ലാഭകരമാകുന്നില്ല; മുംബൈ-ന്യൂയോര്‍ക്ക് സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

ലാഭകരമാകുന്നില്ല; മുംബൈ-ന്യൂയോര്‍ക്ക് സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നു

മുംബൈ: ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവനദാതാവായ എയര്‍ ഇന്ത്യ മുംബൈ-ന്യൂയോര്‍ക്ക് ഫ്‌ളൈറ്റ് സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കുറഞ്ഞ ആവശ്യകതയാണു സേവനം അവസാനിപ്പിക്കാനുള്ള കാരണം. 2018 ഡിസംബറിലാണു മുംബൈയില്‍നിന്നും ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടിലേക്കു സേവനം ആരംഭിച്ചത്. എന്നാല്‍ ഇത് കമ്പനിക്കു നഷ്ടം വരുത്തിവയ്ക്കുകയാണെന്നു എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ന്യൂയോര്‍ക്ക് റൂട്ടിലേക്കുള്ള സേവനം അവസാനിപ്പിക്കുമെങ്കിലും അമേരിക്കയിലെ നെവാക്കിലേക്കുള്ള സേവനം തുടരുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ആഴ്ചയില്‍ മൂന്ന് സര്‍വീസാണ് മുംബൈയില്‍നിന്നും ന്യൂയോര്‍ക്കിലേക്കു നടത്തിയിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ പാക്-ഇന്ത്യ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നു പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചു. ഇതോടെ ന്യൂയോര്‍ക്ക് ഫ്‌ളൈറ്റ് സര്‍വീസ് താത്കാലികമായി അവസാനിപ്പിച്ചിരുന്നു. ജൂണില്‍ പുനരാരംഭിക്കാനായിരുന്നു പദ്ധതിയിട്ടത്. എ്ന്നാല്‍ ജൂണില്‍ സേവനം പുനരാരംഭിക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യ തീരുമാനിച്ചു.

Comments

comments

Categories: FK News
Tags: Air India

Related Articles