വാക്‌സിന്‍ സംഭരണവും ഗതാഗതവും കുറഞ്ഞ ചെലവില്‍

വാക്‌സിന്‍ സംഭരണവും ഗതാഗതവും കുറഞ്ഞ ചെലവില്‍

പ്രതിരോധ കുത്തിവെപ്പ് മരുന്നുകള്‍ കുറഞ്ഞചെലവില്‍ കേടുകൂടാതെ സംഭരിക്കാനും അയച്ചു കൊടുക്കാനും പറ്റിയ സാങ്കേതികവിദ്യ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു.
ലോകത്തിലെ വിദൂരവും വികസ്വരവുമായ മേഖലകളിലേക്ക് സുരക്ഷിതമായി നിര്‍ണായക വാക്‌സിനുകള്‍ എത്തിക്കുന്നതിനായി, കുറഞ്ഞ ചെലവ് വരുന്ന സങ്കേതമാണ് ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചിരിക്കുകയാണ്. കണ്ടുപിടിച്ചത്. ആന്റി വൈറല്‍ വാക്‌സിനുകള്‍ കേടാകാതെ നിലനിര്‍ത്താന്‍ അത്യാവശ്യമായ രണ്ടു മുതല്‍ എട്ടു ഡിഗ്രി വരെ സെല്‍ഷ്യസ് താപനില സൂക്ഷിക്കുന്ന ഒരു കോള്‍ഡ് ചെയിനാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. വാക്‌സിന്‍ ഘടകങ്ങള്‍ ഒരുതരം പഞ്ചസാര ജെല്ലുകളില്‍ ലയിപ്പിക്കുന്ന സംവിധാനമാണിത്. ഊഷ്മാവ് കൂടിയാലും എട്ടാഴ്ചയിലധികം ഇത് കേടുവരാതെയിരിക്കും. കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇതു കണ്ടുപിടിച്ചത്. റീഫില്‍ ചെയ്യാനും ഗതാഗതത്തിനിടെ വാക്‌സിനുകള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാനുമൊന്നും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളില്‍ മരുന്നുവിതരണത്തിന് ഇതുപ്രയോജനം ചെയ്യുമെന്നും അവര്‍ പറഞ്ഞു. വലിയ പണച്ചെലവുള്ള കാര്യമാണ് വാക്‌സിന്‍ വികസിപ്പിക്കല്‍, എന്നാല്‍ വിതരണത്തിനിടെ ഒരു മണിക്കൂര്‍ ഉയര്‍ന്ന താപനിലയില്‍ നിര്‍ജ്ജീവമാകുന്നതോടെ ദൗത്യം തന്നെ വിഫലമാകുമെന്ന് പ്രൊഫസര്‍ അലി അഷ്‌ക്കര്‍ പറഞ്ഞു.
വാക്‌സിനുകളും പഞ്ചസാരയും സംയോജിപ്പിച്ച് കോഫിക്രീം, പഞ്ചസാര എന്നിവ കലര്‍ത്തുന്നതു പോലെ വളരെ ലളിതമാണ് ഈ പ്രക്രിയ. ഇതിന് വാക്‌സിന്‍ നിര്‍മാണത്തിനേക്കാള്‍ കുറഞ്ഞ ചെലവ് മാത്രമേ ഉണ്ടാകുകയുള്ളൂ. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ കഴിയാത്തത് മാരകമായ വൈറസുകള്‍ പടരുന്ന ആഫ്രിക്കപോലുള്ള പ്രദേശങ്ങളില്‍ ഒട്ടേറെ മരണങ്ങള്‍ക്കും കാരണമാകുന്നുണ്ട്. പുതിയ മാര്‍ഗം ഇതിനൊരു പരിഹാരമാകുമെന്ന് വിശ്വസിക്കുന്നു.

Comments

comments

Categories: Health
Tags: Vaccine