ഫ്‌ളിപ്കാര്‍ട്ടിനെതിരായ പരാതിയില്‍ എന്‍സിഎല്‍എടി വാദം കേള്‍ക്കും

ഫ്‌ളിപ്കാര്‍ട്ടിനെതിരായ പരാതിയില്‍ എന്‍സിഎല്‍എടി വാദം കേള്‍ക്കും

ഒരു കൂട്ടം ഓണ്‍ലൈന്‍ വ്യാപരികളാണ് ഇ-കൊമേഴ്‌സ് വമ്പനെതിരേ പരാതി നല്‍കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: വിപണിയിലെ തങ്ങളുടെ മേധാനിത്തം ഉപയോഗിച്ച് അനുചിതമായ നിയമപരമല്ലാത്തതുമായ നടപടികള്‍ ഫഌപ്കാര്‍ട്ട് സ്വീകരിക്കുന്നു എന്നാരോപിച്ച് ഒരു കൂട്ടം ഓണ്‍ലൈന്‍ വ്യാപാരികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യൂണല്‍ വാദം കേള്‍ക്കും. നേരത്തേ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കിയ ഹര്‍ജിയില്‍ ഫഌപ്കാര്‍ട്ടിന് അനുകൂലമായി ഉണ്ടായ ഉത്തരവിനെ ചോദ്യം ചെയ്താണ് എന്‍സിഎല്‍എടിയെ വ്യാപാരികള്‍ സമീപിച്ചിട്ടുള്ളത്.

കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കു ശേഷം അപ്പീല്‍ നല്‍കുന്നത് നിര്‍ദിഷ്ട കാലയളവിനേക്കാള്‍ 12 ദിവസം വൈകിയത് കണക്കിലെടുക്കാതെയാണ് ഹര്‍ജി ഫയലില്‍ സ്വീകരിക്കാന്‍ മേയ് 15നുള്ള ഉത്തരവില്‍ എന്‍സിഎല്‍എടി വ്യക്തമാക്കിയിട്ടുള്ളത്. ജൂലൈ 30നാണ് ഇതു സംബന്ധിച്ച വാദം കേള്‍ക്കുന്നത് ഇതിനായി ചെയര്‍മാന്‍ ജസ്റ്റിസ് എസ്‌ജെ മുഖോപാധ്യയ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് നിയോഗിച്ചിട്ടുള്ളത്. 2017 മേയ് മുതലാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അപ്പലെറ്റ് അഥോറിറ്റിയായി എന്‍സിഎല്‍എടി പ്രവര്‍ത്തനം തുടങ്ങിയത്.
വിപണി മല്‍സരം സംബന്ധിച്ച മാനദണ്ഡങ്ങളെ ഫഌപ്കാര്‍ട്ടോ ആമസോണോ ലംഘിക്കുന്നില്ലെന്നാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 6ന് പുറത്തിറക്കിയ ഉത്തരവില്‍ കോംപറ്റീഷന്‍ കമ്മിഷന്‍ നിരീക്ഷിച്ചത്. ഓള്‍ ഇന്ത്യ ഓണ്‍ലൈന്‍ വെന്‍ഡേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങളെ തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനൊപ്പം ബുക്കുകള്‍, മൊബീലുകള്‍, കംപ്യൂട്ടര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ മൊത്തം വില്‍പ്പനയും ഫഌപ്കാര്‍ട്ട് നടത്തുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിയിലെ വാദം. വികസിച്ചു വരുന്ന ഇ-കൊമേഴ്‌സ് വിപണിയെ മൊത്തത്തില്‍ നിയന്ത്രിക്കുന്ന തരത്തില്‍ മേധാവിത്തം ഒരു കമ്പനിക്കും ഉള്ളതായി കാണുന്നില്ലെന്ന് പറഞ്ഞ കമ്മിഷന്‍ വിദേശ വിനിമയവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കപ്പെടുന്നതായി ഫഌപ്കാര്‍ട്ട് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിരുന്നു.

Comments

comments

Categories: FK News
Tags: Flipkart, nclt