മഞ്ഞള്‍ ചേര്‍ത്ത മദ്യക്കൂട്ട്

മഞ്ഞള്‍ ചേര്‍ത്ത മദ്യക്കൂട്ട്

മഞ്ഞള്‍ ഉപയോഗിക്കുന്ന കോക്ടെയിലുകള്‍ക്ക് വിദേശങ്ങളില്‍ വന്‍ ആരാധകര്‍. അടുക്കളയില്‍ നിന്ന് ബാര്‍ മെനുവിലേക്കുള്ള സുഗന്ധദ്രവ്യത്തിന്റെ പ്രയാണം പുതിയ പ്രവണതയ്ക്ക് ഉദാഹരണം.

ഒരു വശത്ത് ഔഷധഗുണമുള്ള മഞ്ഞള്‍ കോക്ടെയില്‍ ആരോഗ്യകരമായതായിരിക്കുമെന്ന ആശയം വില്‍ക്കാന്‍ സാധിക്കുമ്പോള്‍ തന്നെ മറുവശത്ത്, അതിന്റെ സൗന്ദര്യവും വിപണിമൂല്യമുണ്ടാക്കുന്നു. ഇന്‍സ്റ്റഗ്രാമിലടക്കം സമൂഹമാധ്യമങ്ങളില്‍ ഈ സുവര്‍ണസൗന്ദര്യം തുടിച്ചു നില്‍ക്കുന്നു. ഐറിഷ് വിസ്‌കി, ബ്രാണ്ടി, യോഗര്‍ട്ട് എന്നിവയുടെ മിശ്രിതത്തില്‍ മഞ്ഞള്‍ കൂടിയാകുമ്പോള്‍ അഴകേറുമെന്ന് മാന്‍ഹട്ടനില്‍, ഡെഡ് റാബിറ്റ് ബാറിന്റെ ഡയറക്റ്ററും മാനേജിങ് പാര്‍ട്ണറുമായ ജിലിയന്‍വോസ് പറയുന്നു. തങ്ങളുടെ അതിഥികള്‍ ഈ കൂട്ടിന്റെ ചേരുവയറിയാന്‍ വീണ്ടും വീണ്ടും ഈ കോക്ടെയില്‍ ആസ്വദിക്കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ഞളിന്റെ രുചിയും നിറവും സ്‌നേഹിക്കുന്നതിനാല്‍, മെനുവില്‍ ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്ന സുഗന്ധദ്രവ്യമായിരുന്നു ഇതെന്നാണ് നികോ ഡിസോട്ടോ എന്ന ബാറുടമ പറയുന്നത്. കോക്ടെയിലില്‍ മഞ്ഞള്‍ ചേര്‍ക്കുന്നത് ശ്രമകരമാണ്, വെറുതെ പാനീയത്തില്‍ കലക്കുന്നതു പോലെയല്ല. വിദഗ്ധരായ ബാര്‍മാന്‍മാര്‍ ഇല്ലെങ്കില്‍ ഡ്രിങ്ക് നശിച്ചു പോകും. അമേരിക്കന്‍ പാചകവിദഗ്ധര്‍ വര്‍ഷങ്ങള്‍ മുമ്പേ മഞ്ഞളിന്റെ ഗുണഗണങ്ങള്‍ അറിഞ്ഞവരാണ്. എന്നാല്‍ കോക്ടെയില്‍ ബാര്‍ മെനു ഭക്ഷ്യലോകത്ത് സാവധാനത്തിലാണ് സ്ഥാനം പിടിക്കുന്നത്. ജ്യൂസ് ബാറുകളിലായിരുന്നു ആദ്യം മഞ്ഞള്‍ എത്തിയത്, പിന്നീട് അത് കോഫി ബാറുകളില്‍ സ്ഥാനം പിടിച്ചു, ഇപ്പോള്‍ അത് മദ്യശാലകളിലേക്കു വരുന്നു. ക്ലാര്‍ക്ക് ഗിന്നറ്റി മഞ്ഞള്‍ ചായ കുടിക്കാന്‍ തുടങ്ങിയത് സന്ധികളില്‍ വേദന കുറയ്ക്കുവാന്‍ സഹായിക്കുമെന്ന ഡോക്റ്ററുടെ നിര്‍ദേശപ്രകാരമാണ്. എന്നാല്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആളുകള്‍ കോക്‌ടെയിലിലേക്കു തിരിയുമെന്ന് ബാറുടമ സീന്‍ കെനിയണ്‍ കരുതുന്നില്ല. കോക്‌ടെയിലിന്റെ ശീതളിമയും ആകര്‍ഷണീയവും രുചിയും മിക്‌സിംഗും സര്‍വ്വോപരി ലഹരി പകരാനുള്ള കഴിവും തന്നെയാണ് മുഖ്യമെന്ന് അദ്ദേഹം പറയുന്നു.

Comments

comments

Categories: Health
Tags: Liqour