എല്‍ഇഡി വിളക്കുകള്‍ കാഴ്ചത്തകരാറുണ്ടാക്കും

എല്‍ഇഡി വിളക്കുകള്‍ കാഴ്ചത്തകരാറുണ്ടാക്കും

എല്‍ഇഡി ലൈറ്റുകള്‍ കണ്ണുകളെ തകരാറിലാക്കുമെന്നും നിദ്രാഭംഗം വരുത്തുമെന്നും യൂറോപ്യന്‍ ഹെല്‍ത്ത് അതോറിറ്റി

എല്‍ഇഡി വിളക്കുകളില്‍ നിന്നു പുറപ്പെടുന്ന നീല വെളിച്ചം പുതിയ ആശയമല്ല. സൂര്യപ്രകാശത്തിലെ നീലരശ്മികള്‍ മറ്റ് തരംഗങ്ങളേക്കാള്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നു. ഊര്‍ജ്ജ-കാര്യക്ഷമതയുള്ള ഫഌറസെന്റ് ലൈറ്റുകള്‍ അല്ലെങ്കില്‍ എല്‍ഇഡികളുടെ അത്രയില്ലെങ്കിലും പഴയ തരത്തിലുള്ള ചില ബള്‍ബുകളും നീല വെളിച്ചം ഉണ്ടാക്കുന്നു. എല്‍ഇഡികള്‍ പ്രകാശത്തിന്റെ ഏറ്റവും പുതിയ ഉറവിടമെന്ന നിലയില്‍ ഇലക്ട്രോണിക്‌സ് രംഗത്ത് പുതിയ സാങ്കേതിക വിദ്യകളിലൂടെ വികസിച്ചു കൊണ്ടിരിക്കുകയാണ്. ഇലക്ട്രോണിക്‌സില്‍ മാത്രമാണ് മുമ്പ് ഇത് ഉപയോഗിച്ചിരുന്നത്, പക്ഷേ ഇപ്പോള്‍ ലൈറ്റിംഗ് സംവിധാനങ്ങളുടെ ഒരു അവിഭാജ്യ ഭാഗമാണിത്. ഇന്ന്, എല്‍ഇഡി ഉപയോഗിക്കുന്നത് ആഭ്യന്തരാവശ്യങ്ങള്‍ക്കും വ്യാവസായിക, വാണിജ്യാവശ്യങ്ങള്‍ക്കുമാണ്.

എല്‍ഇഡി ലൈറ്റിലെ നീലപ്രകാശം നമ്മുടെ കണ്ണുകളുടെ റെറ്റിനയെ നശിപ്പിക്കുകയും ഉറക്കത്തിന്റെയും ജൈവപരവുമായ താളക്രമം തെറ്റിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന സാന്ദ്രതയില്‍ വരുന്ന നീല പ്രകാശത്തിന് ഹ്രസ്വകാല പ്രകാശനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ 50 വയസ്സിനു മുകളിലുള്ളവരില്‍ കാണപ്പെടുന്ന കാഴ്ചാവൈകല്യങ്ങള്‍ പോലെ കണ്ണിലെ കലകള്‍ക്ക് നാശം വരുത്തുന്നു. എല്‍ഇഡികള്‍ ഒരു അര്‍ദ്ധചാലക ചിപ്പാണ്. ഗാലിയം ആഴ്‌സനൈഡ് പോലുള്ള ചില സംയുക്തങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന ഡയോഡുകളാണ് എല്‍ഇഡികള്‍. ഇവയില്‍ ഫോര്‍വേഡ് ബയസ് അവസ്ഥയില്‍ ചൂടിനു പകരം പ്രകാശം പുറത്തുവരുന്നു.

അമേരിക്കയില്‍ ഊര്‍ജ്ജ ഉപഭോഗത്തിന്റെ കാര്യത്തില്‍ ഗുണപരമായ ഒരു വികസനം എല്‍ഇഡി വിളക്കുകള്‍ ഉണ്ടാക്കിയിരിക്കുന്നു. കാരണം, യുഎസ് ഊര്‍ജ്ജവകുപ്പിന്റെ കണക്കുകള്‍ പ്രകാരം പരമ്പരാഗത ലൈറ്റിംഗ് സാങ്കേതികവിദ്യയേക്കാള്‍ ഒരു എല്‍ഇഡി ലൈറ്റിന് ഉപയോഗിക്കേണ്ടി വരുന്ന വൈദ്യുതി വളരെ കുറവാണ്. 2020 ഓടെ എല്‍ഇഡി ലൈറ്റിന്റെ സാന്നിധ്യം വര്‍ധിക്കുകയാണ്. ഇത് 2020 ഓടെ 48 ശതമാനവും 2030 ഓടെ 84 ശതമാനവുമാകും. അതിന്റെ റിപ്പോര്‍ട്ടില്‍ നീല വെളിച്ചത്തിന്റെ വ്യതിയാനങ്ങളുണ്ട്. ഉദാഹരണത്തിന്, സാധാരണ വീടുകളില്‍ ഉപയോഗിക്കുന്ന വെളുത്ത എല്‍ഇഡിക്ക് പരമ്പരാഗത വിളക്കുകളുടേതു പോലെ ദുര്‍ബലമായ ഫോട്ടോടോക്‌സിസിറ്റി റിസ്‌ക് ഉണ്ട്. എന്നിരുന്നാലും, പുതിയ എല്‍ഇഡി ഫളാഷ്‌ലൈറ്റുകള്‍, കാര്‍ ഹെഡ്‌ലൈറ്റുകള്‍, ചില കളിപ്പാട്ടങ്ങള്‍ എന്നിവ പ്രസരിപ്പിക്കുന്ന വെളുത്ത അത്രയ്ക്ക് തെളിച്ചമില്ലാത്ത നീലവെളിച്ചം കണ്ണുകള്‍ക്ക് കൂടുതല്‍ ദോഷം ചെയ്യും.

