ഡുകാറ്റി പാനിഗാലെ വി4 ഇന്ത്യയില്‍ വിറ്റുതീര്‍ന്നു

ഡുകാറ്റി പാനിഗാലെ വി4 ഇന്ത്യയില്‍ വിറ്റുതീര്‍ന്നു

ഇറ്റാലിയന്‍ കമ്പനിയുടെ ഫഌഗ്ഷിപ്പ് മോഡലിന് 22.7 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : ഈ വര്‍ഷം ഇന്ത്യയിലേക്ക് വകയിരുത്തിയ ഡുകാറ്റി പാനിഗാലെ വി4 മോട്ടോര്‍സൈക്കിളുകള്‍ വിറ്റുതീര്‍ന്നു. ഇറ്റാലിയന്‍ കമ്പനിയുടെ ഫഌഗ്ഷിപ്പ് മോഡലാണ് പാനിഗാലെ വി4. 22.7 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എസ്, ആര്‍, സ്‌പെഷാലെ വേരിയന്റുകളിലാണ് പാനിഗാലെ വി4 വരുന്നത്. സ്‌പെഷാലെ വേരിയന്റ് ലിമിറ്റഡ് എഡിഷനാണ് (1,500 യൂണിറ്റ് മാത്രം). വി4 എസ് വേരിയന്റിന് 26.5 ലക്ഷം രൂപയും സ്‌പെഷാലെ വേരിയന്റിന് 51.8 ലക്ഷം രൂപയും വി4 ആര്‍ വേരിയന്റിന് 51.87 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

2018 ല്‍ ലോകമാകെ 53,004 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍ ഡുകാറ്റി വിറ്റിരുന്നു. ഇതില്‍ 9,700 യൂണിറ്റ് പാനിഗാലെ ബൈക്കുകളായിരുന്നു (2017 നേക്കാള്‍ 70 ശതമാനം വില്‍പ്പന വളര്‍ച്ച). ഇതില്‍ 6,100 യൂണിറ്റ് പാനിഗാലെ വി4 മാത്രമായിരുന്നു. ആഗോള സൂപ്പര്‍ബൈക്ക് വിപണിയുടെ 26 ശതമാനം കരസ്ഥമാക്കാന്‍ ഇറ്റാലിയന്‍ കമ്പനിക്ക് കഴിഞ്ഞു. അതായത് കഴിഞ്ഞ വര്‍ഷം വിറ്റ ഓരോ നാല് സൂപ്പര്‍ബൈക്കുകളിലൊന്ന് പാനിഗാലെ ആയിരുന്നു. പാനിഗാലെ വി4 മോട്ടോര്‍സൈക്കിളിന് ഇന്ത്യയിലും ആരാധകര്‍ കുറവല്ല.

Comments

comments

Categories: Auto