ടിവി, മൊബീല്‍ ഉപയോഗം വരുത്തുന്ന വിനകള്‍

ടിവി, മൊബീല്‍ ഉപയോഗം വരുത്തുന്ന വിനകള്‍

അമിത സ്‌ക്രീന്‍ സമയം സ്‌കൂള്‍കുട്ടികളെ വഷളാക്കുന്നു

ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലറ്റുകള്‍ എന്നിവയ്ക്ക് മുമ്പില്‍ പ്രതിദിനം രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം കഴിച്ചു കൂട്ടുന്ന കുട്ടികളില്‍ പഠനത്തില്‍ ശ്രദ്ധകുറയുകയും പെരുമാറ്റപ്രശ്‌നങ്ങള്‍ കാണപ്പെടുകയും ചെയ്യുന്നുവെന്ന് കനേഡിയന്‍ പഠനം സൂചിപ്പിക്കുന്നു. അമിതമായ വീഡിയോ കാണലും ഗെയിമിംഗും കുട്ടികളിലെ സംസാരരീതികളെയും ഭാഷാമികവിനെയും ദോഷകരമായി മാറ്റുന്നു. അതിനാല്‍ കുട്ടികളുടെ സാമൂഹ്യ, പെരുമാറ്റ വൈദഗ്ധ്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഡോക്റ്റര്‍മാര്‍ രക്ഷിതാക്കളോട് നിര്‍ബന്ധിക്കുന്നു. എല്ലാത്തിനുമുപരി, സ്‌ക്രീനിനു മുന്നില്‍ ചെലവഴിക്കുന്ന സമയം കുട്ടികള്‍ക്കു നഷ്ടപ്പെടുത്തുന്നത് പടം വരയ്ക്കാനും പന്തു കളിക്കാനുമുള്ള സമയാണ്. ഇവ എങ്ങനെ എന്നറിയാന്‍ കുട്ടികളെ സഹായിക്കാന്‍ കുറച്ചു സമയം കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കാകണം എന്നാണ് അര്‍ഥമാക്കുന്നത്.

മൂന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള 2,400 കനേഡിയന്‍ കുട്ടികളുടെ മാതാപിതാക്കളെയാണ് പഠനവിധേയരാക്കിയത്. മക്കള്‍ ചെലവിടുന്ന സ്‌ക്രീന്‍ സമയം കണക്കാക്കാന്‍ രക്ഷിതാക്കളില്‍ നിന്ന് ശേഖരിച്ചു. അടുത്തതായി കുട്ടികളിലെ അശ്രദ്ധ, രോഷപ്രകടനം, ഉറക്കം, വിഷാദം, ഉല്‍ക്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ചു ചോദിച്ചു മനസിലാക്കി. ഇത്തരം പ്രശ്‌നങ്ങള്‍ ചെറിയൊരു വിഭാഗം കുട്ടികളിലുണ്ടെന്നു വ്യക്തമായി. 1.2 ശതമാനം കുട്ടികളില്‍ അശ്രദ്ധയും രോഷവും പോലുള്ള പെരുമാറ്റവൈകല്യങ്ങള്‍ പുറമേ തന്നെ കാണപ്പെട്ടപ്പോള്‍ 2.5 ശതമാനം പേരില്‍ അമര്‍ത്തിപ്പിടച്ച വിഷാദവും ഉല്‍കണ്ഠയും പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്നു കണ്ടെത്താനായി. പ്രതിദിനം അര മണിക്കൂറില്‍ താഴെ സ്‌ക്രീന്‍ ടൈം ഉപയോഗിക്കുന്ന കുട്ടികളെ അപേക്ഷിച്ച് രണ്ട് മണിക്കൂറില്‍ കൂടുതല്‍ സ്‌ക്രീന്‍ കാണുന്ന കുട്ടികളില്‍ പരമാവധി ആറു മടങ്ങ് അശ്രദ്ധയും എട്ടു മടങ്ങ് വരെ ഏകാഗ്രതക്കുറവോ അമിത വെപ്രാളമോ കാണുന്നു.

