ടെലിമെഡിസിന്‍ ഗ്രാമീണര്‍ക്കു പ്രാപ്തമാക്കാന്‍

ടെലിമെഡിസിന്‍ ഗ്രാമീണര്‍ക്കു പ്രാപ്തമാക്കാന്‍

ടെലിമെഡിസിന്റെ ഗുണം ഗ്രാമങ്ങളിലെത്തിക്കാന്‍ ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ വികസിപ്പിക്കണം

ഗ്രാമീണ ഡോക്റ്റര്‍മാരുടെ ക്ഷാമം പരിഹരിക്കുന്നതിനായാണ് വാസ്തവത്തില്‍ ടെലിമെഡിസിന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഏറ്റവും അവശ്യമായ വിദൂരഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് കിട്ടുന്നത് പരിമിതമാണെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. ഡോക്റ്റര്‍മാരെ കാണാന്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന പ്രദേശങ്ങളില്‍ ഇത് അര്‍ഹര്‍ക്ക് ചികില്‍സ നിഷേധിക്കുന്ന സാഹചര്യമുണ്ടാക്കുന്നു. 25 ശതമാനം അമേരിക്കക്കാരും ഗ്രാമീണമേഖലയില്‍ ജീവിക്കുന്നവരാണ്. ഇവിടെ വെറും പത്ത് ശതമാനത്തോളം ഡോക്റ്റര്‍മാരാണുള്ളത്. ഇവിടെ താമസിക്കുന്നവരില്‍ ഏറെയും വര്‍ധക്യസഹജമായ അസുഖങ്ങള്‍ കൊണ്ട് ക്ലേശിക്കുന്നവരാണെന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു.

കഴിഞ്ഞ ഒരു ദശകത്തിനിടെ ടെലിമെഡിസിന്‍ രംഗത്തുണ്ടായ നേട്ടങ്ങളും ഇതിന്റെ സാധ്യതയും ഗ്രാമീണമേഖലയില്‍ വിപ്ലവകരമയ മാറ്റമുണ്ടാക്കുമെന്നു കരുതിയിരുന്നു. ഇത് മെഡിക്കല്‍ രംഗത്തെ കുറവുകള്‍ ഇല്ലാതാക്കുമെന്ന് ന്യായമായും വിശ്വസിക്കപ്പെട്ടു. എന്നാല്‍ ഗ്രാമീണമേഖലയിലെ ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങളുടെ കുറവ് ഇതിന്റെ സാധ്യത പരിമിതപ്പെടുത്തുകയാണ്. ഡോക്റ്റര്‍മാര്‍ വിരളമായ സ്ഥലങ്ങളില്‍ ടെലിമെഡിസിന്‍ എന്തു വ്യത്യാസമുണ്ടാക്കുമെന്ന് അറിയാന്‍ ഇത്തരം സ്ഥലങ്ങളില്‍ നിന്ന് ഒരു മണിക്കൂറോ അതിലധികമോ യാത്ര ആവശ്യമുണ്ടാകാം എന്ന് ആനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

ബ്രോഡ്ബാന്‍ഡ് ലഭ്യത നിര്‍ണ്ണയിക്കുന്നതിന്, ഗവേഷകര്‍, കൗണ്ടികളില്‍ താമസിക്കുന്നവര്‍ക്ക് സെക്കന്റില്‍ കുറഞ്ഞത് 25 മെഗാബൈറ്റ്‌സ് വേഗതയില്‍ ഡേറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു പദ്ധതി തയാറാക്കി. ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ വീഡിയോ അടിസ്ഥാനമാക്കിയുള്ള ടെലിഹെല്‍ത്ത് സന്ദര്‍ശനങ്ങള്‍ക്ക് മതിയായ ഇന്റര്‍നെറ്റ് സ്പീഡാണിത്. നഗരങ്ങളില്‍ നിന്നു ദൂരം കൂടുന്തോറും ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണാം. വരിക്കാരുടെ എണ്ണം നഗരങ്ങളില്‍ 96.0%, ഗ്രാമപ്രദേശങ്ങളില്‍ 82.7%, കൗണ്ടികളില്‍ 59.9% എന്നിങ്ങനെയാണ്. കൂടാതെ, ഡോക്റ്റര്‍മാരുടെയും സൈക്യാട്രിസ്റ്റുകളുടെയും കുറവു കാണപ്പെട്ട കൗണ്ടികളില്‍ വരിക്കാരുടെ നിരക്ക് 38.6 ശതമാനമായിരുന്നു.

ബ്രോഡ്ബാന്‍ഡ് പ്രശ്‌നം പരിഹരിക്കപ്പെട്ടാലും ടെലിമെഡിസിന്‍ സേവനത്തിനുണ്ടാകുന്ന എല്ലാ തടസ്സങ്ങളും മറികടക്കാന്‍ കഴിയുമെന്ന് അര്‍ത്ഥമില്ല. ഇതിലെ പ്രധാന കാര്യം മെഡിക്കല്‍ റീ എംബേഴ്‌സ്‌മെന്റുമായി ബന്ധപ്പെട്ടതാണ്. ടെലിമെഡിസിന്‍ സന്ദര്‍ശനങ്ങള്‍ക്ക് റീഎംബേഴ്‌സ്‌മെന്റ് അനുവദിക്കുന്ന പതിവില്ല. ഇത്തരം കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ ഇടപെടണം. ബ്രോഡ്ബാന്‍ഡ് ലഭ്യത പ്രശ്‌നത്തെ ആളുകള്‍ പലപ്പോഴും അര്‍ഹമായ ഗൗരവത്തോടെ കാണുന്നില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഓരോ പുതിയ സാങ്കേതികവിദ്യയും വരുമ്പോള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണു വേണ്ടത്. ബ്രോഡ്ബാന്‍ഡ് ഇല്ലെന്ന കാരണത്താല്‍ ഒരു വിഭാഗത്തിന് ടെലിമെഡിസിന്‍ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്നത് വലിയൊരു ഒരു പ്രശ്‌നമാണ്. ഈ പ്രശ്‌നം ഗ്രാമീണമേഖലകളില്‍ മാത്രമൊതുങ്ങുന്നതല്ല, നഗരപ്രദേശങ്ങളിലെ ചില പഴയ കെട്ടിടങ്ങളും വെല്ലുവിളി നേരിടുന്നുണ്ട്.

ബ്രോഡ്ബാന്‍ഡ് ലഭ്യത മാത്രമല്ല ടെലിമെഡിസിനിലെ പ്രശ്‌നം. പുതിയ സാങ്കേതികവിദ്യയ്ക്ക് എല്ലായ്‌പ്പോഴും വെല്ലുവിളികളുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ സംസ്ഥാനാതിര്‍ത്തി കടക്കുമ്പോള്‍ ഉണ്ടാകുന്ന നിയമപ്രശ്‌നങ്ങള്‍. ഒരു ഫോണ്‍കോള്‍ വഴി സേവനദാതാവിനെ ആശ്രയിക്കാമെങ്കിലും അവര്‍ക്ക് നിങ്ങളുടെ സംസ്ഥാനത്ത് ലൈസന്‍സ് ലഭിച്ചില്ലെങ്കില്‍ വീഡിയോ സന്ദര്‍ശനത്തിന് അനുമതിയില്ലാത്ത സാഹചര്യത്തില്‍ ഈ ഹൈടെക് സാങ്കേതികവിദ്യ വിഫലമാകുന്നു. ഫോളോ-അപ് സന്ദര്‍ശനങ്ങള്‍ക്കും ഇത് ബാധകമാകും.

Comments

comments

Categories: Health