ജപ്പാന്‍കാര്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു ‘ദയവ് ചെയ്ത് ഞങ്ങളുടെ പേര് തെറ്റിച്ചു പറയല്ലേ’

ജപ്പാന്‍കാര്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു ‘ദയവ് ചെയ്ത് ഞങ്ങളുടെ പേര് തെറ്റിച്ചു പറയല്ലേ’

ടോക്യോ: ലോകത്തോട് ജപ്പാന് ഒരു അഭ്യര്‍ഥനയുണ്ട്. ജപ്പാന്‍കാരുടെ പേര് തെറ്റിച്ചു പറയുന്നത് അവസാനിപ്പിക്കണമെന്നതാണ് ആ അഭ്യര്‍ഥന. ജപ്പാനില്‍ ആളുകള്‍ ആദ്യം അവരുടെ കുടുംബ പേരാണ് നല്‍കുന്നത്. അതിനു ശേഷമാണ് പേര് നല്‍കുന്നത്. ചൈനയിലും, കൊറിയയിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. എന്നാല്‍ ഒന്നര നൂറ്റാണ്ടിലേറെയായി ജപ്പാന്‍കാരുടെ പേര് ഇംഗ്ലീഷിലെഴുതുമ്പോള്‍ മേല്‍ സൂചിപ്പിച്ചതിന്റെ എതിര്‍ രീതിയിലാണ് എഴുതുന്നത്. ഇങ്ങനെ എതിര്‍രീതിയില്‍ എഴുതുന്ന പ്രവണത നടപ്പിലാക്കിയതാകട്ടെ, അന്താരാഷ്ട്രവത്കരണത്തിന്റെ ഭാഗമായി മെയ്ജി യുഗത്തിലുമായിരുന്നു. 1868 ഒക്ടോബര്‍ 23 മുതല്‍ 1912 ജുലൈ 30 വരെയാണു ജപ്പാനില്‍ മെയ്ജി യുഗം. ഇപ്പോള്‍ ജപ്പാനില്‍ റെയ്‌വ യുഗമാണ്. 2019 മേയ് ഒന്നു മുതലാണ് റെയ്‌വ യുഗം ആരംഭിച്ചത്. പുതുയുഗം ആരംഭിച്ച സാഹചര്യത്തില്‍ പേര് സംബന്ധിച്ച ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് ജാപ്പനീസ് സര്‍ക്കാര്‍. ജപ്പാന്‍ അവരുടെ പേര് ഉപയോഗിക്കുന്നത് പരമ്പരാഗത രീതിയിലാക്കുകയാണെങ്കില്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ പേര് ആബേ ഷിന്‍സോ എന്നാകും. ഇപ്പോള്‍ അദ്ദേഹം അറിയപ്പെടുന്നത് ഷിന്‍സോ ആബേ എന്നാണ്. ഷീ ജിന്‍പിങ് എന്ന ചൈനീസ് പ്രസിഡന്റിന്റെ പേരും, മൂണ്‍ ജേ ഇന്‍ എന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ പേരും ഇപ്പോള്‍ അറിയപ്പെടുന്നത് ശരിയായ രീതിയില്‍ തന്നെയാണ്.

Comments

comments

Categories: World