ആഭ്യന്തര യാത്രകളിലുണ്ടായ ഇടിവ് ഉയര്‍ന്ന നിരക്ക് മൂലം: ഐക്ര

ആഭ്യന്തര യാത്രകളിലുണ്ടായ ഇടിവ് ഉയര്‍ന്ന നിരക്ക് മൂലം: ഐക്ര

രാജ്യത്തെ വ്യോമയാന രംഗത്ത് ഏപ്രിലില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായ 4.2 ശതമാനം ഇടിവ് ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ മൂലമാണെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ നിരീക്ഷണം. ജെറ്റ് എയര്‍വെയ്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത് മൊത്തം വ്യവസായത്തിന്റെ ശേഷിയില്‍ 14 ശതമാനം ഇടിവാണ് സൃഷ്ടിച്ചത്. വിതരണത്തിലുണ്ടായ പ്രതിസന്ധി ടിക്കറ്റ്‌നിരക്കുകളുടെ ഉയര്‍ച്ചയ്ക്കും യാത്രികരുടെ എണ്ണം കുറയുന്നതിലേക്കും നയിക്കുകയായിരുന്നു. 10.99 മില്യണാണ് ഏപ്രിലില്‍ രാജ്യത്തെ എയര്‍ ട്രാഫിക്.

ഇതിനു മുമ്പ് 2013 ജൂണിലാണ് ആഭ്യന്ത വിമാന യാത്രാ ട്രാഫിക് ഒരുമാസത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവി പ്രകടമായിട്ടുള്ളത്. ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി വ്യോമയാന വ്യവസായത്തിന്റെ ശേഷിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിവ് നിരക്കില്‍ ഉണ്ടാക്കിയ വര്‍ധന ചെറിയ തോതില്‍ പിന്‍വലിഞ്ഞിട്ടുണ്ടെന്ന് ഐക്രയുടെ കോര്‍പ്പറേറ്റ് വിഭാഗ റേറ്റിംഗിന്റെ വൈസ് പ്രസിഡന്റ് കിന്‍ജല്‍ ഷാ പറയുന്നു. ഇന്ത്യ അതിവേഗം വിലയില്‍ ചാഞ്ചാട്ടങ്ങള്‍ സംഭവിക്കുന്ന വിപണിയാണ്. ജെറ്റ് എയര്‍വേയ്‌സിന്റെ ചില വിമാനങ്ങള്‍ മറ്റ് കമ്പനികള്‍ ഏറ്റെടുത്ത് സര്‍വീസ് തുടങ്ങിയതാണ് ടിക്കറ്റ് വില ചെറിയ തോതില്‍ മയപ്പെടുന്നതിനു കാരണം. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ മുതല്‍ തന്നെ രാജ്യത്തെ എയര്‍ട്രാഫിക് വളര്‍ച്ച മന്ദഗതിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ധിച്ച നിരക്കുകള്‍ പ്രവര്‍ത്തന ചെലവ് ഏറെ ഉയര്‍ന്നതുമൂലം പ്രതിസന്ധി നേരിടുന്ന വ്യവസായത്തെ താല്‍ക്കാലികമായി പിന്തുണയ്ക്കുമെന്നും ഐക്ര വിലയിരുത്തുന്നുണ്ട്.

Comments

comments

Categories: FK News
Tags: Icra