വ്യായാമക്കുറവ് സ്ത്രീകളെ ഹൃദ്രോഗികളാക്കുന്നു

വ്യായാമക്കുറവ് സ്ത്രീകളെ ഹൃദ്രോഗികളാക്കുന്നു

മതിയായ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാത്ത സ്ത്രീകളില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വര്‍ധിച്ചുവരികയാണെന്നു പുതിയ പഠനം. 40 നും 64 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ വ്യായാമക്കുറവ് ഉണ്ടെന്ന് അമേരിക്കന്‍ വനിതകളില്‍ നടത്തിയ പുതിയ ഗവേഷണങ്ങള്‍ കാണിക്കുന്നു. യുഎസിലെ സ്ത്രീകളുടെ മരണത്തിന് മുഖ്യകാരണമാണ് ഹൃദ്രോഗം. ഓരോ വര്‍ഷവും ഹൃദ്രോഗം മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം നാലു ലക്ഷമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കണക്കാക്കിയിരിക്കുന്നു.

അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നിവ മൂലം നിന്ന് മരിക്കുന്ന സ്ത്രീകളുടെ ആകെ എണ്ണത്തിനു തുല്യമാണിത്. ഇതില്‍ത്തന്നെ ആഫ്രോ- അമേരിക്കന്‍ സ്ത്രീകള്‍ക്കിടയില്‍ ഹൃദ്രോഗികളുടെ നിരക്ക് വെളുത്തവര്‍ഗക്കാരെക്കാള്‍ വളരെ കൂടുതലാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും, ഹൃദയസംബന്ധമായ രോഗങ്ങളെ തടയാന്‍ ആരോഗ്യകരമായ ജീവിത ശൈലിയും സമീകൃതആഹാരക്രമവും കൊണ്ടാകും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഹൃദയസംബന്ധമായ അസുഖം ബാധിച്ച സ്ത്രീകളില്‍ പകുതിയിലധികം പേരിലും വ്യായാമക്കുറവ് കണ്ടെത്തിയിട്ടുണ്ട്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ അവരുടെ വ്യായാമം മെച്ചപ്പെടുത്തുന്നതില്‍കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഇത് അവരുടെ ഹൃദയത്തെ ആരോഗ്യപൂര്‍ണ്ണമാക്കുവാന്‍ സഹായിക്കുന്നു. ഈ ഇടപെടല്‍ ഹൃദ്രോഗസംബന്ധമായ ആരോഗ്യപരിപാലനചെലവുകളും കുറയ്ക്കും. മുതിര്‍ന്നവര്‍ ആഴ്ചയില്‍ 150 മിനുറ്റ് മിതമായോ 30 മുതല്‍ 75 മിനുറ്റ് വരെ കഠിനമായോ വ്യായാമം ചെയ്യണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും സെന്റേഴ്‌സ് ഫോര്‍സിസീസി കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനും ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ യുഎസില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുള്ള പകുതിയിലധികം സ്ത്രീകളും ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നതാണു വാസ്തവം. അതേസമയം 2006- 2007 മുതല്‍ 2014-2015 വരെയുള്ള കാലഘട്ടത്തിനിടയില്‍ അമേരിക്കയിലെ ആരോഗ്യപരിപാലന ചെലവുകള്‍ വര്‍ധിച്ചതായി പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പഠനത്തിന്റെ അടിസ്ഥാനത്തില്‍ യുഎസ് വനിതകള്‍ക്കിടയിലെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ 10 വര്‍ഷത്തെ പ്രവണതകളെ തിരിച്ചറിയാനും, പ്രായം, വര്‍ഗ്ഗം, സാമൂഹ്യ-സാമ്പത്തിക ഘടകങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കാനും ഇത് സഹായിക്കുന്നു.

Comments

comments

Categories: Health