ഷഓമി റെഡ്മി 7എ 28ന് വിപണിയിലെത്തും

ഷഓമി റെഡ്മി 7എ 28ന് വിപണിയിലെത്തും

5,999 രൂപയ്ക്ക് കമ്പനി വിപണിയിലെത്തിച്ച റെഡ്മി 6എ വന്‍ വിജയമായതിനു പിന്നാലെയാണ് റെഡ്മി 7എയും ഷഓമി അവതരിപ്പിക്കുന്നത്

ബെയ്ജിംഗ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷഓമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 7എ ഈ മാസം 28ന് വിപണിയില്‍ ഇറക്കും. ഫോണ്‍ അവതരിപ്പിക്കുന്നതിനുള്ള എല്ലാ തയാറെടുപ്പുകളും കമ്പനി പൂര്‍ത്തിയാക്കിയതായാണ് വിവരം. 5,999 രൂപയ്ക്ക് കമ്പനി വിപണിയിലെത്തിച്ച റെഡ്മി 6എ വന്‍ വിജയമായതിനു പിന്നാലെയാണ് റെഡ്മി 7എയും ഷഓമി അവതരിപ്പിക്കുന്നത്.

റെഡ്മി 7എയുടെ വിലയും 6എയുടേതിന് തുല്യമായിരിക്കും. സ്മാര്‍ട്ട്‌ഫോണിന് ഇതിനോടകം ടേനാ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചുകഴിഞ്ഞു. 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 3900 എംഎഎച്ച് ബാറ്ററി ശേഷി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷത. 1.4 ഗിഗാ ഹെട്‌സ് ഒക്റ്റാ കോര്‍ പ്രോസസര്‍ ആണ് ഫോണില്‍ ഉപയോഗിച്ചിട്ടുള്ളത്.

ആന്‍ഡ്രോയ്ഡ് 9.0 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 2ജിബി/3ജിബി/4ജിബി വേരിയന്റുകളില്‍ ലഭ്യമാണ്. 16ജിബി/32ജിബി/64ജിബി ഇന്റേണല്‍ സ്‌റ്റോറേജ് ശേഷിയാണ് ഫോണിനുള്ളത്. 13 എംപി പ്രധാന കാമറ, 5 എംപി സെല്‍ഫി കാമറ എന്നിവയാണ് ഫോണിന്റെ മറ്റ് ഫീച്ചറുകള്‍.

Comments

comments

Categories: Tech