അര്‍ബുദം തിരിച്ചറിയാന്‍ ഗൂഗിള്‍ അവതരിപ്പിച്ച നിര്‍മിതബുദ്ധി

അര്‍ബുദം തിരിച്ചറിയാന്‍ ഗൂഗിള്‍ അവതരിപ്പിച്ച നിര്‍മിതബുദ്ധി

ഡോക്റ്റര്‍മാരേക്കാള്‍ കൃത്യമായി ശ്വാസകോശ കാന്‍സര്‍ കണ്ടെത്തുന്നതിന് ഉചിതമായ ഒരു കൃത്രിമ ബുദ്ധി സംവിധാനം ഗൂഗിള്‍ വികസിപ്പിച്ചെടുത്തു. നിര്‍മിതബുദ്ധി സാങ്കേതികവിദ്യയുടെ രൂപാന്തരമായ ഡീപ് ലേണിംഗ് വഴിയാണിത് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണങ്ങളിലൂടെ കംപ്യൂട്ടറുകളെ പഠിപ്പിക്കുന്ന ഒരു സാങ്കേതികതയാണിത്. ഒരു ലോ ഡോസ് നെസ്റ്റ് കമ്പ്യൂട്ടഡ് ടോമിഗ്രഫി സ്‌കാനില്‍ അപകടകാരിയായ ശ്വാസകോശ അര്‍ബുദം കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ പറഞ്ഞു. നേച്ചര്‍ മെഡിസിന്‍ എന്ന ജേണലില്‍ വിശദീകരിച്ചിരിക്കുന്ന ഈ സംവിധാനത്തില്‍, ശ്വാസകോശ കാന്‍സറിന്റെ തുടക്കത്തില്‍ത്തന്നെ രോഗനിര്‍ണയത്തിന്റെ കൃത്യത വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ഓട്ടോമേറ്റഡ് ഇമേജ് മൂല്യനിര്‍ണ്ണയ സംവിധാനം പ്രദാനം ചെയ്യുന്നു. ബയോപ്‌സി ടെസ്റ്റ് നടത്തിയ റേഡിയോളജിസ്റ്റുകള്‍ ഒരു വര്‍ഷം വരെ രോഗനിര്‍ണയത്തിനെടുക്കുന്നുണ്ട്. റേഡിയോളജിസ്റ്റുകളെക്കാള്‍ മികച്ചതും വേഗതയുമുള്ള ആയ സംവിധാനമാണു ഡീപ്പ് ലേണിംഗ്. ഈ സംവിധാനത്തില്‍ വളരെ കൃത്യമായ രോഗനിര്‍ണയമാണ് നടത്തുന്നത്. ഇത് അനാവശ്യ തുടര്‍ചികിത്സകള്‍ കുറയ്ക്കും. റേഡിയോളജിസ്റ്റുകള്‍ സാധാരണയായി ഒറ്റ സി ടി സ്‌കാനില്‍ നൂറുകണക്കിന് ദ്വിമാനചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ ഡീപ്പ് ലേണിംഗ് സംവിധാനം ശ്വാസകോശങ്ങളുടെ വലിയ ത്രിമാന ചിത്രങ്ങള്‍ നല്‍കുന്നു. ശ്വാസകോശഅര്‍ബുദം കണ്ടെത്തുന്നതില്‍ ദ്വിമാനചിത്രങ്ങളേക്കാള്‍ ത്രിമാന എഐ സംവിധാനത്തിന് കാര്യക്ഷമത കൂടും. കാരണം ഇത് സാങ്കേതികമായി ചതുര്‍മാന ചിത്രങ്ങള്‍ ആണ്, കാരണം അത് ഒരുസമയം കാണുന്നത് ഒരു സിടി സ്‌കാന്‍ അല്ല, രണ്ട് എണ്ണമാണ്. ഈ സംവിധാനം രൂപീകരിക്കാന്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ സ്‌കെയിലില്‍ ഒരു വലിയ കംപ്യൂട്ടര്‍ സംവിധാനം ആവശ്യമാണ്. ഇതിരു പുതിയ ആശയമാണ്. അര്‍ബുദങ്ങളില്‍ ശ്വാസകോശ കാന്‍സറാണ് ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉണ്ടാക്കുന്നതെന്നതിനാല്‍ ഈ ഗവേഷണം പരമപ്രധാനമാണെന്ന് ഗവേഷകര്‍ പറയുന്നു.

Comments

comments

Categories: Health