ഡിഎംകെയുടെ വിജയം തമിഴ്‌നാടിന് പരാജയമായി

ഡിഎംകെയുടെ വിജയം തമിഴ്‌നാടിന് പരാജയമായി

ചെന്നെ: ഡിഎംകെയുടെ വിജയം തമിഴ്‌നാടിന് പരാജയമായി മാറി. ഭൂരിപക്ഷം സീറ്റും സ്വന്തമാക്കിയ ഡിഎംകെ കോണ്‍ഗ്രസിനൊപ്പമാണ് മത്സരിച്ചത്. ഇനി കേന്ദ്രത്തില്‍ എന്‍ഡിഎ അധികാരത്തിലെത്തുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഒരു സ്ഥാനവുമില്ലാതാകുകയാണ് ഡിഎംകെയ്ക്ക്. ഇത് മുന്നില്‍ക്കണ്ട് കഴിഞ്ഞദിവസം ഡിഎംകെ നേതാവ് സ്റ്റാലിന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഭരണകക്ഷിയോടൊപ്പം ചേരുന്ന കാര്യം പാര്‍ട്ടി പരിഗണിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.

മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് 11 മന്ത്രിമാര്‍ വരെ കേന്ദ്രത്തിലുണ്ടായിരുന്ന കാലമുണ്ടായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരില്‍ എട്ടുമന്ത്രിമാരുമും ഉണ്ടായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്ത് പൊന്‍ രാധാകൃഷ്ണന്‍മാത്രമായിരുന്നു തമിഴ്‌നാട്ടില്‍നിന്നും മന്ത്രിസഭയിലുണ്ടായിരുന്നത്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യസഭയിലൂടെ കര്‍മാടകത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. നിലവില്‍ എഐഎഡിഎംകെ അംഗങ്ങളെ ആരെയെങ്കിലും മോദി തന്റെ മന്ത്രിസഭയിലുള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ഈ അവസരത്തില്‍ സ്റ്റാലിന്‍ നിലപാടു മാറ്റത്തിലൂടെ എന്‍ഡിഎ പിന്തുണച്ച് രംഗത്തുവരാനും സാധ്യതേറെയാണ്.

Comments

comments

Categories: FK News
Tags: DMK