പ്രമേഹരോഗികളില്‍ കരള്‍രോഗങ്ങള്‍ക്ക് സാധ്യതയേറും

പ്രമേഹരോഗികളില്‍ കരള്‍രോഗങ്ങള്‍ക്ക് സാധ്യതയേറും

ടൈപ്പ് 2 പ്രമേഹരോഗികള്‍ സ്ഥരമായി കരള്‍ പരിശോധന നടത്തണം

ടൈപ്പ് 2 പ്രമേഹരോഗികളില്‍ കരള്‍ വീക്കത്തിനും കരളിലെ കാന്‍സറിനും വലിയ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്. ടൈപ്പ് 2 പ്രമേഹം മാരകമായ കരള്‍ രോഗങ്ങള്‍ക്ക് വഴിവെക്കുന്ന പ്രധാന ഘടകമാണ്. 82 മില്യണ്‍ യൂറോപ്പുകാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു കണ്ടെത്തല്‍. ഇവരില്‍ ഒരുപാടു പേര്‍ക്ക് കരള്‍വീക്കവും കരള്‍ അര്‍ബുദവും ഏറെ നാള്‍ മുമ്പേ ബാധിച്ചതായും കണ്ടെത്താനായി. ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലെയും ഗ്ലാസ്‌ഗോ സര്‍വകലാശാലയിലെയും ഗവേഷകരാണ് പഠനം നടത്തിയത്.
ഗവേഷണ ഫലങ്ങള്‍ ബിഎംസി മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.

മദ്യപാനം മൂലമല്ലാത്ത കരള്‍വീക്കം ബാധിച്ചവരിലും ഹെപ്പറ്റൈറ്റിസ് രോഗം വന്നവരിലും കരള്‍വീക്കവും അര്‍ബുദവും വരാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു പഠനം. ലോകമെമ്പാടുമുള്ളവര്‍ക്കു വരുന്ന കരള്‍ രോഗങ്ങളുടെ പ്രധാന കാരണം മദ്യപാനം മൂലമല്ലാത്ത കരള്‍വീക്കമാണ്. ഈ രോഗം 2010ല്‍ ആഗോളതലത്തില്‍ 15% ല്‍ നിന്നും 25% ആയി വര്‍ധിച്ചു. പൊണ്ണത്തടിയുള്ളവരിലുംടൈപ്പ് 2 പ്രമേഹരോഗികള്‍ക്കിടയിലുമാണിത് കൂടിയ നിലയില്‍ കണ്ടെത്തിയത്. കരളിലെ കൊഴുപ്പ് അടിയല്‍ കാലക്രമേണ ഹെപ്പറ്റൈറ്റിസിലേക്കു നയിക്കും, ഇത് കരളിനെ നശിപ്പിക്കുകയും കാന്‍സറിനു കാരണമാകുകയും ചെയ്യും.

അതിനാല്‍ പ്രമേഹ രോഗികളില്‍ കരള്‍ രോഗനിര്‍ണയം നേരത്തേ തന്നെ നടത്തേണ്ടതുണ്ട്. പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുന്നത് ഫലപ്രദമായ ചികില്‍സയ്ക്ക് അവസരം നല്‍കും. പഠനവിധേയരാക്കിയവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചപ്പോള്‍ നിരവധി പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു. ഇതിനര്‍ത്ഥം പല രോഗികളും യഥാര്‍ത്ഥത്തില്‍ രോഗനിര്‍ണയം നടത്തിയിട്ടില്ലാത്തവരാണെന്നാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ, ചില ആള്‍ക്കാര്‍ക്കു രോഗം ബാധിച്ച് ജീവന് ഭീഷണിയാകുന്ന ഘട്ടത്തിലേക്കെത്തുന്നു. വളരെ വൈകിയ ഘട്ടത്തിലെ ചികില്‍സ വിഫലമാകും.

അമേരിക്കന്‍ ലിവര്‍ ഫൗണ്ടേഷന്റെ കണക്കുപ്രകാരം, യു.എസില്‍ 100 ദശലക്ഷം ആളുകളെയെങ്കിലും കരള്‍വീക്കം ബാധിക്കുന്നുണ്ട്. കരളില്‍ ചിലതരം കൊഴുപ്പുകളടങ്ങിയിട്ടുണ്ട്. കരളിന്റെ അഞ്ചു മുതല്‍ 10% വരെ കൊഴുപ്പാണ്. അമിതമായി കൊഴുപ്പ് കരളില്‍ അടിയുന്ന അവസ്ഥയ്ക്കാണ് ഫാറ്റിലിവര്‍ എന്നു വിളിക്കുന്നത്. മദ്യപാനവുമായി ബന്ധപ്പെട്ടതല്ലാത്ത ഫാറ്റിലിവറാണ് പ്രമേഹരോഗികളില്‍ കണ്ടെത്താറുള്ളത്. കരള്‍വീക്കം മൂര്‍ച്ഛിക്കുമ്പോള്‍ അത് ഹെപ്പറ്റൈറ്റിസ് ആയി മാറുന്നു. ഇത് കരള്‍വീക്കത്തേക്കാള്‍ ഗുരുതരമായ രോഗമാണ്. അത് കരള്‍ വീര്‍ക്കാനും നശിക്കാനും ഇടയാക്കുന്നു. ഇത് കരള്‍വീക്കം, മറ്റു തകരാറുകള്‍, കാന്‍സര്‍ എന്നിവയ്ക്ക് ഇടയാക്കും.

കരള്‍ രോഗം ബാധിച്ച പ്രമേഹരോഗികളെ സംബന്ധിച്ച വിശകലനത്തിന്, ഇറ്റലി, നെതര്‍ലന്‍ഡ്, സ്‌പെയിന്‍, ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ 18,782,281 ആളുകളില്‍ നിന്ന് ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ പരിശോധിച്ചു. ഇവരില്‍ 136,703 പേര്‍ക്ക് കരള്‍രോഗങ്ങളുണ്ടെന്നു തിരിച്ചറിഞ്ഞു. കരളില്‍ ഗുരുതരമായി കൊഴുപ്പ് അടിഞ്ഞവരും ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണയം നടത്തിയവരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹരോഗികള്‍ എന്നിവരുണ്ടായിരുന്നു. ശരാശരി 3.3 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇവരില്‍ കരള്‍വീക്കവും കരള്‍ അര്‍ബുദവും വികസിച്ചതായി കണ്ടെത്തി.

മദ്യപാനവുമായി ബന്ധപ്പെട്ടതല്ലാത്ത ഫാറ്റിലിവറുള്ളവരിലും ഹെപ്പറ്റൈറ്റിസ് രോഗികളിലും താരതമ്യേന കരള്‍വീക്കത്തിനുള്ള സാധ്യത 4.73 ഇരട്ടിയാണ്. കരള്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയാകട്ടെ 3.51 മടങ്ങും. ടൈപ്പ് 2 പ്രമേഹരോഗികള്‍ക്ക് ഭാവിയില്‍ രണ്ടു മാരകരോഗങ്ങളും ഉണ്ടാകാമെന്നും പ്രവചിക്കപ്പെടുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ജീവനു ഗുരുതരഭീഷണിയായ കരള്‍രോഗങ്ങള്‍ ഫാറ്റിലിവര്‍, ഹെപ്പറ്റൈറ്റിസ് ബാധിതരില്‍ കണ്ടെത്തും. ഇതിന് ഏറെ സമയം എടുക്കുന്നില്ലെന്നും കാണാം.

Comments

comments

Categories: Health
Tags: Diabet, Liver