യുഎസില്‍ പ്രസവാനന്തര വിഷാദരോഗം കൂടുന്നു

യുഎസില്‍ പ്രസവാനന്തര വിഷാദരോഗം കൂടുന്നു

നവജാതശിശുക്കളുമായി ആശുപത്രി വിടുന്ന അമ്മമാരില്‍ വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി യുഎസ് പഠനം. പ്രസവത്തിനെത്തുന്ന സ്ത്രീകളില്‍ സ്‌ക്രീനിംഗ് നടത്തി ആവശ്യമുള്ളവര്‍ക്ക് ചികില്‍സ നല്‍കി ഇത് പരിഹരിക്കാനാകും. 2000 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ ഗര്‍ഭാനന്തര വിഷാദരോഗികളില്‍ ഏഴു മടങ്ങു വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2000ല്‍ പ്രസവിച്ച വനിതകളില്‍ ആയിരത്തില്‍ 4.1 പേരില്‍ വിഷാദരോഗം കണ്ടെത്തിയെങ്കില്‍ 205ല്‍ ആയിരത്തില്‍ 28.7 ന് രോഗം കണ്ടെത്തി.

ഗര്‍ഭകാലത്തും പ്രസവാനന്തര കാലത്തും മാനസിക സമ്മര്‍ദ്ദം എട്ട് ശതമാനത്തില്‍ നിന്ന് 13 ശതമാനമായി ഉയരാറുണ്ട്. ഗര്‍ഭാവസ്ഥയിലെ വിഷാദരോഗത്തിനു കാരണം പോഷകാഹാരക്കുറവ്, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, ഉദരസംബന്ധിയായ പ്രശ്‌നങ്ങള്‍, വൈകാരികപ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹവായിലും നെവാഡയിലുമാണ് ഈ കാലഘട്ടത്തില്‍ വിഷാദരോഗികളുടെ നിരക്കില്‍ ഏറ്റവും കുറവു രേഖപ്പെടുത്തിയത്. 1000 രോഗികൡ 14ല്‍ താഴെ പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. വെര്‍മോണ്ട്, മിനസോട്ട, ഒറിഗണ്‍, വിന്‍സ്‌കോണ്‍സിന്‍ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന നിരക്ക് കണ്ടത്. ആയിരം പേരില്‍ 31ല്‍ അധികം പേരില്‍ വിഷാദരോഗം കണ്ടെത്തി. 35നു മുകളില്‍ പ്രായമുള്ളവരിലാണ് 2015 ല്‍ വിഷാദരോഗനിരക്ക് ഏറെ കാണാനായത്. പഠനത്തില്‍ പ്രസവാനന്തരം അമ്മമാരില്‍ കാണപ്പെട്ട വിഷാദം കുറച്ചു കാണിച്ചിട്ടുണ്ട്. ഇതില്‍ വ്യത്യസ്ത ജീവിതസാഹചര്യങ്ങളുടെയും ആരോഗ്യസേവനദാതാക്കളുടെയും പ്രശ്‌നങ്ങളും പ്രതിഫലിക്കും. എങ്കിലും പൊതുവേ പ്രസവം കഴിഞ്ഞതിനെത്തുടര്‍ന്ന് അമ്മമാരില്‍ വിഷാദരോഗം ഉണ്ടാകുന്നുവെന്നാണ് ഇതു കാണിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. പ്രസവസമയത്തും പ്രസവാനന്തരവും കൊച്ചു കൊച്ചു മാനസികപ്രശ്‌നങ്ങള്‍ ഉടലെടുക്കാറുണ്ട്. എന്നാലും രണ്ടോ മൂന്നോ ദിവസത്തിനപ്പുറം ഇത്തരം പ്രശ്ങ്ങള്‍ നിത്യജീവിതത്തെ ബാധിക്കും വിധം ഉണ്ടാകാറില്ല. എല്ലാ ഗര്‍ഭിണികളെയും വിഷാദരോഗനിര്‍ണയത്തിനു വിധേയരാക്കുകയും രോഗസാധ്യതയുള്ളവര്‍ക്ക് ചികില്‍സ നല്‍കുകയും വേണം.

Comments

comments

Categories: Health