ജനങ്ങളുടെ ആരോഗ്യത്തില്‍ പാര്‍ട്ടികള്‍ക്കു താല്‍പര്യമുണ്ടോ?

ജനങ്ങളുടെ ആരോഗ്യത്തില്‍ പാര്‍ട്ടികള്‍ക്കു താല്‍പര്യമുണ്ടോ?

പ്രകടനപത്രികകളിലെ ആരോഗ്യപരിപാലന വാഗ്ദാനങ്ങള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആരോഗ്യപരിപാലനത്തിന്റെ നില എവിടെ എത്തി നില്‍ക്കുന്നുവെന്നു പരിശോധിച്ചാല്‍ അത്, രാഷ്ട്രീയപാര്‍ട്ടികളുടെ വാഗ്ദാനങ്ങളോ ഇതേക്കുറിച്ചുള്ള വോട്ടര്‍മാരുടെ മുന്‍ഗണനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണെന്നു കാണാം. 2018ലെ യുഎസ് തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ പ്രകാരം 41% വോട്ടര്‍മാര്‍ തങ്ങളുടെ പ്രധാന ആശങ്കയും പ്രഥമപരിഗണനയും ആരോഗ്യപരിപാലനത്തിനാണെന്നു വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുഖ്യപരിഗണന ആരോഗ്യപരിപാലനത്തിനാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ 2020 ലെ തെരഞ്ഞെടുപ്പ് പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ വിഷയത്തിലാണ്. ലോകാരോഗ്യസംഘടന 2000 ല്‍ ഏറ്റവും മികച്ച ആരോഗ്യ സംരക്ഷണ ദാതാവായി ഫ്രാന്‍സിനെ തെരഞ്ഞെടുക്കാനുള്ള കാരണം അവരുടെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ട ഹെല്‍ത്ത് കെയര്‍ ആയിരുന്നുവെന്നതാണ്. ആരോഗ്യപരിപാലന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ഫിന്‍ലാന്‍ഡ് സര്‍ക്കാര്‍ രാജിവച്ചു.

ഇവയില്‍ നിന്നെല്ലാം എറെ വിഭിന്നമാണ് ഇന്ത്യയിലെ സ്ഥിതി. ആരോഗ്യമേഖലയെ പരിഗണിക്കുന്നതില്‍ ഇപ്പോഴും പിന്നിലാണ് നമ്മുടെ സ്ഥിതി. 1.3 ബില്ല്യന്‍ ആളുകളുടെ ആരോഗ്യപരിരക്ഷയെപ്പറ്റി രഷ്ട്രീയക്കാര്‍ കാര്യമായി പരിഗണിക്കുന്നു പോലുമില്ല. രാഷ്ട്രീയപാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളില്‍ ഇവിടെയും അവിടെയുമായി ചുരുങ്ങിയ വാഗ്ദാനങ്ങളിലൊതുങ്ങുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളില്‍ ആരോഗ്യപരിപാലനത്തിന്റെ സ്ഥാനം 21-ാമതാണ്. മറുവശത്താകട്ടെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ ഒരു സര്‍വ്വേയില്‍ തൊഴിലവസരങ്ങള്‍ കഴിഞ്ഞാല്‍ ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ആരോഗ്യപരിപാലനമാണെന്നാണ് അഭിപ്രായമുയര്‍ന്നത്. വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതും ബിജെപി ചിന്തിക്കുന്നതും തമ്മിലുള്ള വ്യത്യാസം ഇവിടെയാണ്. ആരോഗ്യമേഖലയില്‍ ജിഡിപിയുടെ 1.2 ശതമാനം മാത്രമാണ് ഇന്ത്യ ചെലവഴിക്കുന്നത്. ആരോഗ്യപരിരക്ഷാചെലവുകള്‍ക്കനുസൃതമായി ഉത്പാദനക്ഷമതയെ അത് ബാധിക്കുകയും ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്യും.

