തകര്‍ന്നടിഞ്ഞ് ഇടതുമുന്നണി

തകര്‍ന്നടിഞ്ഞ് ഇടതുമുന്നണി

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് നേടിയത് ത്രസിപ്പിക്കുന്ന ജയം. സംസ്ഥാന ഭരണകൂടത്തിനെതിരായ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചെതെന്നാണ് നേതാക്കളുടെ അഭിപ്രായം. ഒപ്പം ശബരിമല സംബന്ധിച്ച വിവാദം സംസ്ഥാനത്തുടനീളം ഇടതുമുന്നണിക്കെതിരായിരുന്നു. അതിന്റെ പ്രതിഫലനമാണ് ഇങ്ങനെയൊരു തോല്‍വി ഇടുതുമുന്നണിക്ക് സംഭവിക്കാന്‍ വഴിയൊരുക്കിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൂടാതെ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനുള്ള മുന്നറിയിപ്പുകൂടിയാണ് ഈ ഫലമെന്ന് യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം
ശബരിമല വിഷയത്തില്‍ കടുംപിടുത്തം നടത്തിയതിലൂടെ എന്നും പാര്‍ട്ടിയെ പിന്തുണച്ചു പോന്നിരുന്ന ഹിന്ദു സമുദായത്തിലെ ഒരു വിഭാഗത്തിന്റെ അപ്രീതി സമ്പാദിക്കാനായി . ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പ്പോലും പാര്‍ട്ടിക്ക് വോട്ടുകുറഞ്ഞത് ഇതിനുദാഹരണമാണ്. ബിജെപിക്ക് ശബരിമല വിഷയം വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല. എന്നാല്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്തുണ നല്‍കിയുമില്ല. അതാണ് യുഡിഎഫിന് ഗുണകരമായി ഭവിച്ചത്. യുഡിഎഫ് മികച്ച പ്രവര്‍ത്തനം നടത്തിയതുകൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പ് ഫലമല്ല ഇന്നലെ പുറത്തുവന്നത് എന്നുസാരം.

കുറഞ്ഞത് മൂന്നു മണ്ഡലങ്ങളില്‍ ബിജെപി മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് മുന്‍കൂട്ടി ഉറപ്പിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ ജയസാധ്യതയും കല്‍പ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് മാത്രമാണ് ബിജെപിക്ക് മികച്ച പോരാട്ടം പുറത്തെടുക്കാന്‍ കഴിഞ്ഞത്. എങ്കിലും ബിജെപിക്കുണ്ടായ വോട്ടുവര്‍ധനവും സര്‍ക്കാരിനെതിരായ ഒരു താക്കീത് തന്നെയാണ്. കേരളത്തില്‍ ഇക്കുറി ഉണ്ടായ വോട്ടിംഗ് ശതമാനത്തിലെ അഭൂതപൂര്‍വമായ വര്‍ധനവ് മുന്നണികളെ ഞെട്ടിച്ചിരുന്നു. വര്‍ധിച്ച വോട്ടിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാണെന്ന് എല്ലാ മുന്നണികളും അവകാശപ്പെടുകയും ചെയ്തിരുന്നു. അതേസമയം പരാജയം അംഗീകരിക്കുന്നതായും കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടായി എന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. ഇനി വിലയിരുത്തലുകളുടെയും ചര്‍ച്ചകളുടെയും പുനപരിശോധനയുടെയും സമയമാണ്.

Comments

comments

Categories: FK News
Tags: LDF, UDF

Related Articles