ജനിതക ചികില്‍സാച്ചെലവ് കുറയ്ക്കാന്‍ നൊവാര്‍ട്ടിസ്

ജനിതക ചികില്‍സാച്ചെലവ് കുറയ്ക്കാന്‍ നൊവാര്‍ട്ടിസ്

ശിശുക്കളിലെ മരണത്തിനു കാരണമായ അപൂര്‍വ്വ രോഗത്തിനുള്ള ദീര്‍ഘകാല പരിഹാരമായ ജനിതക ചികില്‍സയുടെ ചെലവ് കുറയ്ക്കാന്‍ സ്വിസ് മരുന്ന് കമ്പനി നൊവാവാര്‍ട്ടിസ് തീരുമാനിച്ചതായി കമ്പനിമേധാവി അറിയിച്ചു. ജന്മനാ നട്ടെല്ലിനടുത്തെ പേശികള്‍ ചുരുങ്ങി വരുന്ന രോഗമാണിത്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന രോഗത്തിന് ജനിതകചികില്‍സയാണ് ഏക പോംവഴി. നാലു മുതല്‍ അഞ്ചു മില്യണ്‍ ഡോളര്‍ വരെ ചെലവു വരുന്ന ചികില്‍സയ്ക്ക് കാര്യമായ ഇളവ് നല്‍കുമെന്ന് നോവാര്‍ട്ടിസ് എജി തലവന്‍ പറഞ്ഞു. നിര്‍ണായക ഒറ്റത്തവണ ജനിതക ചികില്‍സ സമ്പ്രദായത്തിന് അംഗീകാരം നല്‍കാന്‍ യുഎസ് അധികൃതര്‍ ഈ മാസം തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമപരമായ അംഗീകാരം ലഭിക്കുന്നത് വരെ തുക പ്രഖ്യാപിക്കുകയില്ല, പക്ഷെ തങ്ങളുടെ ലക്ഷ്യം നിലവിലെ ചികില്‍സാചെലവായ നാലു മുതല്‍ അഞ്ചു മില്യണ്‍ ഡോളര്‍ വരെയെന്നത് താഴ്ത്തുകയാണെന്ന് നൊവാട്ടിസ് ചീഫ് എക്‌സിക്യുട്ടീവ് വാസ് നരസിംഹന്‍ വ്യക്തമാക്കി. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി പക്ഷാഘാതം, ശ്വാസോച്ഛ്വാസ പ്രശ്‌നങ്ങള്‍, ശൈശവമരണം എന്നിവയ്ക്ക് ഇടയാക്കും. 4.6 മില്യണ്‍ ഡോളര്‍ മുതല്‍ 5.4 മില്യണ്‍ ഡോളര്‍ വരെ ചെലവാക്കാവുന്ന അപൂര്‍വ രോഗ ചികില്‍സയുടെ ചെലവ് കുറയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് നരസിംഹന്‍ പറഞ്ഞു. നവജാതശിശുക്കളില്‍ മരുന്ന് പ്രയോഗിക്കാന്‍ അനുമതി നേടാനുള്ള കാര്യങ്ങള്‍ക്ക് തുടക്കമിടാന്‍ നൊവാര്‍ട്ടിസ് ശ്രമിക്കുമെന്നും യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേറ്റുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ചികില്‍സാച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ചയ്ക്കും കമ്പനി മുന്‍കൈയെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Health
Tags: Novartis