ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ച്: മൂഡിസ്

ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് പുതിയ സര്‍ക്കാരിന്റെ നയങ്ങള്‍ക്കനുസരിച്ച്: മൂഡിസ്

പൊതു തെരഞ്ഞെടുപ്പിന് ശേഷം പുതുതായി അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്റെ നയ സമീപനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് നിശ്ചയിക്കുക എന്ന് ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡിസ്. സാമ്പത്തിക ഏകീകരണ നടപടികള്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മൂഡിസ് ഇന്‍വെസ്റ്റേര്‍സ് സര്‍വീസസിന്റെ സോവര്‍ജിന്‍ റിസ്‌ക് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് വില്യം ഫോസ്റ്റര്‍ പറഞ്ഞു. താഴ്ന്ന വരുമാനക്കാരെ പിന്തുണയ്ക്കുന്നതിനുള്ള കുടുതല്‍ നയങ്ങള്‍ക്കും നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017ലാണ് യുഎസ് ആസ്ഥാനമായ മൂഡിസ് ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ3യില്‍ നിന്നും ബിഎഎ2 ആക്കി ഉയര്‍ത്തിയത്. സുസ്ഥിരം എന്നതില്‍ നിന്ന് പോസിറ്റിവ് എന്നതിലേക്ക് ഇന്ത്യയെ സംബന്ധിച്ച വീക്ഷണം മാറ്റുകയും ചെയ്തിരുന്നു. പരിഷ്‌കരണ നടപടികള്‍ വര്‍ധിച്ചു വരുന്ന വായ്പയെ സ്ഥിരതയില്‍ എത്തിക്കാന്‍ സഹായിക്കുമെന്നാണ് മൂഡിസ് അന്ന് വിലയിരുത്തിയത്. ഇക്കഴിഞ്ഞ ഇടക്കാല ബജറ്റില്‍ സാമ്പത്തിക ഏകീകരണ പാതയില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.40 ശതമാനമായി പിടിച്ചുനിര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക ഉത്തരവാദിത്ത- ബജറ്റ് മാനേജ്‌മെന്റ് ആക്റ്റ് പ്രകാരം 3.1 ശതമാനമാണ് ലക്ഷ്യം വെക്കേണ്ടിയിരുന്നത് എന്നാണ് മൂഡിസ് ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: FK News
Tags: Moody's, policy

Related Articles