ഇന്ത്യൻ അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് ന്യൂസിലൻഡിന്‍റെ എക്‌സലൻസ് അവാർഡ്

ഇന്ത്യൻ അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്ക് ന്യൂസിലൻഡിന്‍റെ എക്‌സലൻസ് അവാർഡ്

ന്യൂസിലാൻഡ്: എക്‌സലൻസ് അവാർഡ്‌സ് ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്കായി അണ്ടർഗ്രാജുവേറ്റ് സ്കോളർഷിപ്പ് പാക്കേജ് പ്രഖ്യാപിച്ചു. ഇതാദ്യമായാണ് എജ്യുക്കേഷൻ ന്യൂസിലാൻഡ് അണ്ടർഗ്രാജുവേറ്റ് വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും ന്യൂസിലാൻഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനാകുന്ന 18 സ്കോളർഷിപ്പുകളാണ് അവാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഠന ചെലവിന് വേണ്ടി വരുന്ന 84 ലക്ഷം രൂപ വരെ സ്കോളർഷിപ്പിന്‍റെ ഭാഗമായി ലഭിക്കും.

ന്യൂസിലൻഡിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷം മൂന്ന് വർഷം ന്യൂസിലൻഡിൽ തുടരാൻ അനുവദിക്കുന്ന ഓപ്പൺ വീസയ്ക്ക് സർക്കാർ അനുവാദം നൽകിയതിന് പിന്നാലെയാണ് അവിടേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് വർദ്ധിച്ചത്.

വിദ്യാർത്ഥികളെ ഭാവി ജോലികൾക്കായി തയാറാക്കുന്നതിൽ ന്യൂസിലൻഡിനുള്ള കഴിവുകളെ ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റിന്‍റെ എഡ്യുക്കേറ്റിംഗ് ഫോർ ദ് ഫ്യൂച്ചർ ഇൻഡെക്‌സ് അംഗീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ടാം വർഷവും, ബെസ്റ്റ് ഇംഗ്ലീഷ് സ്പീക്കിംഗ് എഡ്യുക്കേഷൻ സിസ്റ്റം ഇൻ ദ വേൾഡ് (ഇംഗ്ലീഷ് ഭാഷയിൽ വിദ്യാഭ്യാസം നടത്തുന്ന ലോകത്തിലെ ഏറ്റവും മികച്ച സംവിധാനം) ആയി തിരിഞ്ഞെടുത്തത് ന്യൂസലിൻഡിനെയാണ്.

Comments

comments

Categories: Current Affairs