ട്രൂ സീറോ വേസ്റ്റ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി കോൾഗേറ്റ് ഇന്ത്യ

ട്രൂ സീറോ വേസ്റ്റ് സർട്ടിഫിക്കേഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി കോൾഗേറ്റ് ഇന്ത്യ
  • കോള്‍ഗേറ്റിന്റെ നാല് നിര്‍മ്മാണ പ്ലാന്റുകള്‍ക്കും ഉയര്‍ന്ന അംഗീകാരം ലഭിച്ചു
  • ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങളെ സീറോ വേസ്റ്റ് ഗോളുകള്‍ വിശദീകരിക്കാനും അവ പിന്തുടരാനും ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ സഹായിക്കുന്നു

മുംബൈ: കോള്‍ഗേറ്റ് ഇന്ത്യയുടെ നാല് ഉത്പാദന കേന്ദ്രങ്ങള്‍ക്കും ഗ്രീന്‍ ബിസിനസ് സര്‍ട്ടിഫിക്കേഷന്‍ INC (ജിബിസിഐ) യുടെ ട്രൂ സീറോ വേസ്റ്റ് പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഗ്രീന്‍ ബിസിനസ് പെര്‍ഫോമന്‍സിനെ ആഗോള തലത്തില്‍ അംഗീകരിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ജിബിസിഐ. വേസ്റ്റ് കുറയ്ക്കാനും വിഭവങ്ങളെ പരമാവധി ഉപയോഗിക്കാനും ജിബിസിഐ നടത്തുന്ന പദ്ധതിയാണ് ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍. മിനിമം പ്രോഗ്രാം റിക്വയര്‍മെന്റുകളിലൂടെ ക്രെഡിറ്റ് പോയിന്റ് നേടിയാണ് സ്ഥാപനങ്ങള്‍ ട്രൂ സര്‍ട്ടിഫിക്കേഷന്‍ നേടുന്നത്. റാങ്കിംഗ് സംവിധാനത്തിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. പ്ലാറ്റിനമാണ് ഈ ഇനത്തിലെ ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷന്‍.

സ്ഥാപനങ്ങളെ അവരുടെ സീറോ വേസ്റ്റ് ഗോളുകള്‍ വിശദീകരിക്കാനും അവ മുന്നോട്ടു കൊണ്ടുപോകാനും ഗോളുകള്‍ നേടിയെടുക്കാനും കാര്‍ബണ്‍ ഫുട്ട്പ്രിന്റ് കുറയ്ക്കാനും പൊതു ആരോഗ്യ സംരക്ഷണം നടത്താനും ഉദകുന്ന തരത്തിലാണ് ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ട്രൂ സര്‍ട്ടിഫിക്കേഷനുള്ള ഇടങ്ങള്‍ സസ്റ്റെയ്‌നബിളിറ്റിയെ പിന്തുണയ്ക്കുകയും മാലിന്യം ലാന്‍ഡ്ഫില്ലുകളിലേയ്ക്കും ഇന്‍സിനറേറ്ററുകളിലേക്കും (മാലിന്യത്തില്‍നിന്നുള്ള ഊര്‍ജം) എന്‍വയോണ്‍മെന്റിലേക്കും എത്തുന്നത് കുറയ്ക്കുകയും ചെയ്യുന്നത് വഴി ഉയര്‍ന്ന റേറ്റിംഗ് സിസ്റ്റം ലഭിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ട്രൂ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. ഹിമാചല്‍പ്രദേശിലെ ബദ്ദി, ഗോവ, ഗുജറാത്തിലെ സനന്ദ്, ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി എന്നിവിടങ്ങളിലുള്ള കോള്‍ഗേറ്റ് ഇന്ത്യയുടെ 4 നിര്‍മ്മാണ പ്ലാന്റുകള്‍ക്കും പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഈ നേട്ടം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് കോള്‍ഗേറ്റ് ഇന്ത്യ.

