60 ശതമാനത്തിലധികം ഇ-സിഗരറ്റ് ഉപയോക്താക്കളും വിടുതല്‍ ആഗ്രഹിക്കുന്നു

60 ശതമാനത്തിലധികം ഇ-സിഗരറ്റ് ഉപയോക്താക്കളും വിടുതല്‍ ആഗ്രഹിക്കുന്നു

ഇ-സിഗരറ്റ് ഉപയോക്താക്കളില്‍ 60 ശതമാനത്തിലധികം പേര്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. 25 ശതമാനം പുകവലിക്കാര്‍ ഇതിനകം ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്.

നിക്കോട്ടിന്‍ ആന്‍ഡ് ടുബാക്കോ റിസര്‍ച്ച് എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുകവലി ഉപേക്ഷിക്കാന്‍ സാദാ പുകവലിക്കാര്‍ ശ്രമിക്കുന്നതു പോലെയാണ് ഇ-സിഗരറ്റ് ഉപഭോക്താക്കളുടെയും രീതിയെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇ-സിഗരറ്റുകളെ കുറിച്ചുള്ള ചര്‍ച്ച മിക്കവാറും എത്തിച്ചേരുന്നത് പരമ്പരാഗത സിഗരറ്റുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള ഹാനി, കുട്ടികള്‍ക്കിടയിലുള്ള ഇ-സിഗരറ്റ് ഉപയോഗത്തിലെ ഭയാനകമായ വര്‍ദ്ധനവ് എന്നിവയിലൊക്കെയാണെന്ന് പഠനം നത്തിയ മാര്‍ക് സ്റ്റീന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നു. ഇ-സിഗരറ്റ് ഉപയോക്താക്കള്‍ ഒരിക്കലും ഈ ഉപകരണങ്ങള്‍ ആജീവനാന്ത കാലം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ശേഖരിക്കപ്പെട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു പരമ്പരാഗത സിഗരറ്റ് വലിക്കാരന്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിച്ചാണ് ഇ-സിഗരറ്റിലേക്ക് തിരിയുന്നത്. ഇത് ക്രമേണ കുറച്ച് എന്നെന്നേക്കുമായി പുകവലി അവസാനിപ്പിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുകവലിക്കാര്‍ ദുശ്ശീലം നിര്‍ത്താന്‍ മരുന്ന്, കൗണ്‍സിലിംഗ്, സാമൂഹ്യ പിന്തുണ എന്നിവയുള്‍പ്പെടെ നിരവധി തന്ത്രങ്ങള്‍ പരീക്ഷിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

സാദാ സിഗരറ്റിനേക്കാള്‍ വൃത്തിയുള്ളതാണെങ്കിലും ഇ-സിഗരറ്റ് പുകയിലും വിഷലിപ്ത വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 10 ദശലക്ഷം യുഎസ് യുവാക്കള്‍ ഇ-സിഗരറ്റ് വലിക്കുന്നു. അവയില്‍ മിക്കവരും പരമ്പരാഗത സിഗരറ്റുകളും വലിക്കാറുണ്ട്. സാദാ സിഗരറ്റ് ഉപേക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇ-സിഗരറ്റ് ഉപയോഗിക്കുന്നതെന്നാണ് പല ഉപയോക്താക്കളും പറയുന്നത്.

Comments

comments

Categories: Health
Tags: E-cigarette