ഗിരിരാജ് സിംഗിന് വന്‍വിജയം

ഗിരിരാജ് സിംഗിന് വന്‍വിജയം

മണ്ഡലം ശ്രദ്ധാകേന്ദ്രമായത് കനയ്യകുമാര്‍ മത്സരിക്കാനെത്തിയതോടെ

പാറ്റ്‌ന: ബീഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. രണ്ടാം സ്ഥാനത്ത് സിപിഐ സ്ഥാനാര്‍ത്ഥിയും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ കനയ്യകുമാര്‍ ആണ്. ഗിരിരാജ് സിംഗ് 603522 വോട്ടുകളാണ് നേടിയത്. കനയ്യകുമാര്‍ 236133 വോട്ടുകളും നേടി. മൂന്നാം സ്ഥാനത്ത് ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനാണ്.

ബഗുസരായ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത് കനയ്യകുമാര്‍ മത്സരിക്കാനെത്തിയതോടെയാണ്. ഈ മണ്ഡലത്തില്‍ ത്രികോണ മത്സരമായപ്പോള്‍തന്നെ സാധ്യതകള്‍ വിഭജിക്കപ്പെട്ടിരുന്നു. എങ്കിലും ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ ലോക്‌സഭാ മണ്ഡലം. എന്നാല്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗിരിരാജ് സിംഗിന് മണ്ഡലത്തില്‍ മുന്‍തൂക്കം ഉണ്ടായിരുന്നു.
ബീഹാറില്‍ ബിജെപി ഭരണകക്ഷിയായ ജെഡിയുവും യോജിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ തുടക്കം മുതല്‍ നേധാവിത്വം എന്‍ഡിഎയ്ക്കായിരുന്നു. എന്നാല്‍ ആര്‍ജെഡി വോട്ടുമറിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതീക്ഷിക്കുന്ന സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുമായിരുന്നു. മോദി ഭരണവിരുദ്ധ വികാരത്തിന് മുന്‍തൂക്കം നല്‍കിയുള്ള പ്രചാരണം കനയ്യകുമാര്‍ നടത്തിയപ്പോള്‍ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഗിരിരാജ് സിംഗ് ജനങ്ങളെ അഭിമുഖീകരിച്ചത്.

2014ല്‍ ബിജെപിയുടെ ഭോലസിംഗ് ആണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനെ 58,335 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനം സിപിഐ യ്ക്കായിരുന്നു. 1,92,693 വോട്ടുകള്‍ അവര്‍ നേടിയിരുന്നു. ഈ വോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കനയ്യ ഇവിടെ മത്സരിക്കാനെത്തിയത്. പ്രചാരണത്തിലൂടെ കൂടുതല്‍ വോട്ടുകള്‍ നേടാമെന്ന് ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നു.പ്രചാരണ സമയത്ത് കനയ്യക്ക് ഷബാന ആസ്മി, സ്വര ഭാസ്‌കര്‍ എന്നീ താരങ്ങളുടെ പിന്തുണ ലഭിച്ചതും പ്രചോദനമായിരുന്നു. ചലച്ചിത്ര താരം പ്രകാശ് രാജ് വരെ കനയ്യക്കായി പ്രചാരണത്തിന് ബഗുസരായിയിലെത്തിയിരുന്നു.

Comments

comments

Categories: FK News