മൈന്‍ഡ്ട്രീയിലെ ഓഹരി പങ്കാളിത്തം എല്‍&ടി 26.53% ആയി ഉയര്‍ത്തി

മൈന്‍ഡ്ട്രീയിലെ ഓഹരി പങ്കാളിത്തം എല്‍&ടി 26.53% ആയി ഉയര്‍ത്തി

അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പ്രമുഖ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ (എല്‍ &ടി) ഐടി-ഔട്ട്‌സോഴ്‌സിംഗ് കമ്പനിയായ മൈന്‍ഡ് ട്രീയുടെ 73,953 ഓഹരികള്‍ പൊതുവിപണിയില്‍ നിന്ന് സ്വന്തമാക്കി. ഇതോടെ എല്‍ &ടിയുടെ ഓഹരി പങ്കാളിത്തം 26.53 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നേരത്തേ വി ജിദ്ധാര്‍ത്ഥ, കഫെ കോഫിഡേ എന്നിവരില്‍ നിന്നായി മൈന്‍ഡ് ട്രീയുടെ 20 ശതമാനം ഓഹരികള്‍ എല്‍&ടി സ്വന്തമാക്കിയിരുന്നു. ഒരു ഓഹരിക്ക് 979.99 രൂപ എന്ന നിലവാരത്തിലാണ് പുതിയ ഓഹരി വാങ്ങല്‍ നടത്തിയിട്ടുള്ളത്.

10,800 കോടി രൂപയുടെ മൊത്തം മുതല്‍ മുടക്കില്‍ മൈന്‍ഡ് ട്രീയിലെ ഓഹരി പങ്കാളിത്തം 66 ശതമാനത്തിലേക്ക് എത്തിക്കുന്നതിനാണ് എല്‍&ടിയുടെ പദ്ധതി. ഐടി ഇതര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി രാജ്യത്തെ ഐടി മേഖലയില്‍ നടത്തുന്ന ആദ്യത്തെ വന്‍കിട ഏറ്റെടുക്കലാണ് ഇത്. മേയ് 14 മുതല്‍ 27 വരെയുള്ള കാലയളവില്‍ പൊതുവിപണിയിലെ ഓഫറില്‍ നിന്നായി മൈന്‍ട്രീയുടെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കുന്നതിനാണ് എല്‍&ടി ശ്രമിച്ചിരുന്നത്. എന്നാല്‍ മൈന്‍ഡ് ട്രീക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ നിന്ന് ഇതിന് അനുമതി ലഭിച്ചില്ല.

നിലവില്‍ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയായാണ് മൈന്‍ഡ് ട്രീ ഏറ്റെടുക്കലിനെ കാണുന്നതെന്നാണ് എല്‍&ടി ചെയര്‍മാന്‍ോ എ എം നായ്ക് വ്യക്തമാക്കിയിട്ടുള്ളത്.

Comments

comments

Categories: FK News
Tags: L&T, Mindstree