ഷേര്‍പ്പ 24-ാമതും എവറസ്റ്റ് കീഴടക്കി

ഷേര്‍പ്പ 24-ാമതും എവറസ്റ്റ് കീഴടക്കി

കാഠ്മണ്ഡു: 24-ാമതും എവറസ്റ്റ് കീഴടക്കി കാമി റിത എന്ന 49-കാരനായ നേപ്പാളി ഷേര്‍പ്പ ചൊവ്വാഴ്ച (മേയ് 21) പുതിയ റെക്കോഡിട്ടു. ചൊവ്വാഴ്ച രാവിലെ 6.38നാണു ഷേര്‍പ്പ, നേപ്പാള്‍ ഭാഗത്തുനിന്നും എവറസ്റ്റ് കീഴടക്കിയതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

8,849 മീറ്റര്‍ ഉയരമുള്ള കൊടുമുടി ആദ്യമായി ഷേര്‍പ്പ കീഴടക്കിയത് 1994-ലായിരുന്നു. അന്ന് വാണിജ്യപരമായിട്ടായിരുന്നു പര്യവേക്ഷണ യാത്ര നടത്തിയത്. പിന്നീട് എവറസ്റ്റ് കയറാന്‍ വരുന്ന നിരവധി സംഘങ്ങള്‍ക്കു വേണ്ടി ഗൈഡായി പ്രവര്‍ത്തിച്ചു. അങ്ങനെയാണ് എവറസ്റ്റ് വീണ്ടും വീണ്ടും കയറാനിടയായത്. എവറസ്റ്റ് കയറാന്‍ വരുന്ന വിദേശികള്‍ സാധാരണയായി നേപ്പാളി ഷേര്‍പ്പകളെ ഗൈഡായി ഉപയോഗപ്പെടുത്താറുണ്ട്. ഓക്‌സിജന്‍ പോലുള്ള അവശ്യസാധനങ്ങള്‍ വഹിക്കാനും ഷേര്‍പ്പകളെ ഉപയോഗിക്കാറുണ്ട്. കാമി റിത എന്ന ഷേര്‍പ്പ ഈ മാസം 15ന് എവറസ്റ്റ് കീഴടക്കിയിരുന്നു. ഇപ്പോള്‍ ഇതാ 21നും കീഴടക്കി. ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണു ഷേര്‍പ്പ എവറസ്റ്റ് കീഴടക്കുന്നത്. ‘ താന്‍ 60 വയസു വരെ എവറസ്റ്റ് കയറിക്കൊണ്ടിരിക്കുമെന്നു ഷേര്‍പ്പ പറഞ്ഞു’. 24 തവണ എവറസ്റ്റ് കീഴടക്കിയിട്ടുള്ള കാമി റിത ഷേര്‍പ്പ, 8000 മീറ്ററിലധികം ഉയരമുള്ള അഞ്ച് കൊടുമുടികള്‍ 35 തവണ കയറിയിട്ടുണ്ട്. കെ2 എന്ന ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കൊടുമുടി, കാഞ്ചന്‍ജംഗ, അന്നപൂര്‍ണ, ചോ ഓയു, ലോത് സേ എന്നിവ ഇതില്‍ ഉള്‍പ്പെടും. ആദ്യമായി എവറസ്റ്റ് കീഴടക്കിയത് 1953-ല്‍ ന്യൂസിലാന്‍ഡുകാരനായ സര്‍ എഡ്മണ്ട് ഹിലരിയും, ഷേര്‍പ്പ ടെന്‍സിംഗ് നോര്‍ഗേയുമായിരുന്നു.

Comments

comments

Categories: FK News
Tags: Everest

Related Articles