രണ്ട് മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ സ്‌ക്രീന്‍കാഴ്ച ഒരു മണിക്കൂര്‍ മാത്രമായി മാതാപിതാക്കള്‍ പരിമിതപ്പെടുത്തണമെന്നാണ് പഠനനിര്‍ദേശം. ഇതിനു മുകളിലോട്ടുള്ള പ്രായത്തിലുള്ള കുട്ടികള്‍ക്ക് അത് രണ്ടു മണിക്കൂര്‍ വരെയാകാം. മൂന്നാം വയസ്സില്‍ ദിവസം ശരാശരി 1.5 മണിക്കൂര്‍ ദൈര്‍ഘ്യം വരെയാകാം. എന്നാല്‍ കുട്ടി അഞ്ചാം വയസ്സിലെത്തുമ്പോള്‍ അല്‍പ്പം കൂടി സമയം കുറയ്ക്കണം, അതായത് ഒരു ദിവസം 1.4 മണിക്കൂര്‍ എന്ന നിലയില്‍. മൊത്തത്തില്‍, ഏകദേശം 14 ശതമാനം കുട്ടികള്‍ ദിവസത്തില്‍ രണ്ടു മണിക്കൂറിലധികം സ്‌ക്രീനിനു മുമ്പില്‍ ചെലവിടുന്നുവെന്നു പഠനം പറയുന്നു. അമിതമായി സ്‌ക്രീനിനു മുന്നില്‍ സമയം ചെലവിടുന്ന കുട്ടികളുടെ സാമൂഹ്യവല്‍ക്കരണത്തില്‍ പാകപ്പിഴകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരേപ്രായക്കാരുമായി ഇടപഴകുന്നതിലെ പ്രശ്‌നങ്ങളാണിതിനു കാരണം.

ഡിജിറ്റല്‍ മാധ്യമങ്ങളുടെ അതിവേഗം അസാധാരണമായ ഉത്തേജനം കുട്ടികളില്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഇവരില്‍ ഏകഗ്രതക്കുറവ് ഉണ്ടാക്കുന്നു. കാരണം, സ്‌ക്രീന്‍ ജീവിതത്തിലെ ചലനങ്ങളെ അപേക്ഷിച്ച് യഥാര്‍ത്ഥ ജീവിതം മന്ദഗതിയിലാണെന്നും ഊഷഌതയില്ലെന്നും തോന്നും. ദശാബ്ദങ്ങളായി നടക്കുന്ന ഗവേഷണങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യമാണത്. യഥാര്‍ഥ ജീവിതത്തില്‍ മനുഷ്യരുടെ പ്രവൃത്തികള്‍ സാമൂഹ്യ വികസനത്തിന് വളരെ പ്രധാനമാണ്. എന്നാല്‍ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ ചെലവഴിക്കുന്ന സമയം ഈ ഇടപെടലുകളെ മാറ്റിനിര്‍ത്തുകയാണു ചെയ്യുന്നത്. കുട്ടികളുടെ സ്‌ക്രീന്‍ സമയം പരിമിതപ്പെടുത്തുന്നതിനുമപ്പുറം, മാതാപിതാക്കള്‍ അവരുടെ വിനോദവേളകള്‍ എങ്ങനെ ഉപയോഗിക്കണമെന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രധാനമായും ഭക്ഷണം കഴിക്കുമ്പോഴും ഒറ്റയ്ക്കു കളിക്കുമ്പോഴും ഉറങ്ങാന്‍ പോകുന്നതിനു മുമ്പും സ്‌ക്രീനുകള്‍ അവരുടെ ശ്രദ്ധ അപഹരിക്കരുത്. വിരസതയകറ്റാന്‍ ടിവിയും മൊബീലും എപ്പോഴും ആശ്രയമാകാന്‍ അനുവദിക്കരുത്. വലിയ വികാരങ്ങള്‍ കൈകാര്യം ചെയ്യാനും വിരസത സഹിക്കാനും രാത്രിയില്‍ തങ്ങളില്‍ തന്നെ ഒതുങ്ങാനും കുട്ടികള്‍ ശീലിക്കേണ്ടതുണ്ട്.

Comments

comments

Categories: Health
Tags: Screen time