ജിഡിപിയുടെ 2.5% ആരോഗ്യപരിപാലനചെലവിലേക്ക് ഉയര്‍ത്താമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 2025നു ശേഷം മാത്രമേ അതുണ്ടാകൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ ജിഡിപിയുടെ മൂന്നു ശതമാനം ആരോഗ്യമേഖലയില്‍ ചെലവിടുമെന്ന് വാഗ്ദാനം ചെയ്യുന്നുവെങ്കിലും 2024 നു ശേഷം മാത്രമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. പൊതുജനാരോഗ്യച്ചെലവിലേക്ക് ഉയര്‍ന്ന തുക വകയിരുത്താന്‍ ഇന്ത്യക്ക് കഴിയണമെന്നും ഇപ്പോഴത്തെ ചെലവിനെക്കാള്‍ മൂന്നു മടങ്ങ് കൂടുതല്‍ തുകയെങ്കിലും നല്‍കണമെന്നും നാഷണല്‍ ഹെല്‍ത്ത് സെക്രട്ടറി ജനറല്‍ സിദ്ധാര്‍ഥ ഭട്ടാചാര്യ നിര്‍ദേശിക്കുന്നു. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ജാതി, മതം, വര്‍ഗീയ പ്രശ്‌നങ്ങള്‍ എന്നിവപോലുള്ള ലാഭകരമായ വിഷയങ്ങള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നായി മാറുന്നതിനൊപ്പം അന്താരാഷ്ട്ര അന്താരാഷ്ട്ര ടൂറിസം മേഖലയിലെ ഏറ്റവും മികച്ച ഒരു ലക്ഷ്യസ്ഥാനമായും ഇന്ത്യ മാറുകയാണ്. രാഷ്ട്രീയ പാര്‍ടികള്‍ ഇവിടെ പുനര്‍വിചിന്തനം ചെയ്യേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ വോട്ടര്‍മാര്‍ ഗൗരവമായി എടുക്കാറില്ല. പക്ഷേ, തീര്‍ച്ചയായും ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. ആയുഷ്മാന്‍ ഭാരത് പദ്ധതിയെ എല്ലാവര്‍ക്കും ആരോഗ്യം എന്ന നിലയിലേക്ക് ഉയര്‍ത്തുമെന്ന ബിജെപിയുടെ സങ്കല്‍പ്പ് പത്രയില്‍ വാഗ്ദാനം ഇതിനുദാഹരണമായി കാണാം. പ്രകടനപത്രികയില്‍ 2022ഓടെ ടെലിമെഡിസിന്‍, ഡയഗ്‌നോസ്റ്റിക് ലബോറട്ടറി സൗകര്യങ്ങള്‍ എന്നിവ സജീവമാക്കുമെന്നും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ ചികില്‍സാസൗകര്യങ്ങള്‍ പാവങ്ങളുടെ വീട്ടുപടിക്കല്‍ എത്തിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. 2024 ഓടെ മെഡിക്കല്‍ വിദ്യാഭ്യാസസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് ബിജെപി വാഗ്ദാനം. ഓരോ ജില്ലയിലും ഒരു മെഡിക്കല്‍ കോളേജോ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ കോളേജോ സ്ഥാപിക്കും. 2025 ഓടെ സമ്പൂര്‍ണ ക്ഷയരോഗ നിര്‍മാര്‍ജ്ജനവും ലക്ഷ്യമിടുന്നു.

മെഡിക്കല്‍ കോളേജുകളുടെ വര്‍ദ്ധനവ്, മറ്റ് വാഗ്ദാനങ്ങള്‍ എന്നിവയിലെല്ലാം ബിജെപിക്കു സമാന്തരമായ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് നിരത്തുന്നതെങ്കിലും ബിജെപിയുടെ ഇന്‍ഷ്വറന്‍സ് പദ്ധതിയെ പൂര്‍ണമായും അവര്‍ എതിര്‍ക്കുന്നു. ദേശീയ മാനസികാരോഗ്യ നയവും മാനസികാരോഗ്യ സംരക്ഷണ നിയമവും നടപ്പിലാക്കുമെന്നും എല്ലാ ജില്ലാ ആശുപത്രികളിലും വിദഗ്ധരെ നിയമിക്കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, പരിസ്ഥിതി, ജൈവ വൈവിധ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ ഇരുപര്‍ട്ടികളുടെയും പ്രകടനപത്രികയില്‍ പരമര്‍ശിച്ചിരിക്കുന്നു. അതേസമയം, ദേശീയ മാനസികാരോഗ്യ സംരക്ഷണ നിയമത്തിനുളള ധനസഹായം അനുവദിക്കുന്നതിനൊപ്പം വികലാംഗരുടെ അവകാശങ്ങള്‍ നടപ്പിലാക്കുമെന്നുമാണ് സിപിഐ (എം) പ്രകടനപത്രികയിലെ വാഗ്ദാനം.

രാജ്യത്തെ ആരോഗ്യമേഖലയിലെ ഗവേഷണ, നവീകരണ, സ്വദേശി ഉല്‍പന്ന നിര്‍മാണ മേഖലകളെ ഒരു രാഷ്ട്രീയ പാര്‍ട്ടികളും പ്രോല്‍സാഹിപ്പിക്കുന്നില്ലെന്നാണ് ചെന്നൈ ഫ്രോണ്ടിയര്‍ ലൈഫ്‌ലൈന്‍ ആശുപത്രി ചെയര്‍മാന്‍ ഡെ. കെഎം ചെറിയാന്‍ പറയുന്നത്. നാം ഇപ്പോള്‍ 80% ആധുനിക ഉപകരണങ്ങളും ഇറക്കുമതി ചെയ്യുകയാണ്. ഒരു ദശാബ്ദത്തിനുള്ളില്‍ ചൈനയില്‍ ഗണ്യമായ പുരോഗതി കണ്ടിട്ടുണ്ട്, ഉപകരണ നിര്‍മ്മാണത്തില്‍ വലിയ തദ്ദേശീയവല്‍ക്കരണം നടക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഈ വര്‍ഷത്തെ പ്രകടനപത്രികകളില്‍ നാം ആരോഗ്യ രംഗത്തിനുള്ള അവകാശത്തില്‍ ശ്രദ്ധ ചെലുത്തിയത് ഉചിതമാണെന്ന് രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും സിഇഒയുമായ ജോണ്‍സണ്‍ വാഴപ്പിള്ളി സിഎംഐ പറഞ്ഞു.

Comments

comments

Categories: Health
Tags: health