യുവാക്കള്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ ശുഭാപ്തി വിശ്വാസമെന്ന് ഡെലോയ്റ്റ് സര്‍വെ

യുവാക്കള്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ ശുഭാപ്തി വിശ്വാസമെന്ന് ഡെലോയ്റ്റ് സര്‍വെ

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കുണ്ടാകുന്ന സാമ്പത്തിക, സാമൂഹ്യ പുരോഗതി സംബന്ധിച്ച് ഏറ്റവുമധികം ശുഭാപ്തി വിശ്വാസം കാത്തുസൂക്ഷിക്കുന്നത് 35 വയസില്‍ താഴെയുള്ളവരെന്ന് ഡെലോയ്റ്റിന്റെ സര്‍വെ റിപ്പോര്‍ട്ട്. 25-35 വയസ് പ്രായപരിധിയില്‍ ഉള്ളവരില്‍ 59 ശതമാനം പേരാണ് അടുത്ത 12 മാസത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക വീക്ഷണം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്. 15-25 വയസ് പ്രായത്തിലുള്ളവരില്‍ 57 ശതമാനം പേരും ഇത്തരത്തില്‍ ചിന്തിക്കുന്നു. രാജ്യത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ വീക്ഷണം മെച്ചപ്പെടുമെന്ന് യഥാക്രമം 47 ശതമാനം, 38 ശതമാനം എന്നിങ്ങനെയാണ് ഈ വിഭാഗങ്ങളിലുള്ളവര്‍ പ്രതികരിച്ചത്.

ആഗോള തലത്തിലെ ശരാശരിയേക്കാള്‍ മുകളിലുള്ള ശുഭാപ്തി വിശ്വാസമാണ് ഇന്ത്യന്‍ യുവാക്കള്‍ സാമ്പത്തിക, സാമൂഹ്യ വളര്‍ച്ചയുടെ കാര്യത്തില്‍ പുലര്‍ത്തുന്നത്. സാങ്കേതിക വിദ്യയിലും സാമൂഹ്യ സാഹചര്യങ്ങളിലുംവേഗത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുകയാണ്. പരമ്പരാഗത രീതിയിലുള്ള സ്ഥാപനങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമാകുകയും പുതിയ തരം ബിസിനസുകള്‍ രൂപപ്പെടുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മുന്‍ തലമുറയുടെ ഭാവനയില്‍ മാത്രം ഉണ്ടായിരുന്ന പല മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ചവരാണ് ഇപ്പോഴത്തെ യുവാക്കളെന്നതാണ് അവരുടെ ശുഭാപ്തി വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് ഡെലോയ്റ്റ് ഇന്ത്യ ചീഫ് ടാലന്റ് ഓഫിസര്‍ എസ് വി നാഥന്‍ പറയുന്നു.
35 വയസില്‍ താഴെയുള്ള 13,416 പേരില്‍ നിന്നാണ് 42 രാഷ്ട്രങ്ങളില്‍ നിന്നായി സര്‍വെയുടെ ഭാഗമായി പ്രതികരണം തേടിയിട്ടുള്ളത്.

Comments

comments

Categories: FK News
Tags: Deloitte