‘കോള്‍ഗേറ്റ് ഇന്ത്യയുടെ എല്ലാ ഓഫീസുകളിലും പ്ലാന്റുകളിലും റെഡ്യൂസ്‌റീയൂസ്‌റീസൈക്കിള്‍ പോളിസി കര്‍ശനമായി നടപ്പാക്കുന്നുണ്ട്. മാലിന്യം കുറയ്ക്കുന്നതിനായി ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും അതേക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഡെഡിക്കേറ്റഡ് ടീമിനെ തന്നെ കമ്പനി നിയമിച്ചിട്ടുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍, 2018 ല്‍ മാത്രം 1.2 മില്യണ്‍ കിലോ റെസീഡ്യുവല്‍ വേസ്റ്റ് വാട്ടര്‍ സോളിഡ്‌സ് സിമന്റ് ഫാക്റ്ററികളിലേക്ക് നല്‍കി. ഇത് ലാന്‍ഡ്ഫില്ലിലേക്ക് പോകുന്നതിന് പകരം സിമന്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പരിസ്ഥിതി, ജനങ്ങള്‍, സമൂഹം എന്നിവയുടെ ആരോഗ്യവും സുരക്ഷിതത്വവും കോള്‍ഗേറ്റിനെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. ട്രൂ സീറോ വേസ്റ്റ് പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ഞങ്ങളുടെ ഈ പോളിസിയോട് തുല്യമായി നില്‍ക്കുന്നതാണ്’ കോള്‍ഗേറ്റ്പാല്‍മോലീവ് ഇന്ത്യ ലിമിറ്റഡ്, മാനേജിംഗ് ഡയറക്റ്റര്‍, ഇസാം ബച്ഛലാനി പറഞ്ഞു. ‘

ഏത് കമ്പനിയുടെയാണെങ്കിലും സസ്റ്റെയ്‌നബിളിറ്റിയുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പ്പോണ്‍സിബിളിറ്റിയുടെയും അഭിവാജ്യഘടകങ്ങളിലൊന്നാണ് സീറോ വേസ്റ്റ്’ ജിബിസിഐയുടെയും യുഎസ് ഗ്രീന്‍ ബില്‍ഡിംഗ് കൌണ്‍സിലിന്റെയും പ്രസിഡന്റും സിഇഒയുമായ മഹേഷ് രാമാനുജന്‍ പറഞ്ഞു. ‘വിപണികളില്‍ നഗരവത്ക്കരണവും വ്യാവസായികവത്ക്കരണവും വര്‍ദ്ധിച്ചു വരുന്നതിന് അനുസരിച്ച് സിറ്റികളും ബിസിനസുകളും നേരിടുന്ന വലിയ വെല്ലുവിളിയാണ് മാലിന്യം. കോള്‍ഗേറ്റ്പാല്‍മോലീവ് അവരുടെ നാല് പ്ലാന്റുകളിലും ട്രൂ സര്‍ട്ടിഫിക്കേഷന്‍, മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ആത്മാര്‍ത്ഥത കാണിക്കുന്ന കമ്പനിയാണ്. ട്രൂ സര്‍ട്ടിഫൈഡ് സ്ഥാപനങ്ങള്‍ പാരിസ്ഥിതിക ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിലും റീസോഴ്‌സ് എഫിഷ്യന്റും മാലിന്യങ്ങളെ സേവിംഗ്‌സാക്കി മാറ്റാനും ശേഷിയുള്ളവരുമായിരിക്കും. ഇത്തരം സ്ഥാപനങ്ങള്‍ ഗ്രീന്‍ഹൌസ് ഗ്യാസുകള്‍ കുറയ്ക്കാനും, റിസ്‌ക് മാനേജ് ചെയ്യാനും മാലിന്യങ്ങള്‍ കുറയ്ക്കാനും റിസോഴ്‌സുകളെ റീഇന്‍വെസ്റ്റ് ചെയ്യാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കമ്പനിക്ക് കൂടുതല്‍ മൂല്യം ചേര്‍ക്കാനും സഹായിക്കുന്നു. സീറോ വേസ്റ്റ് സ്ട്രാറ്റജികള്‍ നടപ്പിലാക്കാനും പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താനും കോള്‍ഗേറ്റ് പാല്‍മോലീവ് ലീഡര്‍ഷിപ്പ് നടത്തിയ ശ്രമങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു’

ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിനായി, റെഡ്യൂസ്‌റീയൂസ്‌റീസൈക്കിള്‍ പ്രിന്‍സിപ്പിള്‍ നടപ്പാക്കുക മാത്രമല്ല, മാലിന്യങ്ങള്‍ ഡൈവേര്‍ട്ട് ചെയ്യുകയും ചെയ്തു. കംപോസ്റ്റിംഗ്, സീറോ വേസ്റ്റ് പര്‍ച്ചേസിംഗ്, ഹസാര്‍ഡസ് വേസ്റ്റ് പ്രിവെന്‍ഷന്‍, റീഡിസൈനിംഗ്, ഇന്നൊവേഷന്‍, എംപ്ലോയീ ട്രെയ്‌നിംഗ് തുടങ്ങിയ പദ്ധതികളാണ് കോള്‍ഗേറ്റ് സീറോ വേസ്റ്റ് പദ്ധതിക്കായി നടപ്പാക്കിയത്. ഇന്ത്യയിലെ നാല് പ്ലാന്റുകളിലും ജീവനക്കാരെ മാലിന്യം ഇല്ലാതാക്കുന്നതിനായി

പ്രോത്സാഹിപ്പിക്കുന്നതിനായി കോള്‍ഗേറ്റ് ഇന്‍ ഹൌസ് ടീമിനെ നിയമിച്ചിട്ടുണ്ട്. സിമന്റ് ഫാക്റ്ററിയിലേക്ക് വേസ്റ്റ് വെള്ളം വഴിതിരിച്ച് വിടുക, പ്ലാസ്റ്റിക്ക് ട്യൂബുകളില്‍നിന്ന് ഫര്‍ണിച്ചര്‍ ഉണ്ടാക്കുക, പാക്കിംഗ് മെറ്റീരിയലുകള്‍ പുനരുപയോഗിക്കുക, റോ മെറ്റീരിയലുകള്‍ക്ക് ഉപയോഗിച്ച ഡ്രമ്മുകള്‍ ഡസ്റ്റ് ബിന്നുകളായി ഉപയോഗിക്കുക, എന്‍ജിഒ കളുമായി സഹകരിച്ച് മിച്ചം വരുന്ന ഭക്ഷണം നിരാലംബരായ ആളുകള്‍ക്ക് കൊടുക്കുക, വേസ്റ്റ് ഭക്ഷണം പന്നികള്‍ക്ക് കൊടുക്കുക, പുനരുപയോഗിക്കാവുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ കഫറ്റേരിയയില്‍ ഉപയോഗിക്കുക, ഓര്‍ഗാനിക്ക് വേസ്റ്റുകള്‍ കംപോസ്റ്റ് ചെയ്ത് ചെടികള്‍ക്കും പച്ചക്കറികള്‍ക്കും വളമായി ഉപയോഗിക്കുക തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ട്രൂ സീറോ വേസ്റ്റ് റേറ്റിംഗ് സിസ്റ്റത്തിലെ മിനിമം പ്രോഗ്രാം റിക്വയര്‍മെന്റുകളില്‍ 7 എണ്ണമെങ്കിലും നേടുകയും 81 ക്രെഡിറ്റ് പോയിന്റുകളില്‍ 31 പോയിന്റെങ്കിലും നേടുകയും ചെയ്യുന്നതിലൂടെയാണ് സ്ഥാപനങ്ങള്‍ക്ക് ട്രൂ സീറോ വേസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ക്രെഡിറ്റ് പോയിന്റുകളുടെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കേഷന്‍ ലെവലുകള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്. (സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിവയാണ് സര്‍ട്ടിഫിക്കേഷനുകള്‍. ഇവയില്‍ പ്ലാറ്റിനമാണ് ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷന്‍). ഓരോ വിഭാഗത്തിലും നേടാനാവുന്ന പരമാവധി പോയിന്റുകളും ഇതിലൊരു നിര്‍ണയഘടകമാണ്.

Comments

comments

Categories: FK News