1977, 1980 പോലെ 2019

1977, 1980 പോലെ 2019

ന്യൂഡല്‍ഹി: 2019-ലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് 1977-ലെയും, 1980-ലെയും തെരഞ്ഞെടുപ്പ് ഫലങ്ങളുമായി നല്ല സാമ്യമുണ്ട്. അത് ഒറ്റ കക്ഷി നേടിയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലാണ്. 1977-ല്‍ ജനതാപാര്‍ട്ടി നേടിയ ഭൂരിപക്ഷവും 1980-ല്‍ കോണ്‍ഗ്രസ് നേടിയ ഭൂരിപക്ഷവും പോലെയാണ് ഇപ്പോള്‍ ബിജെപിയും ഭൂരിപക്ഷം നേടിയിരിക്കുന്നത്. 80-ല്‍ കോണ്‍ഗ്രസിന് 353 സീറ്റുകള്‍ ലഭിച്ചു. ഇന്ത്യയിലെ വോട്ട് ഷെയറിന്റെ 42.7% വരുമിത്. 77-ല്‍ ജനതാ പാര്‍ട്ടിക്ക് 295 സീറ്റുകളും ലഭിച്ചു. 1984-നു ശേഷം വലിയ ഭൂരിപക്ഷം ലഭിക്കുന്ന ഒറ്റപ്പാര്‍ട്ടിയാവുകയാണു ബിജെപി. വോട്ട് ഷെയര്‍ 41.3%. 2018-ല്‍ ഹിന്ദി ഹൃദയ ഭൂമിയായ രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയെങ്കിലും 2019-ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയാണു നേട്ടമുണ്ടാക്കിയത്. ഇപ്രാവിശ്യം പ്രതിപക്ഷ ഐക്യത്തിന്റെ അഭാവമാണു ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനു കാരണമായതെന്നു വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യയില്‍ 2019-ല്‍ ബിജെപിക്ക് 40 ശതമാനത്തിനും മുകളില്‍ വോട്ട് ഷെയര്‍ ലഭിച്ചതായും വിലയിരുത്തപ്പെടുന്നുണ്ട്.

Comments

comments

Categories: FK News