ബിഎസ് 6 അനുസൃത മെഴ്‌സേഡസ് ബെന്‍സ് ഇ-ക്ലാസ് എല്‍ഡബ്ല്യുബി അവതരിപ്പിച്ചു

ബിഎസ് 6 അനുസൃത മെഴ്‌സേഡസ് ബെന്‍സ് ഇ-ക്ലാസ് എല്‍ഡബ്ല്യുബി അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 57.50 ലക്ഷം രൂപ മുതല്‍

ന്യൂഡെല്‍ഹി : ബിഎസ് 6 പാലിക്കുന്ന മെഴ്‌സേഡസ് ബെന്‍സ് ഇ-ക്ലാസ് ലോംഗ് വീല്‍ബേസ് (എല്‍ഡബ്ല്യുബി) ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ ലഭിക്കും. എക്‌സ്പ്രഷന്‍ ഇ 200 എന്ന ബേസ് പെട്രോള്‍ വേരിയന്റിന് 57.50 ലക്ഷം രൂപയും എക്‌സ്‌ക്ലുസീവ് ഇ 200 എന്ന ടോപ് പെട്രോള്‍ വേരിയന്റിന് 61.50 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില. അതേസമയം, എക്‌സ്പ്രഷന്‍ ഇ 220ഡി എന്ന ബേസ് ഡീസല്‍ വേരിയന്റിന് 58.50 ലക്ഷം രൂപയും എക്‌സ്‌ക്ലുസീവ് ഇ 220ഡി എന്ന ടോപ് ഡീസല്‍ വേരിയന്റിന് 62.50 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഇ 350ഡി വേരിയന്റിന് കരുത്തേകുന്ന വി6 ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചിട്ടില്ല.

ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ എം 264 എന്‍ജിനാണ് ഇ 200 പെട്രോള്‍ വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ ഇപ്പോള്‍ 197 എച്ച്പി കരുത്തും (13 എച്ച്പി കൂടുതല്‍) 300 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ടോര്‍ക്കില്‍ മാറ്റമില്ല. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ എട്ട് സെക്കന്‍ഡ് മതി. ബിഎസ് 6 അനുസരിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഒഎം 654 എന്‍ജിനാണ് ഇ 220ഡി ഡീസല്‍ വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ തുടര്‍ന്നും 194 എച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജ്ജിക്കാന്‍ 7.3 സെക്കന്‍ഡ് മതി. രണ്ട് എന്‍ജിനുകളുമായി 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു.

എന്‍ജിന്‍ പരിഷ്‌കരിച്ചതിനൊപ്പം കാറിനകത്തും ചില മാറ്റങ്ങള്‍ വരുത്തി. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി വയര്‍ലെസ് ചാര്‍ജിംഗ്, ഇന്‍-കാര്‍ ഫംഗ്ഷനുകള്‍ നിയന്ത്രിക്കുന്നതിന് റിയര്‍ സെന്റര്‍ ആംറെസ്റ്റില്‍ ടച്ച്‌സ്‌ക്രീന്‍, 13 സ്പീക്കര്‍ 590 വാട്ട്‌സ് ബര്‍മെസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവ ഇ-ക്ലാസ് എക്‌സ്‌ക്ലുസീവ് വേരിയന്റുകളിലെ പുതിയ ഫീച്ചറുകളാണ്. 13 സ്പീക്കര്‍ ബര്‍മെസ്റ്റര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം നേരത്തെ ടോപ് സ്‌പെക് ഇ 350ഡി വേരിയന്റില്‍ മാത്രമാണ് നല്‍കിയിരുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായും ഇന്‍ഫൊടെയ്ന്‍മെന്റ് ഡിസ്‌പ്ലേയായും പ്രവര്‍ത്തിക്കുന്ന 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്‌പ്ലേകള്‍ ഇന്ത്യയിലെ ഇ-ക്ലാസില്‍ ഇപ്പോള്‍ പുതിയതാണ്. എക്‌സ്‌ക്ലുസീവ് വേരിയന്റുകളില്‍ മാത്രമാണ് ഈ ഡിസ്‌പ്ലേകള്‍ ലഭിക്കുന്നത്.

എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ആക്റ്റീവ് പാര്‍ക്കിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ബ്രേക്ക് ലൈറ്റുകള്‍, ഏഴ് എയര്‍ബാഗുകള്‍ തുടങ്ങിയവ തുടര്‍ന്നും സുരക്ഷാ ഫീച്ചറുകളാണ്. മെഴ്‌സേഡസ് ബെന്‍സിന്റെ പ്രീ-സേഫ് സിസ്റ്റവും നല്‍കിയിരിക്കുന്നു. ഔഡി എ6, ബിഎംഡബ്ല്യു 5 സീരീസ്, ബിഎംഡബ്ല്യു 6 സീരീസ് ജിടി തുടങ്ങിയവയാണ് തുടര്‍ന്നും എതിരാളികള്‍. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മെഴ്‌സേഡസ് ബെന്‍സ് എസ്-ക്ലാസ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

ഇന്ത്യ എക്‌സ് ഷോറൂം വില

വേരിയന്റ് ഇ 200 ഇ 220ഡി

എക്‌സ്പ്രഷന്‍ 57.50 ലക്ഷം 58.50 ലക്ഷം

എക്‌സ്‌ക്ലുസീവ് 61.50 ലക്ഷം 62.50 ലക്ഷം

Comments

comments

Categories: Auto