്‍, ഡിസൈനര്‍ മാറ്റുകള്‍, സൈഡ് ക്ലാഡിംഗ്, ബോഡി ഗ്രാഫിക്‌സ്, തുകല്‍ സ്റ്റിയറിംഗ് കവര്‍, ഡോര്‍ സില്‍ ഗാര്‍ഡ്, വീല്‍ ആര്‍ച്ച് കിറ്റ്, നെക്ക് കുഷ്യന്‍ തുടങ്ങിയവയാണ് വിവിധ ആക്‌സസറികള്‍.

2018-19 ല്‍ 1,57,880 യൂണിറ്റ് മാരുതി സുസുകി വിറ്റാര ബ്രെസ്സയാണ് വിറ്റത്. 44 ശതമാനം വിപണി വിഹിതത്തോടെ സെഗ്‌മെന്റ് ലീഡറാണ് വിറ്റാര ബ്രെസ്സ. 2016 മാര്‍ച്ച് മാസത്തിലാണ് വിറ്റാര ബ്രെസ്സ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. 35 മാസത്തിനുള്ളില്‍ നാല് ലക്ഷം യൂണിറ്റ് വില്‍ക്കാന്‍ സാധിച്ചു. എസ്‌യുവി സെഗ്‌മെന്റില്‍ ഇത്രയും വേഗം നാല് ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിച്ച ആദ്യ മോഡല്‍.

Comments

comments

Categories: Auto