വേഗത്തില്‍ വളരുന്ന തുറമുഖങ്ങളില്‍ രണ്ടാം സ്ഥാനം സൗദി തുറമുഖത്തിന്

വേഗത്തില്‍ വളരുന്ന തുറമുഖങ്ങളില്‍ രണ്ടാം സ്ഥാനം സൗദി തുറമുഖത്തിന്

മക്കയിലെ കിംഗ് അബ്ദുള്ള തുറമുഖം മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന തുറമുഖമാണ്

മക്ക: ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന തുറമുഖങ്ങളില്‍ രണ്ടാംസ്ഥാനം സൗദി അറേബ്യയിലെ കിംഗ് അബ്ദുള്ള തുറമുഖത്തിന്. സമുദ്ര ഗതാഗത വിവര വിശകലന കമ്പനിയായ ആല്‍ഫലൈനറിന്റെ 2018ലെ തുറമുഖങ്ങളുടെ വളര്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് സൗദി തുറമുഖം നേട്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടുള്ളത്.

2018ലെ ഏറ്റവും വലിയ 100 കണ്ടെയ്‌നര്‍ തുറമുഖങ്ങളില്‍ 83ാം സ്ഥാനത്താണ് കിംഗ് അബ്ദുള്ള തുറമുഖം. 2017ലെ റിപ്പോര്‍ട്ടില്‍ പട്ടികയില്‍ 87ാം സ്ഥാനത്തായിരുന്നു ഈ തുറമുഖം. 2017ലെ 1.7 മില്യണ്‍ ടിഇയു വില്‍ നിന്നും 2.3 മില്യണ്‍ ടിഇയു ആയി കിംഗ് അബ്ദുള്ള തുറമുഖത്തെ ചരക്ക് നീക്കം വര്‍ധിച്ചതായി അല്‍ഫാലൈനര്‍ വ്യക്തമാക്കി. ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ച തുറമുഖവും കിംഗ് അബ്ദുള്ള തുറമുഖമാണ്.

സ്വകാര്യ മേഖലയ്ക്ക് പൂര്‍ണ ഉടമസ്ഥാവകാശം ഉള്ള ഈ തുറമുഖം സ്വകാര്യമേഖലയില്‍ നിര്‍മിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മേഖലയിലെ ആദ്യ തുറമുഖമാണ്. പോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കമ്പനിക്കാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനച്ചുമതല. ലോകത്തിലെ ആഴമേറിയ 18 മീറ്റര്‍ കണ്ടെയ്‌നര്‍ ബെര്‍ത്തുകളും വലിയതും അത്യാധുനികവുമായ ക്രെയിനുകളും ഇവിടുത്തെ പ്രത്യേകതയാണ്. 17.4 ചതുരശ്ര കി.മീ വ്യാപിച്ച് കിടക്കുന്ന ഈ തുറമുഖത്തിന് 20 മില്യണ്‍ ടിഇയു ചരക്കുകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്.

Comments

comments

Categories: Arabia
Tags: Soudi port