ഇന്നത്തെ ലോകത്ത് നീലനിറം ഉപയോഗിക്കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഒരു അമേരിക്കന്‍ പഠനം വിശേഷിപ്പിക്കുന്നു. തരംഗദൈര്‍ഘ്യം 455 നാനോമീറ്ററിലും താഴെയുള്ളതും വളരെ ഉയര്‍ന്ന തീവ്രതയുള്ളതുമായ നീല വെളിച്ചം കണ്ണുകള്‍ക്ക് കേടുവരുത്തുമെന്നാണ് പറയുന്നത്. റെറ്റിനയില്‍ പതിക്കുന്ന നീല വെളിച്ചത്തിന്റെ സ്വീകര്‍ത്താക്കള്‍ നേരിട്ട് ആശയവിനിമയം നടത്തുന്നത് മസ്തിഷ്‌ക ജൈവഘടികാരവുമായാണ്. രാത്രികളില്‍ പ്രകാശത്തിന്റെ സാന്നിധ്യം ഉറക്കത്തിലും ജൈവഘടികാരത്തിലും കനത്ത പ്രത്യാഘാതം സൃഷ്ടിക്കുന്നു. അത് ഉറക്കത്തെ മാടിവിളിക്കുന്ന മെലാറ്റോനിന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനാലാണിത്. ചില പഠനങ്ങള്‍ കാണിക്കുന്നത് പകലിന്റെ പകുതി പിന്നിടുമ്പോള്‍ നീല പ്രകാശം ഉണ്ടാകുന്നത് ഗുണകരമാകുമെന്നാണ്. നീലവെളിച്ചം ഉറങ്ങാന്‍ സഹായിക്കുന്ന ദൈനികചക്രത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഒഫ്താല്‍മിക് സയന്‍സസ് പ്രൊഫസറായ ജാനറ്റ് സ്പാരോ പറയുന്നു.

സാധാരണയായി ഫഌറസന്റ് തന്മാത്രകളുടെ സഞ്ചയത്തെ ലിപ്പോഫസ്സിന്‍ എന്ന് വിളിക്കപ്പെടുന്നു. ഈ സംയുക്തങ്ങള്‍ പ്രായം കൂടുന്തോറും വര്‍ദ്ധിക്കുകയും നീല പ്രകാശത്തിനോട് അതിവേഗ പ്രതികരണമുള്ളവയുമായിരിക്കും. നീലപ്രകാശത്തോടുള്ള ഈ പ്രതികരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാഴ്ചാവൈകല്യത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍ വരെയുള്ള ഹ്രസ്വനേരത്തേക്ക് 470 മുതല്‍ 480 നാനോമീറ്റര്‍ വരെയുള്ള എല്‍ഇഡി നീല പ്രകാശം കണ്ണ് രോഗം ഉണ്ടാക്കില്ല എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍, സാധാരണയായി സണ്‍ ഗ്ലാസ് അള്‍ട്രാവയലറ്റ് രശ്മികളെ തടയുകയും, റെറ്റിനയില്‍ എത്തുന്ന നീല വെളിച്ചത്തിന്റെ അളവു കുറയ്ക്കുകയും ചെയ്യും, മഞ്ഞ നിറം ഉള്ളവയാണ്ഇതിന് അനുയോജ്യം. ആത്യന്തികമായി, നീല വെളിച്ചത്തിന്റെ ഹ്രസ്വകാല പ്രകാശനത്തിന്റെ ശുപാര്‍ശ ചെയ്യുന്ന പരമാവധി പരിധി ഇനിയും താഴേക്കു പുതുക്കപ്പെടേണ്ടതുണ്ടെന്ന് അതോറിറ്റി വിശ്വസിക്കുന്നു. കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും റെറ്റിനകള്‍ നീല വെളിച്ചം മുഴുവനായി അരിക്കാറില്ല. പ്രത്യേകിച്ച് അത്ര തെളിച്ചമില്ലാത്ത നീല വെളിച്ചത്തിന്റെ തിളക്കത്തിന് പ്രത്യേക പരിഗണനയുണ്ട്. ഉപഭോക്താക്കള്‍ക്ക് താഴ്ന്ന അപകടസാധ്യതയുള്ള എല്‍ഇഡി ഉപകരണങ്ങള്‍ മാത്രമേ ലഭ്യമാക്കാനാകൂ എന്നും കാര്‍ ഹെഡ്‌ലൈറ്റിന്റെ പ്രകാശം കുറയ്ക്കാമെന്നും ശുപാര്‍ശ ചെയ്തു.

Comments

comments

Categories: Health
Tags: LED Light