പാട്ടുപാടി ജയിച്ച് രമ്യ ഹരിദാസ്

പാട്ടുപാടി ജയിച്ച് രമ്യ ഹരിദാസ്

ആലത്തൂരില്‍ എല്‍ഡിഎഫിന്റെ ജനപ്രിയ സ്ഥാനാര്‍ത്ഥി പി കെ ബിജുവിനെ മലര്‍ത്തിയടിച്ചുള്ള രമ്യയുടെ വിജയം ചരിത്രത്തിന്റെ കൂടി ഭാഗമാകുകയാണ്

ഒടുവില്‍ പലരും പ്രതീക്ഷിച്ച ആ അപ്രതീക്ഷിത, അട്ടിമറി വിജയം സംഭവിച്ചു. ആലത്തൂരില്‍ എല്‍ഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി പികെ ബിജുവിനെ നിലംപരിശാക്കി രമ്യ ഹരിദാസ് പാട്ടും പാടി ജയിച്ചു. ആലത്തൂരിലേക്ക് സ്ഥാനാര്‍ത്ഥിയായി രമ്യ ഹരിദാസ് എത്തിയതു മുതലാണ് മണ്ഡലത്തിലെ മല്‍സരം ചൂടുപിടിച്ചത്.

ആരാണീ രമ്യ ഹരിദാസ്?

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെയാണ് രമ്യയുടെ രാശി തെളിഞ്ഞത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള രമ്യ താഴെത്തട്ടില്‍ നിന്നും കഠിനാധ്വാനവും കഴിവും കൈമുതാലക്കി മാത്രം വളര്‍ന്നുവന്ന കേരളത്തിലെ യുവരാഷ്ട്രീയനേതാക്കളിലൊരാളാണ്. പാട്ടുപാടിയെല്ലാമുള്ള രമ്യ ഹരിദാസിന്റെ പ്രചാരണ രീതിയെ പരിഹസിച്ചവര്‍ക്ക് കൂടിയുള്ള അതിശക്തമായ മറുപടിയാണ് രമ്യയുടെ ഈ കിടിലന്‍ ജയം.

പാട്ടുപാടുന്നതിനെ പരിഹസിച്ചപ്പോള്‍ പ്രചണ വേളയില്‍ രമ്യയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘ആശയപരമായ യുദ്ധത്തിന് തയാറെടുക്കുമ്പോള്‍ എന്റെ കയ്യിലുള്ള ഒരു ആയുധമാണ് പാട്ട്. പ്രസംഗം ഒരു ആയുധമാണ്. എന്റെ സ്വഭാവം ആയുധമാണ്. എന്റെ സമീപനം ആയുധമാണ്.” ജനം നല്‍കിയ ജനാധിപത്യ വിജയത്തിലൂടെ തന്റെ സമീപനം ശരിയായിരുന്നുവെന്ന് കൂടിയാണ് രമ്യ ഹരിദാസ് തെളിയിച്ചിരിക്കുന്നത്. രമ്യക്കെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഉയര്‍ത്തിയ വിമര്‍ശനമെല്ലാം ബൂമറാംഗായി മാറുകയായിരുന്നു. യാതൊരുവിധ സാധ്യതകളും കോണ്‍ഗ്രസിനില്ലാതിരുന്ന ഒരു മണ്ഡലത്തില്‍ ഒടുവില്‍ എല്ലാ തരത്തിലുള്ള പ്രതിബന്ധങ്ങളും മറികടന്ന് രമ്യ വിജയിക്കുകയായിരുന്നു.

കോഴിക്കോട് കുന്നമംഗലം സ്വദേശിയായ രമ്യ ഹരിദാസ് കെഎസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയുമാണ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് പടിപടിയായി ഉയര്‍ന്നുവന്നത്. 2010ല്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായിരുന്നു. ഷിപ് ഫോര്‍ വേള്‍ഡ് യൂത്ത് പ്രോഗ്രാമിന്റെ ഭാഗമായി ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് രമ്യയിലെ സാമൂഹ്യ പ്രവര്‍ത്തകയെ കൂടുതല്‍ പരുവപ്പെടുത്തി

32കാരിയായ രമ്യ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തിന്റെ ശക്തമായ ശബ്ദമായിക്കൂടി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെട്ട്. വികസന കാര്യത്തിലും കലയിലുമെല്ലാം കൃത്യമായ കാഴ്ച്ചപ്പാടുള്ള ഈ യുവനേതാവിന് പൂര്‍ണ പിന്തുണയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്. അതാണ് അവരുടെ ഉയര്‍ച്ചയിലേക്ക് നയിച്ചതു.

കോഴിക്കോട് കുന്നമംഗലം സ്വദേശിയായ രമ്യ ഹരിദാസ് കെഎസ് യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയുമാണ് രാഷ്ട്രീയ മുഖ്യധാരയിലേക്ക് പടിപടിയായി ഉയര്‍ന്നുവന്നത്. 2010ല്‍ യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറിയായിരുന്നു. ഷിപ് ഫോര്‍ വേള്‍ഡ് യൂത്ത് പ്രോഗ്രാമിന്റെ ഭാഗമായി ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചത് രമ്യയിലെ സാമൂഹ്യ പ്രവര്‍ത്തകയെ കൂടുതല്‍ പരുവപ്പെടുത്തി.

കുന്നമംഗലം ബ്ലോക് പഞ്ചായത്തിലെ വിജയത്തിന് ശേഷം പ്രചോദനാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ മനസ് കീഴടക്കാന്‍ രമ്യക്ക് കഴിഞ്ഞു. 2009 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി കെ ബിജുവിനെതിരെ അതിഗംഭീര വിജയം നേടിയതിലൂടെ രമ്യ തന്റെ രാഷ്ട്രീയ ജീവിതത്തിലും കേരളരാഷ്ട്രീയത്തിലും പുതിയ ചരിത്രം കൂടിയാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. 1971ല്‍ അടൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലെത്തിയ ഭാര്‍ഗവി തങ്കപ്പന് ശേഷം ദളിത് വിഭാഗത്തെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നും ലോക്‌സഭയിലെത്തുന്ന വനിതാ എംപി കൂടിയായിരിക്കുകയാണ് രമ്യ.

Comments

comments

Categories: Current Affairs

Related Articles