തൂത്തുക്കുടി പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാകുമെന്ന് സ്റ്റര്‍ലൈറ്റ്

തൂത്തുക്കുടി പ്ലാന്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനാകുമെന്ന് സ്റ്റര്‍ലൈറ്റ്

ബഹുരാഷ്ട്ര ഭീമനായ വേദാന്ത കമ്പനിയുടെ ഭാഗമായ സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാലയ്ക്ക് 2003ലാണ് അനുമതി ലഭിച്ചത്. അന്നുമതുല്‍ തന്നെ പ്രതിഷേധവും തുടങ്ങി

ന്യൂഡെല്‍ഹി: അടുത്ത രണ്ടു മാസത്തിനുള്ളില്‍ തൂത്തുക്കുടി പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കച്ചേക്കുമെന്ന് സ്റ്റര്‍ലൈറ്റ് കോപ്പര്‍. തൂത്തുക്കിടിയിലെ സ്‌റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണശാല പൂട്ടണമെന്നാവശ്യപ്പെട്ട് കളക്റ്ററേറ്റിലേക്ക് നിവേദനം നല്‍കാന്‍ പോയ ജനക്കൂട്ടത്തിനെതിരെ കഴിഞ്ഞ വര്‍ഷം മേയ് 22നാണ് പൊലീസ് വെടിവെപ്പുണ്ടായത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് വെടിവെപ്പെന്നായിരുന്നു സമരനേതാക്കള്‍ പറഞ്ഞത്. വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കമ്പനിക്ക് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്.

ബഹുരാഷ്ട്ര ഭീമനായ വേദാന്ത കമ്പനിയുടെ ഭാഗമായ സ്റ്റെര്‍ലൈറ്റ് ചെമ്പ് സംസ്‌കരണ ശാലയ്ക്ക് 2003ലാണ് അനുമതി ലഭിച്ചത്. അന്നുമതുല്‍ തന്നെ പ്രതിഷേധവും തുടങ്ങി. കമ്പനി പ്രവര്‍ത്തിക്കുന്നതിന് 25 കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി മലിനീകരണം മൂലം പല മാരക രോഗങ്ങളും വ്യാപിക്കുമെന്നായിരുന്നു പ്രക്ഷോഭം നടത്തിയിരുന്നവര്‍ പറഞ്ഞത്.

വെടിവെപ്പ് നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പ്ലാന്റ് വീണ്ടും തുറന്നേക്കുമെന്ന വാര്‍ത്തകള്‍ വരുന്നത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്ലാന്റ് തുടങ്ങാന്‍ കഴിയുമെന്ന് സ്റ്റെര്‍ലൈറ്റ് കോപ്പര്‍ സിഇഒ പങ്കജ് കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതിയെ ബാധിക്കുന്ന തരത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങളെന്ന് സ്ഥാപിക്കാനായി ചില ആളുകള്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളെന്നും സ്റ്റെര്‍ലൈറ്റ് അധികൃതര്‍ പറയുന്നു.

തുത്തൂകൂടി യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ കമ്പനി്ക്ക് 400 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും ഇത് ഞങ്ങളുടെ മാത്രമല്ല രാജ്യത്തിന്റെയും കൂടി നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങള്‍ക്കറിയാവുന്നതുപോലെ, തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുവാദം ഇതുവരെ ലഭിച്ചിട്ടില്ല, അധികാരികള്‍ ഉന്നയിച്ച ചില ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി നല്‍കി. പ്രശ്‌ന പരിഹാരം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ-വേദാന്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കുല്‍ദീപ് കൗറ പാഞ്ഞു.

കമ്പനി തുറന്ന് പ്രവര്‍ത്തിക്കാന്‍ വേണ്ടി ഞങ്ങള്‍ റെഗുലേറ്ററി അതോറിറ്റിക്ക് വേണ്ട വിശദീകരണങ്ങള്‍ നല്‍കുന്നുണ്ടന്ന് അധികൃതര്‍ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണല്‍ കോപ്പര്‍ യൂണിറ്റ് തുറക്കാന്‍ അനുവാദം നല്‍കിയെങ്കിലും സുപ്രീംകോടതി ഫെബ്രുവരി 18ന് ഉത്തരവ് മാറ്റി വെച്ചു. എന്നിരുന്നാലും ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സ്റ്റര്‍ലൈറ്റിന് സുപ്രീംകോടതി അനുവാദം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News