വാവെയുമായുള്ള ബന്ധം മുറിച്ച് യുഎസ് ടെക് കമ്പനികള്‍

വാവെയുമായുള്ള ബന്ധം മുറിച്ച് യുഎസ് ടെക് കമ്പനികള്‍

ഗുഗിള്‍, ഇന്റര്‍, ക്വാല്‍ക്കോം, സിലിംക്‌സ് തുടങ്ങിയ കമ്പനികള്‍ വാവെയ്ക്കു നല്‍കിവന്നിരുന്ന സേവനങ്ങള്‍ അവസാനിപ്പിച്ചു

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ദേശീയ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ടെലികോം കമ്പനിയായ വാവെയ്ക്കു മേല്‍ ഏര്‍പ്പെടുത്തിയ നിരോധനം നടപ്പാക്കി യുഎസ് ടെക് കമ്പനികള്‍. ചൈനീസ് കമ്പനിക്ക് സാങ്കേതിക പിന്തുണകളും ഹാര്‍ഡ്‌വെയര്‍ ഉപകരണങ്ങളും ചിപ്പുകളും നല്‍കിയിരുന്ന യുഎസ് കമ്പനികളാണ് പാലം വലിച്ചത്. ഗൂഗിളുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയറുകളും ഹാര്‍ഡ്‌വെയറുകളും തുടര്‍ന്ന് വാവെയ്ക്ക് നല്‍കില്ലെന്നാണ് ഉടമകളായ ആല്‍ഫബൈറ്റ് വ്യക്തമാക്കുന്നത്. വാവെയ് ഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ചും ജി-മെയ്‌ലും ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും ലഭ്യമാകാത്ത സാഹചര്യമാവും ഉണ്ടാവുക. പ്ലേ സ്‌റ്റോര്‍, മാപ്പ്, യൂട്യൂബ് ഉള്‍പ്പെടെ ഗൂഗിള്‍ സര്‍വ്വീസുകളെല്ലാം അപ്രത്യക്ഷമായേക്കാം. യുകെ കമ്പനികളും ട്രംപിന്റെ നിരോധനം നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇന്റല്‍ കോര്‍പ്പ്, ക്വാല്‍കോം ഇന്‍ക്, സിലിംക്‌സ് ഇന്‍ക്, ബ്രോഡ്‌കോം ഇന്‍ക് തുടങ്ങിയ ചിപ്പ് നിര്‍മ്മാതാക്കള്‍ വാവെയ്ക്ക് ചിപ്പ് നല്‍കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചിപ്പ് നിര്‍മ്മാണ കമ്പനികളുടെ ബിസിനസ്സിനെയും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് അനുമാനം. ചൈന ഉള്‍പ്പെടെ ലോകരാജ്യങ്ങളിലെ 5ജി നെറ്റ്‌വര്‍ക്ക് വിന്യാസ ശ്രമങ്ങള്‍ക്കും തിരിച്ചടിയാകും. ചൈനീസ് കമ്പനിക്ക് സെര്‍വര്‍ ചിപ്പുകള്‍ നല്‍കുന്ന പ്രധാന കമ്പനിയാണ് ഇന്റല്‍, ഒപ്പം തന്നെ ക്വാംല്‍കം സ്മാര്‍ട്ട് ഫോണുകളുടെ പ്രൊസസ്സറുകളും മോഡംസുമായിരുന്നു വാവെയ്ക്ക് നല്‍കി വരുന്നത്.

കമ്പനിയുടെ മൂന്ന് മാസത്തെ പ്രവര്‍ത്തനത്തിനാവശ്യമായ ചിപ്പുകള്‍ കൈയ്യിലുണ്ടെന്നും ഇത്തരത്തിലൊരു പ്രതിസന്ധി മുന്‍കൂട്ടി കണ്ടിരുന്നതിനാല്‍ യുഎസ് തീരുമാനത്തെ നേരിടാന്‍ തയ്യാറെടുത്തിരുന്നെന്നും വാവെയ് വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News, Slider