ടൊയോട്ട കൊറോള ഓള്‍ട്ടിസ് വില്‍പ്പന അവസാനിപ്പിക്കും ?

ടൊയോട്ട കൊറോള ഓള്‍ട്ടിസ് വില്‍പ്പന അവസാനിപ്പിക്കും ?

മിഡ് സൈസ് സെഡാന്‍ സെഗ്‌മെന്റില്‍ കണ്ടുവരുന്ന വില്‍പ്പനക്കുറവാണ് പ്രധാന കാരണം

ന്യൂഡെല്‍ഹി : ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യയില്‍ ടൊയോട്ട കൊറോള ഓള്‍ട്ടിസ് സെഡാന്റെ വില്‍പ്പന അവസാനിപ്പിച്ചേക്കും. ബിഎസ് 6 പാലിക്കുന്ന കൊറോള ഓള്‍ട്ടിസ് ജാപ്പനീസ് കമ്പനി ഇന്ത്യയില്‍ പുറത്തിറക്കാന്‍ സാധ്യത കുറവാണ്. ഇന്ത്യയിലെ മിഡ് സൈസ് സെഡാന്‍ സെഗ്‌മെന്റില്‍ കണ്ടുവരുന്ന വില്‍പ്പനക്കുറവാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതിന് പ്രധാന കാരണം.

ടൊയോട്ട കൊറോള ഓള്‍ട്ടിസിന്റെ റീബാഡ്ജ് ചെയ്ത വേര്‍ഷന്‍ പുറത്തിറക്കാന്‍ മാരുതി സുസുകി നേരത്തെ തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇക്കാര്യം പുന:പരിശോധിക്കും. 2020 ഏപ്രില്‍ ഒന്നിനാണ് ഭാരത് സ്‌റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്.

മിഡ് സൈസ് സെഡാനുകള്‍ക്ക് പകരം എസ്‌യുവികളാണ് ഉപയോക്താക്കള്‍ ഇപ്പോള്‍ കൂടുതലായി താല്‍പ്പര്യപ്പെടുന്നത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ ടൊയോട്ട കൊറോള, സ്‌കോഡ ഒക്ടാവിയ, ഹ്യുണ്ടായ് ഇലാന്‍ട്ര എന്നിവയുടെ വില്‍പ്പനയില്‍ 30 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം 2,783 യൂണിറ്റ് വില്‍പ്പന നടത്തി സെഗ്‌മെന്റില്‍ ഒന്നാമതാകാന്‍ കൊറോള എക്‌സിക്യൂട്ടീവ് സെഡാന് കഴിഞ്ഞു.

Comments

comments

Categories: Auto