ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങള്‍ നിര്‍ത്തിയെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍

ഇറാനില്‍ നിന്നുള്ള എണ്ണ വാങ്ങള്‍ നിര്‍ത്തിയെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍

ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങല്‍ ഇന്ത്യ പൂര്‍ണായും അവസാനിപ്പിച്ചെന്ന് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധനന്‍ സിംഗഌ ഇറാനു മേല്‍ ചുമത്തിയ ഉപരോധത്തില്‍ പങ്കാളികളാകുന്നതിന് ഇന്ത്യ ഉള്‍പ്പടെ എട്ട് രാഷ്ട്രങ്ങള്‍ക്ക് യുഎസ് നല്‍കിയിരുന്ന ഇളവ് മേയ് 2 ന് അവസാനിച്ചിരുന്നു. ഇളവ് നീട്ടി നല്‍കാത്ത സാഹചര്യത്തില്‍ ഇറാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ പൂര്‍ണമായും അവസാനിപ്പിച്ചെന്നാണ് ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കിയത്.

കാലാവധി നീട്ടി നല്‍കാന്‍ യുഎസ് തയാറാകില്ലെന്ന് വ്യക്തമായതോടെ ഏപ്രിലോാട് കൂടി തന്നെ ഇന്ത്യ ഇറാനില്‍ നിന്നുള്ള പ്രതിമാസ ഇറക്കുമതി 1 മില്യണ്‍ ടണ്ണിലേക്ക് താഴ്ത്തിയിട്ടുണ്ട്. ഇപ്പോള്‍ പുതിയ ഓര്‍ഡറുകളൊന്നും നല്‍കിയിട്ടുമില്ല. ഇത് തങ്ങള്‍ക്ക് സാമ്പത്തികമായി പ്രയാസകരമാണെങ്കിലും യുഎസ് ഭരണകൂടം ഇതിന് നല്‍കുന്ന മുന്‍ഗണനയെ അംഗീകരിക്കുന്നുവെന്നും മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും ഇന്ത്യന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ഹ്രസ്വകാലത്തേക്ക് ക്രൂഡ് ഓയില്‍ വില നിലവാരത്തില്‍ കുറഞ്ഞ സ്ഥിരത മാത്രമേ പ്രകടമാകുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു. വില പിടിച്ചു നിര്‍ത്തുന്നതിനുള്ള കൂടിയാലോചനകള്‍ യുഎസിന്റെ നേതൃത്വത്തില്‍ നടന്നിട്ടുണ്ട്.

ഇറാന്റെ ആണവ പദ്ധതികളെ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഭരണകൂടം ഉപരോധം പ്രഖ്യാപിച്ചിട്ടുള്ളത്. സാമ്പത്തിക ഉപരോധ നടപടികളിലൂടെ ഇറാന്റെ പ്രതിരോധ മേഖലയില്‍ സ്വാധീനം ചെലുത്തുന്ന പുതിയൊരു കരാറിനായി സമ്മര്‍ദം ചെലുത്താനാകുമെന്നാണ് യുഎസ് കരുതുന്നത്.

Comments

comments

Categories: Current Affairs
Tags: Iran Oil