കാന്‍സര്‍രോഗികള്‍ക്കായി യോഗയും ധ്യാനവും

കാന്‍സര്‍രോഗികള്‍ക്കായി യോഗയും ധ്യാനവും

വിവിധ തരം അര്‍ബുദരോഗം ബാധിച്ചതും അതിജീവിച്ചതുമായ വ്യക്തികള്‍ കീമോ തെറാപ്പി അടക്കമുള്ള ചികില്‍സകളുടെ ഫലമായി വിഷാദരോഗം നേരിടുന്നു. റേഡിയേഷനും മറ്റ് ചികില്‍സാരീതികളും മൂലം മുടികൊഴിച്ചില്‍ അനുഭവപ്പെടുന്നതും മറ്റ് വിനാശകരമായ പാര്‍ശ്വഫലങ്ങളും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും വിഷാദരോഗത്തിന് അടിമകളാക്കുകയും ചെയ്യുന്നു. ഇത്തരം രോഗികളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും ഈ മാരക രോഗത്തെ നേരിടാന്‍ സഹായിക്കുന്നതിനും മൈസൂര്‍യൂണിവേഴ്‌സിറ്റി ഒരു സമാശ്വാസ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നു. സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള ബയോടെക്‌നോളജി വകുപ്പാണ് എല്ലാ ദിവസവും യോഗ, ധ്യാന പരിശീലനം നല്‍കുന്നത്. യോഗയും പ്രാണായാമവും യഥാര്‍ത്ഥത്തില്‍ ധീരത വര്‍ധിപ്പിക്കാന്‍ രോഗികളെ വളരെയധികം സഹായിച്ചു. ഇന്നു തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ച് മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. സ്തനാര്‍ബുദരോഗികളില്‍ യോഗയും ധ്യാനവും വരുത്തുന്ന മാറ്റങ്ങളെപ്പറ്റിയുള്ള ഒരു സംയോജിത പഠനശാഖാ സമീപനം എന്ന വിഷയത്തെക്കുറിച്ച് സര്‍വകലാശാല സെമിനാര്‍ സംഘടിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി 30-70പ്രായപരിധിയിലുള്ള 30 രോഗികളെ യോഗയും ധ്യാനവും പരിശീലിപ്പിക്കുന്നു. കാന്‍സര്‍ രോഗികള്‍ക്ക് സുരക്ഷിതം എന്ന് കരുതുന്ന ആസനങ്ങള്‍ ബംഗളൂരിലെ യോഗ സര്‍വ്വകലാശാലയും, ആയുഷ് വകുപ്പും പഠിപ്പിക്കുന്നുണ്ട്. ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ യോഗയും ധ്യാനവികസന വകുപ്പും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണിത്. യോഗയും ധ്യാനവും പ്രയോഗിക്കുന്ന ശാരീരിക മാറ്റങ്ങളെ കുറിച്ചു പഠിക്കുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. പതിവ് യോഗ സെഷനുകള്‍ കൂടാതെ, പങ്കെടുക്കുന്നവര്‍ മാസത്തില്‍ ഒരിക്കല്‍ കൂടി കൂടിച്ചേര്‍ന്ന് അവരുടെ പ്രശ്‌നങ്ങള്‍ സ്വതന്ത്രമായി ചര്‍ച്ചചെയ്യുന്നു. ഈ അനൗപചാരിക സെഷനുകള്‍ മൊത്തത്തില്‍ അവരുടെ ജീവിതം ഒരു സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നതില്‍ വിലപ്പെട്ട പങ്കാണ് വഹിക്കുന്നത്.

Comments

comments

Categories: Health
Tags: cancer, Yoga